Month: September 2023
-
Kerala
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ്
കോട്ടയം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് പരാതി നൽകിയെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് വ്യക്തമാക്കി. പൂഞ്ഞാൽ മുൻ എംഎൽഎയും മുൻ ചീഫ് വിപ്പുമായിരുന്ന പിസി ജോർജ്ജിന്റെ മകനാണ് ഷോൺ ജോർജ്ജ്. ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റിൽമെൻറ് ബോർഡിൻറെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നുവെന്നും ഇതിൽ അന്വേഷണം നടക്കാത്തതു കൊണ്ടാണ് താൻ വീണ്ടും പരാതി നൽകിയതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു. 15 ദിവസത്തിനുള്ളിൽ ഏജൻസി അന്വേഷണം തുടങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Business
മൈലേജ് പുപ്പുലി! ഹോണ്ടയുടെ ഈ ബൈക്കിന്റെ സ്പോർട്സ് എഡിഷന് വെറും 90,567 രൂപ; അതിശയിപ്പിക്കുന്ന ഫീച്ചറുകളും
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ആഭ്യന്തര വിപണിയിൽ എസ്‍പി 125 സ്പോർട്‍സ് എഡിഷൻ അവതരിപ്പിച്ചു. ഹോണ്ട SP125 സ്‌പോർട്‌സ് എഡിഷൻ 90,567 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പുതിയ SP125 സ്‌പോർട്‌സ് എഡിഷൻ സ്‌പോർട്ടി യുവത്വ സ്വഭാവത്തിന്റെയും സുഖപ്രദമായ റൈഡിംഗ് അനുഭവത്തിന്റെയും സമ്പൂർണ്ണ സംയോജനമാണ്. ഇതിനുള്ള ബുക്കിംഗ് ഇപ്പോൾ തുറന്നു. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിലും ഇത് പരിമിത കാലത്തേക്ക് ലഭ്യമാകും. ഹോണ്ട SP 125 സ്‌പോർട്‌സ് പതിപ്പിന് കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് പെയിന്റ് സ്കീമുകളിൽ ഇത് ലഭ്യമാണ്. രാജ്യത്തുടനീളമുള്ള അംഗീകൃത ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിൽ പരിമിത കാലത്തേക്ക് ഹോണ്ട SP 125 സ്‌പോർട്‌സ് എഡിഷന്റെ ബുക്കിംഗിന് ലഭ്യമാകും. ഇത് ഡിസൈൻ അപ്‌ഡേറ്റുകളോടെയാണ് വരുന്നത്. ഇതിൽ മെക്കാനിക്കൽ മോഡിഫിക്കേഷൻ നടത്തിയിട്ടില്ല. അഗ്രസീവ് ടാങ്ക് ഡിസൈൻ, മാറ്റ് മഫ്‌ളർ കവർ, ബോഡി…
Read More » -
India
രാജസ്ഥാനിലെ കാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനുമായ രാജേന്ദ്ര സിങ് യാദവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്
ജയ്പൂർ: രാജസ്ഥാനിലെ കാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനുമായ രാജേന്ദ്ര സിങ് യാദവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയെന്ന് റിപ്പോർട്ട്. രാജസ്ഥാൻ മന്ത്രിസഭയിലെ രണ്ടാമനാണ് രാജേന്ദ്ര സിങ്. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് മന്ത്രിയുടെ വസതിയിൽ റെയ്ഡ് തുടങ്ങിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊട്പുട്ലി മണ്ഡലത്തിലെ എംഎൽഎയായ രാജേന്ദ്രസിങ്ങിനെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിനെ തുടർന്നാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡിക്കൊപ്പം ആദായനികുതി വകുപ്പും റെയ്ഡിൽ പങ്കെടുത്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ദില്ലിയിൽ നിന്നെത്തിയ സംഘമാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുന്ന സമയം മന്ത്രിയുടെ വസതിയിലേക്കുള്ള വരവും പോക്കും നിയന്ത്രിച്ചിരുന്നു. ആഭ്യന്തരം, ഉന്നതവിദ്യാഭ്യാസം, ആസൂത്രണം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് രാജേന്ദ്ര സിങ്. മന്ത്രിയുമായി ബന്ധപ്പെട്ട പത്തോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയെന്നാണ് സൂചന. കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് മന്ത്രിയുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട അമ്പതോളം കേന്ദ്രങ്ങളിൽ…
Read More » -
India
വെള്ളാപ്പള്ളിക്ക് തിരിച്ചടി; ദില്ലി എസ്എൻഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കോടതി വിലക്ക്
ദില്ലി: എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ട നടപടി താൽകാലികമായി വിലക്കി ദില്ലി രോഹിണി കോടതി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ച അഡ്മിനിസ്‌ട്രേറ്റർ ടി പി മണിയപ്പൻ ചുമതല ഏൽക്കുന്നത് രോഹിണിയിലെ ജില്ലാ കോടതി താത്കാലികമായി വിലക്കി. കേസ് ഇനി പരിഗണിക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നാണ് കോടതി നിർദ്ദേശം. ദില്ലി യൂണിയൻ പിരിച്ചുവിട്ട നടപടിക്കെതിരെ യൂണിയൻറെ സെക്രട്ടറി എസ്. സതീശനാണ് ദില്ലി രോഹിണിയിലെ ജില്ലാ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെ നാല് പേർക്കെതിരെ നൽകിയ ഹർജിലാണ് രോഹിണിയിലെ ജില്ലാ കോടതിയുടെ ഇടപെടൽ. എസ്എൻഡിപി യോഗത്തിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ വ്യാപകമായി യൂണിയനുകൾ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപെടുത്തുന്നുവെന്ന് ആരോപിച്ചാണ് കോടതിയിൽ ഹർജി എത്തിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഡയറക്ടർ ബോർഡ് അംഗം എം.കെ അനിൽ കുമാർ, ദില്ലി യൂണിയൻ മുൻ പ്രസിഡൻറും അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ട ടി.പി. മണിയപ്പൻ, ടി.പി മന്മഥൻ എന്നിവരായിരുന്നു…
Read More » -
Kerala
കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് 200 കോടി രൂപ കടക്കുമെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് 200 കോടി രൂപ കടക്കുമെന്ന വാർത്ത വാസ്തവവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഈ ബഹുജന മുന്നേറ്റ പരിപാടികളുടെ യശസ് ഇടിച്ചു താഴ്ത്താൻ ഉദ്ദേശിച്ചുള്ളതാണ് ഇത്തരം വാർത്തകൾ ഇരു പരിപാടികളുടെയും അന്തിമ ചെലവ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല. ബജറ്റ് തയാറാകും മുമ്പ് 200 കോടിക്ക് മേലെ ചെലവ് എന്ന വാർത്ത വെറും ഊഹത്തിൽ നിന്ന് ജനിച്ചതാണെന്ന് മന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ മികച്ച മാതൃകകളും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഒരാഴ്ചക്കാലം തിരുവനന്തപുരത്ത് കേരളത്തിന്റെ മഹോത്‌സവമായി കേരളീയം സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിന്റെ നേട്ടങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാകും ഇത്. ഇതിന്റെ നടത്തിപ്പിനായി 19 വിവിധ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. ഓരോ കമ്മിറ്റിയും തങ്ങൾക്ക് ആവശ്യമുള്ള തുകയുടെ ബഡ്ജറ്റ് തയ്യാറാക്കി വരുന്നതേയുള്ളൂ. അതിനിടെയാണ് ഇങ്ങനെയൊരു വാർത്ത വന്നിരിക്കുന്നത്.…
Read More » -
India
പങ്കജ മുണ്ടെയുടെ പഞ്ചസാര ഫാക്ടറിക്ക് 19 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക; സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച മറ്റ് ഫാക്ടറികൾക്ക് സഹായം ലഭിച്ചപ്പോൾ തന്റെ ഫാക്ടറിയെ തഴഞ്ഞെന്ന് പങ്കജ മുണ്ടെ
മുംബൈ: ബിജെപിയിലെ വിമത ശബ്ദമായ പങ്കജ മുണ്ടെയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിക്ക് 19 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. പങ്കജയുടെ ഉടമസ്ഥതയിലുള്ള വൈദ്യനാഥ് ഷുഗർ ഫാക്ടറിക്കാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചത്. ബീഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുൻ മന്ത്രി കൂടിയായ പങ്കജ പറഞ്ഞു. സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച മറ്റ് ഫാക്ടറികൾക്ക് സഹായം ലഭിച്ചപ്പോൾ തന്റെ ഫാക്ടറിയെ തഴഞ്ഞെന്നും പങ്കജ ആരോപിച്ചു. നോട്ടീസിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ പലിശയുമായി ബന്ധപ്പെട്ടതാണ്. നടപടിക്രമങ്ങൾ ഏതാനും മാസങ്ങൾക്കുമുമ്പ് ആരംഭിച്ചുവെന്നും ഞങ്ങൾ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും മുണ്ടെ പറഞ്ഞു. തുടർച്ചയായ വരൾച്ചയെത്തുടർന്ന് ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്കിൽ പണയപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഏകദേശം ഒമ്പത് ഫാക്ടറികൾ സാമ്പത്തിക സഹായത്തിനായി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എന്റെ ഫാക്ടറിക്ക് മാത്രമാണ് സഹായം നിഷേധിച്ചത്. സഹായം ലഭിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും പങ്കജ പറഞ്ഞു. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ്…
Read More » -
Crime
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. കൂടാതെ അത്താണി ലോക്കൽ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനും കൂടിയാണ്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ സിപിഎം നേതാവാണ് അരവിന്ദാക്ഷൻ. കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡൻറുമായ എം കെ കണ്ണനെ ഇഡി ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്നും ചോദ്യം ചെയ്യലിന് ശേഷം എം കെ കണ്ണൻ പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ എംകെ കണ്ണന് നോട്ടീസ് കൊടുത്തു. ഏഴ് മണിക്കൂറാണ് എംകെ കണ്ണനെ ചോദ്യം…
Read More » -
India
കയ്യിലുള്ള 2000 രൂപ നോട്ട് മാറാൻ ഇനി 4 ദിവസം മാത്രം ബാക്കി, ഒക്ടോബർ ഒന്ന് മുതൽ ജനങ്ങളെ ബാധിക്കുന്ന സാമ്പത്തിക ചില മാറ്റങ്ങൾ
ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി നോട്ട് 2000 രൂപ ഒരാഴ്ചയ്ക്കുള്ളിൽ പിൻവലിക്കും. അതേസമയം ഇപ്പോഴും 24,087 കോടി രൂപ (2.9 ബില്യൺ ഡോളർ) മൂല്യമുള്ള 2000 ന്റെ നോട്ടുകൾ പ്രചാരത്തിലുണ്ട് എന്ന് കണക്കുകൾ. 2000 രൂപ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് മെയ് 19 ന് ഉത്തരവിട്ടു, സെപ്തംബർ അവസാനം വരെ ആളുകൾക്ക് അവ മാറാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ സമയം അനുവദിച്ചു. 3.56 ട്രില്യൺ രൂപയിൽ ഭൂരിഭാഗവും ബാങ്കിൽ തിരികെ എത്തിയപ്പോൾ, സെപ്റ്റംബർ ഒന്ന് വരെ നോട്ടുകളുടെ ഏഴ് ശതമാനം വിപണിയിലുണ്ട്. 1000, 500 രൂപ നോട്ടുകൾ നിയമാനുസൃതം പിൻവലിക്കാനുള്ള ഞെട്ടിക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിന് ശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ 2016 നവംബറിലാണ് പിങ്ക് നിറത്തിലുള്ള 2,000 രൂപ നോട്ട് അവതരിപ്പിച്ചത്. 2000 രൂപ നോട്ടുകൾ എങ്ങനെ, എവിടെ നിന്ന് മാറ്റാം? സെപ്തംബർ 30 വരെ 2000 രൂപ നോട്ടുകൾ അതത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മാറ്റാനോ കഴിയും.…
Read More » -
Business
വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്
ദില്ലി: വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പിഴയിട്ടിരിക്കുന്നത്. കൃത്യമായ പരിശോധനകൾ ഇല്ലാതെ കോർപറേറ്റ് ലോൺ അനുവദിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയ്ക്ക് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1.3 കോടി രൂപയാണ് ബിഹായിനത്തിൽ എസ്ബിഐ നൽകേണ്ടത്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 46(4)(i), 51(1) എന്നിവയ്‌ക്കൊപ്പം 47A(1)(c) വകുപ്പുകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. നിക്ഷേപങ്ങളുടെ പലിശ നിരക്ക്, കെവൈസി നിയമങ്ങൾ പാലിക്കുക എന്നിവയിൽ വീഴ്ച വരുത്തിയതിന് ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവൽക്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി. എൻബിഎഫ്‌സികളിലെ തട്ടിപ്പ്…
Read More » -
NEWS
പഠിക്കാനോ ജോലിചെയ്യാനോ മടി; യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ നിനികളുള്ളത് കാളപ്പോരിന് പേരുകേട്ട സ്പെയിനിൽ!
യൂറോപ്യൻ യൂണിയനെ കുറിച്ച് ചിന്തിക്കുമ്പോൾ ഏറെ വിദ്യാഭ്യാസവും ഉയർന്ന ജോലികളുമുള്ള ഒരു ജനത എന്നതാണ് നമ്മുടെ മനസിൽ ആദ്യമെത്തുന്ന ചിന്ത. ആദ്യമായി ലോകമെമ്പാടും കപ്പലോടിച്ച് കീഴടക്കിയ ജനത. വ്യാവസായിക വിപ്ലവത്തിൻറെ സൃഷ്ടാക്കൾ. ഇങ്ങനെ ഏറെ വിശേഷണമുള്ള ഒരു ജനതയെ കുറിച്ച് നമ്മൾ ഒരിക്കലും ആലോചിക്കാത്ത ഒന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പഠനങ്ങൾ പറയുന്നത്. വിദ്യാഭ്യാസം നേടുന്നതിലും ജോലി ചെയ്യുന്നതിലും യൂറോപ്യൻ യൂണിയനിലെ ജനങ്ങൾ ഏറെ മടി കാണിക്കുന്നു. പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത ആളുകൾ ‘നിനി’ (Nini – സ്പാനിഷ് പദം, പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തവർ എന്നാണ് അർത്ഥം ) എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ നിനികളുള്ളത് കാളപ്പോരിന് പേരുകേട്ട സ്പെയിനിലാണെന്ന് പഠനങ്ങൾ പറയുന്നു. പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത 18 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ ഏറ്റവും ഉയർന്ന അനുപാതമുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇന്ന് സ്പെയിൻ. ഏതാണ്ട് 17 ശതമാനം പേർ ഈ…
Read More »