അതിഥിക്ക് അന്തിക്കൂട്ടായി ഭാര്യയെ വിട്ടുകൊടുക്കും! ഇത് ഹിംബകളുടെ സ്വര്‍ഗരാജ്യം
ചന്ദ്രനിലേക്കും സൂര്യനിലേക്കും ബഹിരാകാശ പേടകങ്ങള്‍ അയക്കുന്ന തിരക്കിലാണ് ലോകം. എന്നാല്‍, ഇതേ ലോകത്തിന്‍െ്‌റ മറ്റൊരു േകാണില്‍ വിചിത്രമായ ആചാരങ്ങളും അനുഷ്ടാനങ്ങളുമായി ജീവിക്കുകയാണ് നമ്മുടെ സഹജീവികള്‍. ഇതിനൊരുദാഹരണാണ് നമീബിയയില്‍ നിന്നുള്ള ഹിംബ ഗോത്രം. അസാധാരണമായ ആചാരങ്ങള്‍ക്ക് പേരു കേട്ട ഹിംബകള്‍ എണ്ണത്തില്‍ 50,000 പേരുണ്ട്്. നമീബിയയുടെ വടക്കന്‍ പ്രദേശമായ കുനെന്‍ മേഖലയിലാണ് ഇവരുടെ വാസം.
പശു വളര്‍ത്തലാണ് ഹിംബകളുടെ കുലത്തൊഴില്‍. സ്വന്തമായി ഭക്ഷണവും വിഭവങ്ങളും ശേഖരിക്കുന്ന ഇവര്‍ സ്വന്തമായി വീടുകളും നിര്‍മ്മിക്കുന്നു. മുകുരു എന്ന ദൈവമാണ് ഇവരുടെ പ്രധാന ദേവത. ഗോത്രത്തിലെ മരിച്ചുപോയ ആളുകള്‍ മരണാനന്തരം ദൈവത്തിന്റെ സന്ദേശവാഹകരായി മാറുകയും ജീവിച്ചിരിക്കുന്നവരും ദൈവവും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രധാന കണ്ണികളുമയി മാറുന്നുവെന്നും ഇവര്‍ വിശ്വസിക്കുന്നു.
ലോകത്തിലെ മറ്റ് ജനസമൂഹങ്ങള്‍ വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍ ഹിംബ ജനതയ്ക്ക് ‘പുകക്കുളി’യാണ് പഥ്യം. പുകക്കുളിക്കായി സുഗന്ധമുള്ള ഒരു തരം കളിമണ്ണും മരക്കറയും വെണ്ണയും ചേര്‍ത്ത മിശ്രിതം ഇവര്‍ ശരീരത്തില്‍ പുരട്ടുന്നു. അതിനാല്‍ ഇവര്‍ ചുവന്ന നിറത്തിലാണ് കാണുന്നത്. പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യതക്കുറവാണ് ഇത്തരമൊരു ആചാരത്തിന് പിന്നിലെ കാരണം. ഈ പുകക്കുളി ഹിംബ ജനതയുടെ വിശ്വാസമനുസരിച്ച് പ്രാണികളെ അകറ്റുന്നു. ആഫ്രിക്കന്‍ വന്‍കരയിലെ പടിഞ്ഞാറന്‍ രാജ്യങ്ങളായ നമീബിയയിലും അംഗോളയിലുമായിട്ടാണ് ഇന്ന് ഹിംബ ജനങ്ങള്‍ ജീവിക്കുന്നത്.