CrimeNEWS

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ഇരട്ടകളിലെ ‘ഒരു പരട്ട’; കണ്‍ഫ്യൂഷനൊടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഇരട്ടസഹോദരന്‍മാരില്‍ ഒരാളായതോടെ പൊലീസ് കുഴങ്ങി. ഒടുവില്‍ തന്ത്രപരമായി ഇരട്ടസഹോദരന്‍മാരെ രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ്(19) ആണ് പ്രതി.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കാഴ്ചയില്‍ സാമ്യത ഉള്ളതിനാല്‍ ഇരട്ടസഹോദരന്‍മാരില്‍ ആരാണ് യഥാര്‍ഥ പ്രതിയെന്ന് പൊലീസിന് ആദ്യം തിരിച്ചറിയാനായില്ല. ഇതേത്തുടര്‍ന്ന് രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

Signature-ad

അതിജീവിതയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്നെ പീഡിപ്പിച്ചയാളെ പെണ്‍കുട്ടി തിരിച്ചറിയുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പ്രതിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയതുകൊണ്ടാണ് രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മാറനല്ലൂര്‍ പൊലീസ് അറിയിച്ചു.

പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 450, 366, 354 എ(1) (എന്‍), 376(2)(എന്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: