Month: September 2023

  • India

    പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ സൈനികൻ അറസ്റ്റില്‍

    ന്യൂഡൽഹി:പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ സൈനികൻ അറസ്റ്റിൽ.ഉത്തർപ്രദേശ് സ്വദേശിയായ ഷൈലേന്ദ്ര സിങ് ചൗഹാൻ(38) ആണ് അറസ്റ്റിലായത്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേനയാണ്(എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. കാസ്ഗഞ്ചിലെ പട്യാലി നിവാസിയായ ഇയാള്‍ അരുണാചല്‍ പ്രദേശിൽ  ആര്‍മിയിലെ ഡ്രൈവറായിരുന്നു.വാഹനങ്ങളുടെ ലൊക്കേഷനും നീക്കവുമായി ബന്ധപ്പെട്ട സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനു വേണ്ടി ലഖ്‌നോവിലെ എടിഎസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് മാസമായി സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷൈലേന്ദ്ര സിങ് ചൗഹാന്‍ വാട്‌സ്‌ആപ്പിലൂടെ പങ്കുവെച്ചതായി എടിഎസ് അറിയിച്ചു.വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച്‌ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹര്‍ലീന്‍ കൗര്‍ എന്ന സ്ത്രീയുമായി ഇയാള്‍ ഫേസ്ബുക്ക് വഴി ബന്ധപ്പെടുകയും മെസഞ്ചറില്‍ സംസാരിക്കുകയും ചെയ്തു. പിന്നീട് വാട്ട്‌സ്‌ആപ്പിലെ ഓഡിയോ കോളുകള്‍ വഴി ഐഎസ് ഐ ഏജന്റായിരുന്ന പ്രീതി എന്ന സ്ത്രീയുമായി സംസാരിക്കുകയും വിവരങ്ങൾ കൈമാറുകയുമായിരുന്നു. പ്രീതിയും…

    Read More »
  • NEWS

    ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം

    ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. അശ്വാഭ്യാസത്തില്‍ മിക്സഡ് ടീമിനാണ് സുവർണനേട്ടം. ഹൃദയ് ഛേദ, അനുഷ അഗർവാല, ദിവ്യകൃതി സിംഗ്, സുദീപ്തി ഹജേല എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യയുടെ മെഡൽപട്ടിക ഉയർത്തിയത്.  41 വർഷത്തിനുശേഷമാണ് അശ്വാഭ്യാസം (ഡ്രെസേജ്) ഇനത്തിൽ ഇന്ത്യ സ്വർണമണിയുന്നത്. 209.205 സ്കോർ നേടിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. മുമ്പ് 1982ലാണ് ഇന്ത്യ ഈ ഇനത്തിൽ അവസാനമായി സ്വർണം നേടിയത്. നിലവിൽ14 മെഡലോടെ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽ പട്ടിക.

    Read More »
  • Kerala

    ലക്ഷ്യം കേരളം; മാര്‍ഗ്ഗം വര്‍ഗ്ഗീയ കലാപം; സൈനികന്റെ അറസ്റ്റിനു പിന്നിൽ

    കൊല്ലം കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. കടയ്ക്കല്‍ സ്വദേശി ഷൈൻ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്.ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിക്ക് പിന്നിലെന്നാണ് പ്രതികൾ പറയുന്നത്.സൈന്യത്തിന്റെ പ്രത്യേക ഓപ്പറേഷനിൽ പങ്കെടുത്തവർ വരെ ഇന്നും അതേ പൊസിഷനിൽ ജോലി ചെയ്യുമ്പോഴാണ് ഇത്. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു.സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ പൊലീസ് അന്വേഷണത്തിൽ നിർണായകമായത്.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെയിന്റും ബ്രഷും കണ്ടെത്തിയത്.ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈൻ ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മർദ്ദിക്കാൻ ആവശ്യപെട്ടുവെങ്കിലും താൻ ചെയ്‌തില്ലെന്നും ജോഷി പറയുന്നു. തന്നെ മർദ്ദിച്ച…

    Read More »
  • India

    നെയ്മറും സംഘവും മുംബൈയിൽ പന്ത് തട്ടും

    മുംബൈ:എ.എഫ്.സിചാമ്ബ്യന്‍സ് ലീഗിലെ മുംബൈ സിറ്റിയും അല്‍ഹിലാലും തമ്മിലുള്ള മത്സരം മുംബൈ ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ്‌ സ്‌റ്റേഡിയത്തിലേക്ക് മാറ്റി. നേരത്തെ നവംബര്‍ 6ന് പുനെ ബാലെവാഡി സ്‌റ്റേഡിയത്തില്‍ വെച്ച്‌ നടത്താനായിരുന്നു തീരുമാനം.ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ടീമായതിനാല്‍ തന്നെ അല്‍ഹിലാലുമായുള്ള മത്സരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നെയ്മറിനെക്കൂടാതെ അലക്‌സാണ്ടര്‍ മിത്രോവിച്ച്‌, റൂബെന്‍ നവാസ്, യാസീന്‍ ബോനോ അടക്കമുള്ള വമ്ബന്‍ താരനിര അല്‍ഹിലാലിനൊപ്പമുണ്ട്. ടിക്കറ്റിന് വലിയ ആവശ്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 500 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുക. മത്സരത്തിനായുള്ള പ്രീ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച രാവിലെ 11 മണിമുതല്‍ ആരംഭിക്കും. സുരക്ഷ കാരണങ്ങളാലും ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതിനാലുമാണ് വേദി മാറ്റം.

    Read More »
  • Kerala

    ഒറ്റദിവസം കേരളത്തിലെ മൂന്നു ജില്ലകള്‍ ബോട്ടില്‍ സഞ്ചരിച്ച്‌ കാണാം; ഒപ്പം മീൻ വിഭവങ്ങൾ കൂട്ടി അടിപൊളി ഊണും

    കൊച്ചിയിലെ യാത്രകളെക്കുറിച്ച്‌ നമ്മള്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്. ലോങ് ഡ്രൈവുകള്‍, വെള്ളച്ചാട്ടങ്ങള്‍, കാടുകള്‍ക്കുള്ളിലൂടെയുള്ള വഴികള്‍, ഓഫ് റോഡ് എന്നിങ്ങനെ പലതരം യാത്രാനുഭവങ്ങള്‍. എന്നാല്‍ ഈ യാത്ര അങ്ങനെയല്ല.. കുട്ടികളെയും കൂട്ടി വാരാന്ത്യത്തില്‍ പോകാൻ പറ്റിയ ഒരു കിടിലൻ യാത്ര. കായല്‍കാഴ്ചകള്‍ കണ്ട്,മടുപ്പിക്കാതെ മണിക്കൂറുകള്‍ ബോട്ടിലിരുന്ന് യാത്ര ചെയ്യാം. ഒന്നു പോയിക്കണ്ടില്ലെങ്കില്‍ വൻ നഷ്ടം എന്നുതന്നെ പറയാവുന്ന ഒരു യാത്ര. കൊച്ചിയില്‍ ഇന്ന് ഏറ്റവും ഹിറ്റായി മാറിയ യാത്രയെപ്പറ്റിയാണ് പറയുന്നത്.സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോര്‍പ്പറേഷൻ ലിമിറ്റഡ് ( KSINC- കെഎസ്‌എൻഐസി ) നടത്തുന്ന കൊച്ചി മറൈൻ ഡ്രൈവ് – കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ക്രൂസ് ബോട്ട് യാത്ര. സ്കൂളിന്‍റെ തിരക്കുകളും പഠനവും മറന്ന് ഒരു ദിവസം മുഴുവൻ കുഞ്ഞുങ്ങളെയും പ്ലാൻ ചെയ്യാൻ പറ്റിയ യാത്ര കൂടിയാണിത്. കേരളത്തിലെ മൂന്നു ജില്ലകള്‍ ബോട്ടില്‍ സഞ്ചരിച്ച്‌ കാണുവാനും ഒടുവില്‍ കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ഫിഷ് ഫാമില്‍ എത്തി കിടിലൻ…

    Read More »
  • NEWS

    നിസാരക്കാരല്ല കേരള ബ്ലാസ്റ്റേഴ്‌സിലെ വിദേശതാരങ്ങൾ, ഐഎസ്എല്ലിലെ വിലകൂടിയ താരങ്ങളുടെ പട്ടിക പുറത്ത് 

    ഐഎസ്എൽ പത്താമത്തെ സീസണിനു മുന്നോടിയായുള്ള ട്രാൻസ്‌ഫർ മാർക്കറ്റിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര തൃപ്‌തരല്ലായിരുന്നു. മറ്റു ടീമുകൾ പുതിയ താരങ്ങളെ പെട്ടന്ന് ടീമിലെത്തിച്ച്‌ പരിശീലനം ആരംഭിച്ച് ടീമിനെ ഒരുക്കാൻ തുടങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാര്യത്തിൽ മെല്ലെപ്പോക്ക് സമീപനമാണ് പുലർത്തിയത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പിഴശിക്ഷ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്‌ഫർ മാർക്കറ്റിലെ ഇടപെടലുകളെ ബാധിച്ചിരുന്നു. എങ്കിലും സീസൺ ആരംഭിക്കുന്നതിനു മുൻപ് ടീമിനു ആവശ്യമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന്റെ ഭാഗമാക്കി. വൈകിയെത്തിയ താരങ്ങളായതിനാൽ ഇവരുടെ കഴിവിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സീസണിലെ ആദ്യത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞതോടെ ആ സംശയങ്ങൾ കെട്ടടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് പുറത്തു വന്നതോടെ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരങ്ങൾ നിസാരക്കാരല്ലെന്ന് വ്യക്തമാവുകയാണ്. ട്രാൻസ്‌ഫർ മാർക്കറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളിൽ ആധിപത്യം പുലർത്തുന്നത് മോഹൻ ബാഗാനാണ്. ആദ്യ ആറു സ്ഥാനങ്ങളിൽ നാലു മോഹൻ ബഗാൻ താരങ്ങൾ…

    Read More »
  • India

    പാരവയ്പ്പും പാർട്ടി പിളർത്തലും; ബിജെപിക്ക് തമിഴ്നാട് നൽകുന്ന പാഠം

    ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട ബിജെപിക്കുള്ള കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടിൽ എ ഐ എ ഡി എം കെയുടെ സഖ്യം വിടല്‍. ശിവസേന, ജെഡിയു, ശിരോമണി അകാലിദള്‍, തുടങ്ങിയവര്‍ക്ക് പിന്നാലെ ബി ജെ പി സഖ്യം വിടുന്ന പ്രധാന കക്ഷിയാണ് എ ഐ എ ഡി എം കെ. ഒരിക്കല്‍ എന്‍ ഡി എ വിട്ടു പോയതിന് ശേഷം തിരികെ വന്ന് വീണ്ടും മുന്നണി വിട്ടുപോയ ചരിത്രമാണ് ജെ ഡി യുവിനുള്ളത്. ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ ഉണ്ടാക്കിയ നിതീഷ് കുമാറിന്റെയും കൂട്ടരുടേയും അവസാനത്തെ എന്‍ ഡി എ വിടല്‍ 2022 ജൂണ്‍ മാസത്തിലായിരുന്നു. പാര്‍ട്ടിയെ പിളര്‍ത്താന്‍ എന്‍ ഡി എ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു ബിജെപിയുമായുള്ള ബന്ധം ജെ ഡി യു ഉപേക്ഷിച്ചത്.ജെ ഡി യു പോയതോടെ ബിഹാറിലെ എന്‍ ഡി എ സര്‍ക്കാര്‍ വീഴുകയും പിന്നാലെ കോണ്‍ഗ്രസ്, ആര്‍ ജെ ഡി, ഇടത്…

    Read More »
  • India

    ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുമായി വീണ്ടും എയർടെൽ

    99 രൂപയുടെ പ്ലാൻ പുതുക്കി അവതരിപ്പിച്ച്‌ എയര്‍ടെല്‍.10 ജിബി അധിക ഡാറ്റയും ഒരു ദിവസത്തെ വാലിറ്റിഡിറ്റിയും അധികമായി പ്ലാനില്‍ ലഭിക്കും. എയര്‍ടെല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.40 ജിബി ഡാറ്റ ഹൈസ്പീഡ് വേഗതയില്‍ ലഭിക്കും. ഒരു ദിവസം 20 ജിബി ഹൈസ്പീഡ് ഡാറ്റയും അതിന് ശേഷം അണ്‍ലിമിറ്റഡ് ഡാറ്റ 64 Kbps ആയും കുറയും. നേരത്തെ പ്ലാൻ പ്രകാരം ഒരു ദിവസത്തെ അണ്‍ലിമിറ്റഡ് ഡാറ്റയാണ് ലഭിച്ചിരുന്നത്. എന്നാല്‍ 30 ജിബിയ്‌ക്ക് ശേഷം ഡാറ്റ വേഗത കുറഞ്ഞിരുന്നു. ഇതിന് ശേഷം ഡാറ്റ 64 Kbps ല്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. കോള്‍, എസ്‌എംഎസ് എന്നിവ പ്ലാൻ പ്രകാരം ലഭിച്ചിരുന്നില്ല.

    Read More »
  • Kerala

    മൊബൈൽ ചാർജ്ജ് ചെയ്യുന്നതിനിടയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു

    കണ്ണൂർ: മൊബൈൽ ചാർജ്ജ് ചെയ്യുന്നതിനിടയിൽ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിയാട് പുതുശേരി പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി ഭരത് ദാസ് (39) നെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം ജോലിക്ക് വരാത്തതിനെ തുടർന്ന് കൂടെയുള്ളവർ തിരക്കി വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയും, ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.

    Read More »
  • India

    നവി മുംബൈയിൽ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; മലയാളി അറസ്റ്റിൽ

    മുംബൈ:  നെരൂൾ റെയിൽവേ സ്‌റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും നെരൂളിലെ കരവേയിൽ കുടുംബസമേതം താമസിക്കുന്ന മണി തോമസിനെയാണ് (74) നെരൂൾ പൊലീസ് അറസ്റ്റ് ചെയ്തത്. വടപാവ് നൽകി നൽകി കുട്ടിയെ പ്രലോഭിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുപോകയുകയായിരുന്നു. കരവേ ഗ്രാമത്തിൽ താമസിക്കുന്ന മണി തോമസ് തന്റെ രണ്ടാം ഭാര്യക്ക് കുട്ടികളില്ലെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് പ്രതിയെ കണ്ടെത്തിയതെന്നും നെരൂൾ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ താനാജി ഭഗത് പറഞ്ഞു. നെരൂൾ റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള ചേരിയിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. വടാപാവ് നൽകി കുട്ടികളെ പ്രലോഭിപ്പിച്ച് ഒപ്പം കൂട്ടിയശേഷം ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത് പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു. മാതാപിതാക്കൾ മടങ്ങിയെത്തി പെൺകുട്ടിയെ തിരക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്. തുടർന്ന് സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താനാകാത്തതോടെ പൊലീസിൽ പരാതി നൽകി. പ്രദേശത്തെ…

    Read More »
Back to top button
error: