KeralaNEWS

നഗരമധ്യത്തില്‍ 17 വയസുകാരിയായ വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ‍ നഗരമധ്യത്തിൽ 17 വയസുകാരിയായ വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമം.സംഭവത്തില്‍ വാണിമേല്‍ പുതുക്കയം സ്വദേശി നടുത്തറേമ്മല്‍ അര്‍ഷാദി(28)നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ച കഴിഞ്ഞ്‌ കല്ലാച്ചി ടൗണില്‍വച്ച്‌ യുവാവ്‌ വിദ്യാര്‍ഥിനിയെ മര്‍ദിച്ച ശേഷം കഠാര ഉപയോഗിച്ചു കുത്തുകയായിരുന്നു.
പ്രണയത്തില്‍ നിന്ന്‌ പിന്മാറിയതിനെത്തുടര്‍ന്നാണ്‌ ആക്രമണമെന്നു സൂചന.

Signature-ad

ആക്രമണത്തെ ചെറുത്ത പെണ്‍കുട്ടി സമീപത്തെ കടയിലേക്ക്‌ ഓടിക്കയറി. ഇതിനിെട കൈയ്‌ക്കു കുത്തേറ്റു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.കൈയ്‌ക്കു മുറിവേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: