LIFEMovie

ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിൽ ഒന്നാമൻ തെന്നിന്ത്യന്‍ താരം; ഷാരൂഖിനെയും പ്രഭാസിനെയും മറികടന്ന് ആ ഒന്നാം സ്ഥാനക്കാരൻ ആരാണ് ?

വാണിജ്യപരതയുടേതായ നോട്ടത്തിൽ ഇന്ത്യൻ സിനിമയെന്നാൽ ഒരുകാലത്ത് ബോളിവുഡ് ആയിരുന്നു. എന്നാൽ ഇന്നത് മാറി. ബജറ്റിലും കളക്ഷനിലും ബോളിവുഡിലെ വെല്ലുന്ന വിജയങ്ങൾ ഇന്ന് തെന്നിന്ത്യൻ സിനിമകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ ജനപ്രീതി നേടിയതോടെ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്ത് സിനിമകൾ ഇന്ന് ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. താരങ്ങളുടെ ജനപ്രീതിയിലും അത് പ്രതിഫലിക്കുന്നുണ്ട്. പലപ്പോഴും പോപ്പുലാരിറ്റി ലിസ്റ്റുകളിൽ ബോളിവുഡ് താരങ്ങളേക്കാൾ മുന്നിലെത്താറുണ്ട് തെന്നിന്ത്യൻ താരങ്ങൾ. ഇപ്പോഴിതാ പുതിയൊരു ലിസ്റ്റും അങ്ങനെ തന്നെയാണ്.

പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങളേക്കാൾ തെന്നിന്ത്യൻ താരങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന പത്ത് ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ബോളിവുഡിൽ നിന്ന് ആകെ മൂന്ന് പേരേ ഉള്ളൂ! ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറുമൊക്കെയുള്ള ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വിജയ് ആണ്. രണ്ടാമത് ഷാരൂഖ് ഖാൻ. മൂന്നാം സ്ഥാനത്ത് പ്രഭാസ്. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഓർമാക്സ് പുറത്തുവിട്ടിരിക്കുന്നത്.

Signature-ad

ഇന്ത്യൻ സിനിമയിലെ 10 ജനപ്രിയ താരങ്ങൾ

1. വിജയ്
2. ഷാരൂഖ് ഖാൻ
3. പ്രഭാസ്
4. അക്ഷയ് കുമാർ
5. അജിത്ത് കുമാർ
6. സൽമാൻ ഖാൻ
7. ജൂനിയർ എൻടിആർ
8. അല്ലു അർജുൻ
9. രാം ചരൺ
10. രജനികാന്ത്

അതേസമയം ലിയോ ആണ് വിജയിയുടെ അടുത്ത റിലീസ്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒരുമിക്കുന്ന ചിത്രം വിക്രം നേടിയ വൻ വിജയത്തിന് ശേഷം ലോകേഷിൻറെ സംവിധാനത്തിലെത്തുന്ന ചിത്രവുമാണ്. ഇക്കാരണങ്ങളാൽ തന്നെ കോളിവുഡിൽ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളിൽ ഹൈപ്പിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രവുമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: