ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എല്‍.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോ ഗ്രാം എല്‍.പി.ജി.യ്ക്ക് 158 രൂപയാണ് കേന്ദ്രം കുറച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകള്‍ 1522 രൂപ ആയി കുറയും.
നേരത്തെ, ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറിന്റെ വില 200 രൂപ കുറച്ചിരുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകള്‍ക്ക്, പ്രധാനമന്ത്രി ഉജ്ജ്വലയോജനപ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിന്‍ഡര്‍ വിലയില്‍ 200 രൂപ സബ്സിഡി നല്‍കുന്നത് തുടരുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഫലത്തില്‍, ഉജ്ജ്വല പദ്ധതി ഉപഭോക്താക്കള്‍ക്ക് മൊത്തം 400 രൂപയുടെ ഇളവ് ലഭിക്കും. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിന്‍ഡറിനാണ് നിരക്കിളവ്.
നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.