Month: September 2023
-
Kerala
ഒരു പട്ടാളക്കാരനും ചെയ്യാന്‍ പാടില്ലാത്ത കാര്യം; സത്യം പുറത്തുകൊണ്ടുവന്ന കേരള പോലീസിന് ബിഗ് സല്ല്യൂട്ട്: മേജര്‍ രവി
കൊല്ലത്ത് സൈനികനെ മര്‍ദിച്ച് ശരീരത്തില്‍ ‘പിഎഫ്‌ഐ’ ചാപ്പകുത്തിയത് വ്യാജമാണെന്ന് കണ്ടെത്തിയ കേരള പോലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജര്‍രവി. ഒരു സൈനികൻ പാകിയ കലാപത്തിന്റെ വിത്തുകളാണ് കൃത്യമായ ഇടപെടലിലൂടെ പോലീസ് നീക്കം ചെയ്‌തതെന്നും, പോലീസിന്‍റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് പ്രതിയുടെ കള്ളക്കഥ പൊളിച്ചതെന്നും മേജര്‍ രവി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആദ്യം കേട്ടപ്പോള്‍ കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കില്‍ തീര്‍ത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് പോയെനെ. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു. ഒരു കലാപത്തിന്‍റെ വിത്താണ് ഈ പട്ടാളക്കാരന്‍ പാകിയത്. പൊലീസ് സൈന്യത്തെ അറിയിച്ചാല്‍ പ്രതി പിന്നെ സേനയില്‍ ഉണ്ടാവില്ലെന്നും മേജര്‍ രവി പറയുന്നു. കോര്‍ട്ട് മാര്‍ഷലില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷക്ക് ഇയാള്‍ വിധിക്കപ്പെട്ടേക്കാം, എന്നാല്‍ ഇയാളെ ജീവപര്യന്തം തടവിനാണ് വിധിക്കേണ്ടത് – മേജർ രവി പറഞ്ഞു.
Read More » -
Crime
യുവാക്കളുടെ മരണം പന്നിക്കുവച്ച ഇലക്ട്രിക് കെണിയില്‍പ്പെട്ട്; ഭയപ്പാടില്‍ സ്ഥലംഉടമ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി
പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കപ്പുള്ളിയില്‍ വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു. വസ്ത്രങ്ങളില്ലാതെ ഒന്നിനു പിറകെ ഒന്നായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാരോക്കോട്ടുപുര ഷിജിത്ത് (22), പുതുശ്ശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് തിരിച്ചറിഞ്ഞു. പന്നിക്കുവച്ച കെണിയില്‍പ്പെട്ടാണ് യുവാക്കള്‍ മരിച്ചതെന്ന് സ്ഥലം ഉടമ അനന്തന്റെ മൊഴിയുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ യുവാക്കള്‍ ഈ ഭാഗത്തേക്ക് വരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മണ്ണ് മാറിക്കിടക്കുന്നതു കണ്ട് സ്ഥലം പരിശോധിച്ചതോടെ യുവാക്കളുടെ മൃതദേഹം അവിടെയുണ്ടെന്ന നിഗമനത്തിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചേ സ്ഥലമുടമ പാടത്തെത്തിയപ്പോള്‍ മൃതദേഹം കണ്ടെന്നാണ് പോലീസിന് നല്‍കിയ മൊഴി. പന്നിയെ പ്രതിരോധിക്കാനായി വെച്ച ഇലക്ട്രിക് കെണിയില്‍പ്പെട്ടാണ് യുവാക്കള്‍ മരിച്ചതെന്ന് മനസ്സിലാക്കിയ ഇയാള്‍, മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ സ്ഥലമുടമയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതേസമയം, മരിച്ച…
Read More » -
ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; വധൂവരന്‍മാരടക്കം 114 മരണം
ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഹംദാനിയ പട്ടണത്തില്‍ വിവാഹ പാര്‍ട്ടിക്കിടെ ഉണ്ടായ തീപിടിത്തത്തില്‍ 114 പേര്‍ മരിച്ചു. 150 ലേറെ പേര്‍ക്ക് പരുക്കേറ്റു. വധുവും വരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പടക്കം പൊട്ടിച്ചതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവാഹ ഹാള്‍ ഉള്‍പ്പെടെ കത്തിക്കരിഞ്ഞു. പരുക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. Video shows the moment fire broke out in a weeding in Hamdaniyah 110 dead including bride and groom 550 injured #Iraq #Hamdaniyah #Fire pic.twitter.com/y3k4aiRvbM — North X (@__NorthX) September 27, 2023
Read More » -
NEWS
ഐഎസ്‌എല്ലില്‍ ഇന്ന് മോഹൻ ബഗാനും ബംഗളൂരുവും നേര്‍ക്കുനേര്‍
കൊൽക്കത്ത:ഐഎസ്‌എല്ലില്‍ ഇന്ന് വമ്ബന്മാര്‍ നേര്‍ക്കുനേര്‍. നിലവിലെ ചാമ്ബ്യൻമാരായ മോഹൻ ബഗാൻ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ഇന്ന് രാത്രി 8 മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് പോരാട്ടം.ഐഎസ്‌എല്ലിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാൻ കളത്തിലിറങ്ങുന്നത്. യുവാൻ ഫെര്‍ണാണ്ടോ പരിശീലിപ്പിക്കുന്ന ബഗാൻ ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. കൊല്‍ക്കത്തയില്‍ അരങ്ങേറിയ പോരാട്ടത്തില്‍ പഞ്ചാബ് എഫ്സിയെ 3-1നാണ് മോഹൻ ബഗാൻ തകര്‍ത്തത്. ബംഗളൂരു എഫ്സിയാകട്ടെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് കൊച്ചിയില്‍ 2-1ന് തോല്‍വി വഴങ്ങിയിരുന്നു.
Read More » -
NEWS
വിഷമദ്യം കുടിച്ച് 17 പേര്‍ മരിച്ച സംഭവം: ഇറാനില്‍ നാല് പേര്‍ക്ക് വധശിക്ഷ
ടെഹ്റാൻ:വിഷമദ്യം കുടിച്ച് 17 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ച് ഇറാൻ.മെഥനോള്‍ അടങ്ങിയ മദ്യം കുടിച്ച് 17 പേര്‍ മരിക്കുകയും 191 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷാവിധി. ടെഹ്‌റാന്റെ പടിഞ്ഞാറുള്ള ആല്‍ബോര്‍സ് പ്രവിശ്യയില്‍ വിഷമദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 11 പ്രതികള്‍ക്കെതിരെ അഴിമതിക്കുറ്റം ഉള്‍പ്പെടെ ചുമത്തിയതായി ജുഡീഷ്യറി വക്താവ് മസൂദ് സെതയേഷി പറഞ്ഞു. 11 പേരില്‍ നാല് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും വിധിച്ചതായും പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും സെതയേഷി വ്യക്തമാക്കി. 1979 ലെ ഇസ്ലാമിക വിപ്ലവം മുതല്‍ ഇറാനില്‍ മദ്യത്തിന്റെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
Read More » -
Kerala
തൊലി വെളുക്കാന്‍ ഫെയര്‍നെസ് ക്രീം ; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്ക രോഗം
മലപ്പുറം: സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക.നിങ്ങളെ കാത്തിരിക്കുന്നത് അപൂർവ വൃക്കരോഗമാണ്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ചികിത്സ തേടിയെത്തിയ രോഗികളിലാണ് മെമ്ബ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത് .വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരില്‍ കൂടുതല്‍പ്പേരും തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരാണ്.കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തല്‍.
Read More » -
Kerala
കെഎസ്ആർടിസിയുടെ മാമലക്കണ്ടം യാത്രകൾ
എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്ന് മാമലക്കണ്ടത്തെക്ക് എല്ലാ ദിവസും 2 ട്രിപ്പുമായി ഒരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്. നാല് ദിക്കിലും കാടിനാൽ ചുറ്റപ്പെട്ട മാമലക്കണ്ടം യാത്രയിൽ കാട്ടാനക്കൂട്ടങ്ങളും മാൻക്കൂട്ടങ്ങളും സ്ഥിരം കാഴ്ച്ചയാണ്. കുത്തനെയുള്ള കയറ്റങ്ങളും, വീതി കുറഞ്ഞ റോഡിലൂടെയുമുള്ള സാഹസിക യാത്രയുമാണ് മാമലക്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിനെ വ്യത്യസ്തമാക്കുന്നത്. എറണാകുളത്ത് നിന്നും പോകുവാൻ പറ്റിയ ഏറ്റവും മികച്ച റോഡ് ട്രിപ്പാണ് മാമലക്കണ്ടത്തേയ്ക്കുള്ളത്. മഴക്കാല യാത്ര അത്ര സുരക്ഷിതമാണെന്ന് പറയുവാൻ പറ്റില്ലെങ്കിലും ഒരുപാട് ആളുകൾ ആഗ്രഹിക്കുന്ന ഒരു യാത്രയാണിതെന്നതിന് സംശയമില്ല. കോതമംഗലത്തുനിന്നും തട്ടേക്കാട് വഴി ,കുട്ടമ്പുഴ, ഉരുളന്തണ്ണി, മാമലക്കണ്ടം, കൊരങ്ങാട്ടി വഴി ആനക്കുളത്ത് വരാം. ഇവിടുന്ന് മാങ്കുളം വഴി മൂന്നാറിലേക്ക് പോകുന്ന രീതിയിൽ കെഎസ്ആർടിസി കോതമംഗലം ഡിപ്പോ ബജറ്റ് ടൂറുകളും സംഘടിപ്പിക്കുന്നുണ്ട്. കാട്ടിനുള്ളിലൂടെ മരങ്ങളുടെ തണുപ്പും അരുവികളുടെ കളകളവുമെല്ലാം ആസ്വദിച്ച് ആടിപ്പാടി അങ്ങനെയൊരു യാത്ര.ബജറ്റ് യാത്രകള്‍ ഒരുക്കാനുള്ള കെഎസ്ആര്‍ടിസിയുടെ ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ യാത്രയും ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍ക്കിടയില്‍ മികച്ച…
Read More » -
Kerala
നഗരമധ്യത്തില്‍ 17 വയസുകാരിയായ വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നഗരമധ്യത്തിൽ 17 വയസുകാരിയായ വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമം.സംഭവത്തില്‍ വാണിമേല്‍ പുതുക്കയം സ്വദേശി നടുത്തറേമ്മല്‍ അര്‍ഷാദി(28)നെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്നലെ ഉച്ച കഴിഞ്ഞ് കല്ലാച്ചി ടൗണില്‍വച്ച് യുവാവ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച ശേഷം കഠാര ഉപയോഗിച്ചു കുത്തുകയായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് ആക്രമണമെന്നു സൂചന. ആക്രമണത്തെ ചെറുത്ത പെണ്‍കുട്ടി സമീപത്തെ കടയിലേക്ക് ഓടിക്കയറി. ഇതിനിെട കൈയ്‌ക്കു കുത്തേറ്റു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.കൈയ്‌ക്കു മുറിവേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
കാണാതായ പെൺകുട്ടി തിരിച്ചെത്തി; കാമുകനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: അഞ്ചലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം നിര്‍മ്മാണം നടക്കുന്ന വീടിന്‍റെ കിണറ്റില്‍ കണ്ടെത്തി. പുനലൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കരവാളൂരിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചൽ ഒറ്റ തെങ്ങ് സ്വദേശി സജിൻ ഷായുടെ (21) മൃതദേഹമാണ് കണ്ടെത്തിയത്. യുവാവിനെ സെപ്റ്റംബർ 19 ന് രാത്രി മുതലാണ് കാണാതായത്.20ാംതീയതി മുതൽ സജിൻ ഷാ സ്നേഹിച്ചിരുന്ന യുവതിയെയും കാണാതായതോടെ യുവതിയുടെ ബന്ധുക്കൾ അഞ്ചൽ പോലീസ് സ്റ്റേഷനിൽ യുവാവിനെതിരെ പരാതി നൽകുകയും യുവാവിന്‍റെ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കുകയും ചെയ്തതായി സജിൻ ഷായുടെ മാതാപിതാക്കൾ പറഞ്ഞു.എന്നാൽ വൈകിട്ടോടെ കാണാതായ യുവതി തിരിച്ചെത്തിയിരുന്നു.പിന്നീടാണ് സജിൻ ഷായെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതിയുടെ ബന്ധുക്കൾക്കെതിരെ കടുത്ത ആരോപണമാണ് സജിന്‍ ഷായുടെ ബന്ധുക്കളും മാതാപിതാക്കളും ആരോപിക്കുന്നത്. സജിയെ കാണാതായിട്ടും അഞ്ചൽ പോലീസ് കണ്ടെത്താൻ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും സജിയുടെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. പുനലൂർ പോലീസ് പോസ്റ്റ്മോർട്ടം നടപടിക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read More » -
Kerala
71 പേര്‍ക്ക് ഡെങ്കിപ്പനി,13 പേർക്ക് എലിപ്പനി;എംജി യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ അടച്ചു
കൊച്ചി:സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്നലെ മാത്രം 71 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ജില്ലയില്‍ ഇന്നലെ മാത്രം 26 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ 13 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ എംജി യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റലുകള്‍ അടച്ചു. ഈ മാസം 30 വരെയാണ് ഹോസ്റ്റലുകള്‍ അടഞ്ഞു കിടക്കുക. സ്‌കൂള്‍ ഓഫ് ലീഗര്‍ തോട്‌സ് ഒഴികെ ബാക്കിയുള്ള ഡിപ്പാര്‍ട്‌മെന്റുകളിലെല്ലാം ഓണ്‍ലൈന്‍ ക്ലാസ് മാത്രം. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും.
Read More »