Month: September 2023

  • India

    മണ്ഡലമാകെ ചാഴിക്കാടന്റെ ഫ്‌ളക്‌സ്; കോട്ടയം പിടിക്കാന്‍ പി.ജെയും

    കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മധ്യകേരളത്തില്‍ കളം പിടിക്കാനുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസും യുഡിഎഫും. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗത്തിന് നല്‍കി കരുത്തറിയിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇതോടെ സീറ്റ് ജോസഫ് വിഭാഗത്തിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. കേരളാ കോണ്‍ഗ്രസ് എമ്മിന് ശക്തമായ വേരോട്ടമുള്ള കോട്ടയം സീറ്റില്‍ വിജയിക്കുകയെന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ലക്ഷ്യമാണ്. ശക്തനായ സ്ഥാനാര്‍ഥിയെത്തിയാല്‍ മാത്രമേ കേരളാ കോണ്‍ഗ്രസിന്റെ (എം) സിറ്റിങ് സീറ്റായ കോട്ടയം പിടിച്ചെടുക്കാനാകൂ എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവ് പി ജെ ജോസഫിനെ തന്നെ രംഗത്തിറക്കാനാണ് യുഡിഎഫില്‍ ആലോചന. മുന്‍ ധാരണപ്രകാരം കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കുന്നതിനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യം. ഇക്കാര്യത്തില്‍ പ്രദേശിക നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാകും തീരുമാനമുണ്ടാകുക. ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ കോട്ടയത്ത് ജോസഫ്…

    Read More »
  • Kerala

    ”അഞ്ചു മണിക്കൂര്‍ കാത്തിരുത്തി, ചോദ്യം ചെയ്തത് മൂന്നു മിനിറ്റ്; ഇതാണ് അവരുടെ രീതി”

    തൃശൂര്‍: അഞ്ചു മണിക്കൂര്‍ കാത്തു നിര്‍ത്തിയ ശേഷം മൂന്നു മിനിറ്റാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണന്‍. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നയാളാണ് താനെന്നും കണ്ണന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇഡി തന്നെ മര്‍ദിച്ചിട്ടില്ല. മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും, അല്ലാത്തവരുമുണ്ട്. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും ഭാഷ കൊണ്ടും ഒക്കെ പീഡനമാവാം. തല്ലു മാത്രമല്ല പീഡനം. രണ്ടു മണി മുതല്‍ ഏഴു മണിവരെ ഒരു മനുഷ്യനെ വട്ടമിട്ടിരുത്തി, മൂന്നു മിനിറ്റ് ചോദ്യം ചെയ്യുന്നതിനെയൊക്കെ എന്താണ് പറയേണ്ടത്? അതാണ് ഇഡിയുടെ രീതി. അറസ്റ്റിനെ ഭയക്കുന്നില്ല. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നയാളാണ് താന്‍. അന്നു കോടതി പോലും ഉണ്ടായിരുന്നില്ല, ഇപ്പോള്‍ കോടതി ഉണ്ടല്ലോയെന്ന് കണ്ണന്‍ പറഞ്ഞു. തനിക്കു ബിനാമി അക്കൗണ്ട് ഇല്ല. താന്‍ ആരെയും കാന്‍വാസ് ചെയ്ത് പണം നിക്ഷേപിച്ചിട്ടില്ലെന്നും എംകെ കണ്ണന്‍ പറഞ്ഞു. ഒരു ബാങ്കിന്റെ…

    Read More »
  • Crime

    വഴക്കിനെത്തുടര്‍ന്ന് മാതാപിതാക്കളുടെ ഫ്ളാറ്റിന് തീയിട്ടു; യുവാവ് കസ്റ്റഡിയില്‍

    പത്തനംതിട്ട: മാതാപിതാക്കളുമായി വഴക്കിട്ട യുവാവ് സ്വന്തം ഫ്ളാറ്റിന് തീയിട്ടു. പുത്തന്‍പീടിക സ്വദേശി ജുബിനാണ് തീയിട്ടത് എന്നാണ് പോലീസ് പറയുന്നത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് ജുബിനെതിരേ അച്ഛന്‍ പോലീസില്‍ പരാതി പറയാന്‍ പോയതിന് പിന്നാലെയാണിത്. അമ്മ ഓമന മാത്രമായിരുന്നു ആ സമയത്ത് ഫ്ളാറ്റിലുണ്ടായിരുന്നത്. പൊള്ളലേറ്റ അവരെ രക്ഷപ്പെടുത്തി. വെട്ടിപ്പുറം സ്വദേശികളായ ഓമനയും ഭര്‍ത്താവ് ആന്റണിയും ഒരുവര്‍ഷമായി ഫ്ളാറ്റില്‍ താമസിച്ചുവരികയായിരുന്നു. രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു താമസം. ചൊവ്വാഴ്ച വൈകിട്ട് ഇവരുടെ എറണാകുളത്തുള്ള ഇളയ മകന്‍ ജുബിന്‍ ഫ്ളാറ്റിലെത്തുകയും വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളുടെ ശല്യം സഹിക്കവയ്യാതെ അച്ഛന്‍ പോലീസില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ മകന്‍ ഫ്ളാറ്റിന് തീയിടുകയായിരുന്നു. കെട്ടിടത്തിനകത്തെ ബെഡില്‍നിന്ന് തീപടര്‍ന്ന് അകത്തുണ്ടായിരുന്ന പല സാധന സാമഗ്രികളും കത്തിനശിച്ചു. അകത്തുനിന്ന് ഓമനയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഫ്ളാറ്റിന് അബദ്ധവശാല്‍ തീപിടിച്ചതാണെന്നാണ് ആദ്യം ധരിച്ചത്. പൊള്ളലേറ്റ അമ്മയെ രക്ഷപ്പെടുത്തി. പരിക്ക് സാരമല്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍…

    Read More »
  • India

    ”ഇസ്‌കോണ്‍ കൊടും വഞ്ചകര്‍; ഗോശാലയിലെ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു”

    ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ഗുരുതര ആരോപണവുമായി ബിജെപി എംപി മേനക ഗാന്ധി. ഇസ്‌കോണ്‍ രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണെന്നും അവരുടെ ഗോശാലയില്‍നിന്ന് ഗോക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും മേനക ഗാന്ധി ആരോപിച്ചു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ സംസാരിക്കവേയാണ് മേനക ഗാന്ധി ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ മേനക ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഇസ്‌കോണ്‍ പ്രതിനിധികള്‍ രംഗത്തുവന്നു. ”രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നടത്തുകയും സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ഗോശാലയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കറവവറ്റിയ ഒരു പശുവിനെപ്പോലും കാണാനായില്ല. അവിടെ ഒരു പശുക്കുട്ടി പോലും ഉണ്ടായിരുന്നില്ല. അതിനര്‍ഥം എല്ലാത്തിനെയും അവര്‍ വിറ്റു എന്നാണ്. ഇസ്‌കോണ്‍ അവരുടെ എല്ലാ പശുക്കളെയും കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. അവര് ചെയ്യുന്നതു പോലെ മറ്റാരും ഇത്തരത്തില്‍ ചെയ്യാറില്ല. ഇതൊക്കെ ചെയ്തിട്ട് അവര്‍ ‘ഹരേ റാം ഹരേ കൃഷ്ണ’…

    Read More »
  • Kerala

    ജനങ്ങളെ ഭീതിപ്പെടുത്തി മുഖ്യമന്ത്രി ചീറിപ്പായുന്നു; ഉമ്മന്‍ചാണ്ടിയുമായി താരതമ്യം തിരിച്ചടിക്കു കാരണമായെന്ന് സിപിഐ

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതി എതിര്‍ക്കണമെന്നും ജനങ്ങളെ പേടിപ്പിക്കുന്ന സുരക്ഷാസന്നാഹങ്ങളോടെയുള്ള യാത്ര എതിര്‍ വികാരമാണ് സൃഷ്ടിക്കുന്നതെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയെ എതിര്‍ക്കാനോ തിരുത്താനോ സിപിഐ മന്ത്രിമാര്‍ തയ്യാറാവുന്നില്ല. പാര്‍ട്ടി നേതൃത്വമെങ്കിലും അതിനു തയ്യാറാവണമെന്ന് ജില്ലാ സെക്രട്ടറിമാര്‍ അഭിപ്രായപ്പെട്ടു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച ഭരണവിരുദ്ധവികാരം സത്യസന്ധമായി പരിശോധിക്കണം. സര്‍ക്കാരിന്റെ പോരായ്മകളും ‘ഉമ്മന്‍ചാണ്ടി പിണറായി’ താരതമ്യവും പുതുപ്പള്ളിയിലെ വന്‍ തിരിച്ചടിക്കു കാരണമായി. മുഖ്യമന്ത്രിയായിരിക്കെ ഒരു എസ്‌കോര്‍ട്ടും ഇല്ലാതെ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച മണ്ഡലത്തില്‍ വന്‍ സുരക്ഷയോടെ പിണറായി വിജയന്‍ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത് ജനങ്ങള്‍ക്കു താരതമ്യത്തിന് അവസരം നല്‍കി. ജനങ്ങളെ ഭീതിപ്പെടുത്തി മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോവുന്നു. സര്‍ക്കാരിന്റെ പല നിലപാടുകളും നയങ്ങളും ജനത്തെ എതിരാക്കി. നെല്ലു സംഭരണത്തില്‍ കൃത്യമായി പണം നല്‍കുന്നതില്‍ വീഴ്ച വരുത്തി. മുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന പാര്‍ട്ടിയുടെ ആ സ്ഥാനം നഷ്ടപ്പെട്ട് മുഖം ഇല്ലാതായി. ഈ ദൗത്യത്തില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും യോ?ഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ…

    Read More »
  • Kerala

    തടവുകാരന്റെ കോള്‍ ലിസ്റ്റില്‍ ജയിലുദ്യോഗസ്ഥനും; പിന്നാലെ സസ്പെന്‍ഷന്‍

    തിരുവനന്തപുരം: പൂജപ്പുര ജയിലിലെ സെല്ലില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജയിലിനുള്ളില്‍ തടവുകാരന്‍ ഉപയോഗിച്ചിരുന്ന ഫോണിലേക്ക് സന്തോഷ് കുമാര്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജോലിചെയ്തിരുന്ന സന്തോഷ് കുമാറിനെ ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ ആരോപണം നേരിട്ടതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ സബ് ജയിലിലേക്കു മാറ്റിയത്. ഓഗസ്റ്റ് 27-നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലെ മുറിയില്‍നിന്ന് മൊബൈല്‍ഫോണും സിംകാര്‍ഡും ലഭിച്ചത്. ഇത് പൂജപ്പുര പോലീസിനു കൈമാറിയിരുന്നു. ഇതിലേക്കുള്ള ഫോണ്‍ വിളികള്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ഉദ്യോഗസ്ഥന്റെ ബന്ധം വെളിപ്പെട്ടത്. തടവുകാരുമായുള്ള സാമ്പത്തികയിടപാടുകളും പോലീസ് കണ്ടെത്തിയിരുന്നു. ജയിലിനുള്ളിലേക്ക് ലഹരി കടത്തുന്നതിന് ജയില്‍ ഉദ്യോഗസ്ഥരുടെ സഹായം തടവുകാര്‍ക്കു കിട്ടുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ചും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ജയിലിനുള്ളില്‍നിന്ന് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിന് തടവുകാരന്‍ റിയാസിനെ പ്രതിയാക്കി പൂജപ്പുര പോലീസ് കേസെടുത്തിട്ടുണ്ട്. ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പോലീസ്…

    Read More »
  • Kerala

    നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റി

    തിരുവനന്തപുരം: നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും ഡിസംബര്‍ ഏഴിന് നടത്തും. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ തീയതി ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. മറ്റു തീയതികളിലെ കായികക്ഷമതാ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ മാസം 18, 19, 20, 21, 25 തിയതികളിലെ മാറ്റിവച്ച പരീക്ഷകള്‍ ഡിസംബര്‍ 1, 2, 4, 5, 6 തിയതികളില്‍ നടത്തും. 23ന് കോഴിക്കോട് ജില്ലയില്‍ മാറ്റിവച്ച ഒഎംആര്‍ പരീക്ഷ ഒക്ടോബര്‍ 29ന് നടക്കും.    

    Read More »
  • India

    ഉന്നംപിഴയ്ക്കാതെ ഇന്ത്യന്‍ വനിതകള്‍; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും

    ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമതെത്തി്. മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണത്തിലേക്ക് ഷൂട്ട് ചെയ്തത്. 1759 പോയിന്റോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയ മനുവും 586 പോയിന്റ് നേടിയ ഇഷയും വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. നേരത്തെ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗര്‍ സംറ, ആഷി ഛൗക്‌സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. 1764 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെങ്കലവും നേടി. ഇതേ ഇനത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ സിഫ്റ്റും ആഷി ഛൗക്‌സേയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യക്ക്…

    Read More »
  • Kerala

    കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു

    കോഴിക്കോട്: നാദാപുരം – തലശ്ശേരി സംസ്ഥാന പാതയില്‍ കുഞ്ഞിപ്പുര മുക്കില്‍ കാര്‍ മതിലില്‍ ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു. സുന്നി യുവജന സംഘം നേതാവും എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ റാഷിദ് ബുഖാരിയുടെ മകൻ ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാൻ ( 17 ) ആണ് മരിച്ചത്.     ചൊവ്വാഴ്ച രാത്രി 12 മണിക്കാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • Crime

    ബൈബിള്‍ കയ്യിലെടുത്ത് അലറിക്കരഞ്ഞ് കൊലക്കേസ് പ്രതി; തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍

    എറണാകുളം: അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കൂത്താട്ടുകുളം കാക്കൂര്‍ ലക്ഷംവീട് കോളനിയിലെ മഹേഷ് (44) ആണ് പ്രതി. തിങ്കളാഴ്ച രാത്രി ഏഴരയോടെ അയല്‍വാസിയായ സോണിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു ഇയാള്‍. കൊലപാതകം നടത്തിയശേഷം മഹേഷ് ഓടിക്കയറിയത് സ്വന്തം വീട്ടിലേക്കാണ്. പ്രതിയുമായി പൊലീസ് ഇവിടെ തെളിവെടുപ്പിനെത്തി, പ്രാര്‍ത്ഥിക്കുന്ന സ്ഥലത്തെത്തി ബൈബിള്‍ കയ്യിലെടുത്ത് ‘എന്റെ ദൈവമേ…’ എന്നുപറഞ്ഞ് അലറിക്കരയുകയായിരുന്നു മഹേഷ്. ദൈവത്തെ വിളിക്കുകയും ഭിത്തിയില്‍ ചാരി ഏങ്ങലടിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് മഹേഷിനെ പൊലീസ് പുറത്തെത്തിച്ചത്. സോണിയെ കുത്തി വീഴ്ത്തിയശേഷം വീട്ടിലെത്തി കുളിച്ച് ഒളിച്ചിരിക്കുകയായിരുന്നു മഹേഷ്. അപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിനുപയോ?ഗിച്ച കത്തി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. മുറിയില്‍ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
Back to top button
error: