Month: September 2023

  • India

    മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ വൻ സംഘർഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, ഇന്‍റർനെറ്റ് റദ്ദാക്കി

    ഇംഫാല്‍: മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ വൻ സംഘർഷം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെ മണിപ്പൂരിൽ വീണ്ടും ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം. സംഘർഷം കണക്കിലെടുത്താണ് നടപടി. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇംഫാലില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. കുട്ടികളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ നടക്കുന്നുണ്ട്. പിന്നാലെയാണ് ഇന്നലെ രാത്രിയില്‍ സംഘർഷമുണ്ടായത്. 40ല്‍ അധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഒക്ടോബര്‍ 1 വരെ ഇന്‍റര്‍നെറ്റ് റദ്ദാക്കിയത്. വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. മെയ്തെയ് വിഭാഗക്കാരായ ഹിജാം ലിന്തോയ്‍ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉറപ്പ് നൽകി. വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് സാമൂഹിക…

    Read More »
  • Kerala

    മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പുതിയ ടാസ്‌ക് ഫോഴ്‌സ്; രണ്ടുദിവസത്തിനകം രൂപം നൽകി ഉത്തരവിറക്കുമെന്ന് സർക്കാർ

    തിരുവനന്തപുരം: മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടുദിവസത്തിനകം പുതിയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി ഉത്തരവിറക്കുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ 70 കേസുകളിലാണ് അപ്പീൽ നിലവിലുള്ളതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചിട്ടുണ്ട്. അപ്പീലുകളിൽ കലക്ടർ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ശേഷിച്ച കേസുകളിൽ കയ്യേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയെന്നും സർക്കാർ അറിയിച്ചു. വീട് നിർമിക്കാൻ ഒരു സെന്റിൽ താഴെ മാത്രമാണ് ഭൂമി കയ്യേറിയിട്ടുള്ളതെങ്കിൽ അതിനു പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

    Read More »
  • Local

    വയനാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കുടുങ്ങി

    മുത്തങ്ങ: വയനാട് പനവല്ലിയിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ഇന്നലെ രാത്രിയോടെയാണ് പിടിയിലായത്. കടുവയെ മയക്കുവെടി വെയ്ക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. എന്നാല്‍ രണ്ട് ദിവസം തെരഞ്ഞിട്ടും കടുവയെ മയക്കുവെടി വയ്ക്കാൻ കിട്ടിയിരുന്നില്ല. ദൗത്യം നീളുമെന്നു തോന്നിയ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി കടുവ കൂട്ടിലായത്. ജൂൺ 23നും പനവല്ലിയിൽ കടുവ കൂട്ടിലായിരുന്നു. അന്ന് പിടിച്ച കടുവയെ വയനാട് വന്യജീവി സാങ്കേതത്തിൽ തുറന്നു വിട്ടിരുന്നു. അതേ കടുവ തന്നെയാണ് വീണ്ടും നാട്ടിൽ ഇറങ്ങിയത് എന്നാണ് സംശയം. കടുവയെ രാത്രി തന്നെ മുത്തങ്ങയിലേക്ക് മാറ്റിയേക്കും. കടുവയെ മയക്കുവെടി വെച്ചാലും കെണിയിൽ വീണാലും മുത്തങ്ങയിലേക്ക് മാറ്റി പരിശോധന നടത്തണം എന്നാണ് ഡാർട്ടിങ് ഓർഡറിൽ ഉള്ളത്. അതിന് ശേഷമാകും തുറന്നു വിടുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

    Read More »
  • India

    എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പ്രത്യേക അധികാരങ്ങള്‍ പരിശോധിക്കാന്‍ സുപ്രീകോടതി തീരുമാനം; മൂന്നംഗ ബെഞ്ചും രൂപീകരിച്ചു

    ദില്ലി: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിൽ വ്യക്തത വരുത്തി സുപ്രീംകോടതി. ഇ ഡിക്ക് പ്രത്യേക അധികാരങ്ങൾ അനുവധിക്കപ്പെട്ട 2022 ലെ വിധിയാണ് പരിശോധിക്കാന്‍ സുപ്രീകോടതി തീരുമാനിച്ചത്. ഇതിനായി മൂന്നംഗ ബെഞ്ചും രൂപീകരിച്ചു. ജസ്റ്റിസ് എസ്‌ കെ കൗള്‍ , ജസ്റ്റീസ് സഞ്ജീവ് ഖന്ന , ജസ്റ്റീസ് ബെല എം ത്രിവേദി എന്നിവരാണ് വിധി പുനഃപരിശോധിക്കുന്ന ബഞ്ചിലുണ്ടാകുക. ഒക്ടോബർ 18 ന് പുനഃപരിശോധന ഹർജികൾ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇ ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്തുള്ള 245 ഹർജികളിൽ തീർപ്പ് കൽപിച്ചാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പ്രത്യേക അധികാരം ശരിവെച്ചത്. കള്ളപ്പണ നിയമപ്രകാരം അറസ്റ്റ്, കണ്ടുകെട്ടൽ ഉൾപ്പെടെയുള്ളവയിൽ സവിശേഷമായ അധികാരങ്ങൾ കോടതി നിലനിർത്തിയത് ഇ ഡിക്ക് വലിയ നേട്ടമായി. വിധി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന വിമർശനം ഉയർന്നു. വിധിയോടെ പ്രതിപക്ഷ പാർട്ടി നേതാകൾക്കെതിരെ കേന്ദ്രം ഇ ഡിയെ ഉപയോഗിച്ചുള്ള നീക്കം ശക്തമാക്കിയെന്ന ആരോപണവും ഉയർന്നു.…

    Read More »
  • India

    സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത്‌ വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്‌ 1.54 കോടി നഷ്ടപരിഹാരം

    ദില്ലി: സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത്‌ വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്‌ 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്‌. പരിക്കേറ്റ സൈനികൻ ചികിത്സയുടെ ഭാഗമായി സൈനിക ആശുപത്രിയിൽ നിന്നും ഒരു യൂണിറ്റ്‌ രക്തം സ്വീകരിച്ചു. 2014ൽ വീണ്ടും അസുഖബാധിതനായതിനെ തുടർന്ന്‌ നടത്തിയ പരിശോധനകളിലാണ്‌ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം വെളിപ്പെട്ടത്‌. തുടർന്ന്‌ നടത്തിയ അന്വേഷണങ്ങൾക്ക്‌ ഒടുവിലാണ്‌ 2022-ൽ രക്തം സ്വീകരിച്ചതിനെ തുടർന്നാണ്‌ എച്ച്‌ഐവി ബാധിതനായതെന്ന്‌ വ്യക്തമായത്‌. ചികിത്സാപിഴവ്‌ കാരണമാണ്‌ തനിക്ക്‌ രോഗമുണ്ടായതെന്ന്‌ ആരോപിച്ച്‌ ഉദ്യോഗസ്ഥൻ ദേശീയ ഉപഭോക്‌തൃ തർക്കപരിഹാര കമീഷനെ സമീപിച്ചു. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന്‌ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

    Read More »
  • Crime

    രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വൻ കവർച്ച, ജൂവലറിയിൽനിന്ന് 20 കോടിയുടെ സ്വർണം കവർന്നു; എല്ലാ സിനിമാ സ്റ്റൈലിൽ! ടെറസ് വഴി അകത്ത് കടക്കും മുമ്പ് വൈദ്യുതി കട്ടാക്കി, കാമറ ഓഫായി…

    ദില്ലി: ദില്ലിയെ ഞെട്ടിച്ച് വൻ കവർച്ച. ജംങ്പുരയിലെ ജൂവലറിയിൽ നിന്ന് 20 കോടിയുടെ സ്വർണം കവർന്നു. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ദില്ലിയിലെ ജംഗ്‌പുരയിലുള്ള ഉംറാവോ സിംഗ് ജൂവലറിയിലാണ് സിനിമ സ്റ്റൈൽ കവർച്ച നടന്നത്. സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ 20 കോടിയുടെ സ്വർണം കവർന്നത്. തിങ്കളാഴ്ച കട അവധിയായതിനാൽ ഞായറാഴ്ച വൈകുന്നേരം ആഭരണങ്ങളും പണവും സ്ട്രോങ്ങ് റൂമിൽ വച്ച് പൂട്ടിയിരുന്നു. ഇന്നലെ രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തു അറിയുന്നത്. തുടർന്ന് പോലീസിനെ അറിയിച്ചു. ടെറസിലൂടെ അകത്തു പ്രവേശിക്കുന്നതിന് മുൻപായി മോഷ്ടാക്കൾ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അതിനാൽ കടയിലെ സിസിടിവി പ്രവർത്തനരഹിതമായി. തുടർന്നു ഗ്യാസ് കട്ടർ ഉപയോഗിച്ചു സ്ട്രോങ് റൂമിന്റെ ഭിത്തിയിൽ ദ്വാരം ഉണ്ടാക്കിയാണ് കവർച്ച നടത്തിയത്. സമീപത്തെ കടകളിൽ നിന്നുള്ള സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • Crime

    കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസിന്‍റെ അന്വേഷണം ഉന്നതരിലേക്ക്; അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നും ഇഡി കോടതിയിൽ

    തൃശൂർ: കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസിൻറെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് എൻസ്ഫോഴ്സ്മെൻറ് ഡിറക്ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇവരിൽ ആരൊക്കെ തട്ടിപ്പിൻറെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നുമാണ് റിമാൻ‍ഡ് റിപ്പോ‍ർട്ടിലുളളത്. ഇന്നലെ അറസ്റ്റിലായ പി ആർ അരവിന്ദാക്ഷനായും മുൻ ബാങ്ക ജീവനക്കാരൻ ജിൽസിനേയും കസ്റ്റ‍ഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻറെ റിമാൻഡ് റിപ്പോർട്ട്‌ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. കരുവന്നൂർ പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ്…

    Read More »
  • Kerala

    യുവതിയെ പീ‍ഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചു, പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിന് സസ്പെൻഷൻ

      രാജസ്ഥാൻ സ്വദേശിനിയായ 35കാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച കേസിൽ  പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിന് സസ്പെൻഷൻ. ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍  നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ  തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മെയ് എട്ടിനാണ് രാജസ്ഥാൻ സ്വദേശിയായ യുവതി കുമളിയില്‍ വച്ച്‌ പീഡനത്തിന് ഇരയാകുന്നത്. കട്ടപ്പനയില്‍ വസ്തു വ്യാപാരം നടത്തുന്ന പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ചെങ്കര സ്വദേശി സക്കീര്‍ മോൻ എന്നിവരാണ് കേസിലെ പ്രതികൾ. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിയെ കുമളിയില്‍ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണവും കവര്‍ന്നു. ഇതേ തുടര്‍ന്നാണ് മാത്യൂസ് ജോസഫിനും കുമളി ചെങ്കര സ്വദേശി സക്കീര്‍ മോനുതിരെ യുവതി പരാതി നല്‍കുന്നത്. തുടര്‍ന്ന് പൊലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഇത്  ദില്ലിയിലേക്ക് രക്ഷപ്പെടാനും തെളിവ്…

    Read More »
  • Kerala

    പാലക്കാട് 2 യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

        പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൊടുമ്പ് പഞ്ചായത്തിലെ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപം  ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മൃതദേഹങ്ങള്‍  കൊട്ടേക്കാട് ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാക്കളുടേതാവാം എന്ന് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. നാളെ തഹസിൽദാരുടെ സാന്നിധ്യത്തിലേ ഇവ പുറത്തെടുക്കൂ. മൃതദേഹങ്ങൾ ആരുടേതാണെന്നു ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കരിങ്കരപ്പുള്ളിയിൽ ബന്ധുവീട്ടിലാണ് യുവാക്കള്‍ ഒളിച്ച് താമസിച്ചിരുന്നത്. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ ഊഹിക്കുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. മറ്റുള്ള രണ്ടു പേരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ഇന്നു വൈകിട്ട് 5 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശം പൊലീസ് കാവലിലാണ്.

    Read More »
  • Crime

    ഗൃഹനാഥൻ തലക്കടിയേറ്റ് മരിച്ചു, മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

       കാഞ്ഞങ്ങാട്: ഗൃഹനാഥനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര പരുത്തിച്ചാലിലെ എം വി ബാലകൃഷ്ണൻ (55) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകളുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ ബാലകൃഷ്ണനെ വീട്ട് മുറ്റത്ത് വെച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയുന്നത്. രണ്ട് വർഷമായി ഭാര്യയും മക്കളുമായി വേർപിരിഞ്ഞു കഴിയുന്ന ബാലകൃഷ്ണൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഭാര്യ: വസന്ത. മക്കൾ: അശ്വതി, അമൃത.

    Read More »
Back to top button
error: