Month: September 2023

  • Social Media

    മുഖം മറച്ചുള്ള ചിത്രം ആരുടേത്? അഭയ വീണ്ടും പ്രണയത്തിലെന്ന് ആരാധകര്‍

    ഗായിക അഭയ ഹിരണ്‍മയിയുടെ സമൂഹമാധ്യമ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. പ്രിയപ്പെട്ടയാള്‍ക്കൊപ്പമുള്ള സ്‌നേഹച്ചിത്രമാണ് ഗായിക പങ്കുവച്ചത്. ഒരാള്‍ അഭയയെ എടുത്തുപിടിച്ചു ചുംബിക്കുന്നതു ചിത്രത്തില്‍ കാണാം. അയാളുടെ മുഖം അവ്യക്തമാണ്. ആരാണ് കൂടെയുള്ളതെന്ന് അഭയ വെളിപ്പെടുത്തിയിട്ടില്ല. ‘പൂമ്പാറ്റകള്‍’ എന്ന അടിക്കുറിപ്പോടെയാണ് അഭയ ഹിരണ്‍മയിയുടെ പുത്തന്‍ പോസ്റ്റ്. കൂടാതെ ഹാപ്പിനസ്, ട്രാവലര്‍, ലവ്, ലൈഫ് എന്നിങ്ങനെ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണു വൈറലായത്. അഭയ വീണ്ടും പ്രണയത്തിലായോ എന്നു പലരും കമന്റിലൂടെ ചോദിച്ചു. നിരവധി പേരാണ് ഗായികയ്ക്ക് ആശംസകള്‍ നേരുന്നത്. എന്നാല്‍, കമന്റുകളോട് അഭയ പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് അഭയ ഹിരണ്‍മയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. അഭയയുടെ വസ്ത്രധാരണരീതിയ്ക്കും സ്‌റ്റൈലിഷ് ലുക്കിനും ആരാധകര്‍ ഏറെയാണ്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ‘ഖല്‍ബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്‍മയി പിന്നണിഗാനശാഖയില്‍ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്.

    Read More »
  • Kerala

    ശബരിമല തീര്‍ത്ഥാടകന്റെ ഇരുമുടിക്കെട്ടില്‍ നിന്ന് പാമ്ബിനെ പിടികൂടി

    പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്നും വന്ന ശബരിമല തീര്‍ത്ഥാടകന്റെ ഇരുമുടിക്കെട്ടില്‍ നിന്ന് പാമ്ബിനെ പിടികൂടി. ഇരുമുടിക്കെട്ടിനുള്ളില്‍ കണ്ട ചലനം ശ്രദ്ധയില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യമായ ഇടപെടലാണ് പാമ്ബിനെ കണ്ടെത്താൻ സഹായിച്ചത്. ഉടൻ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചു. പാമ്ബ് പിടിത്തത്തില്‍ പരിശീലനം ലഭിച്ച ദ്രുതകര്‍മ്മ സേനാംഗം എത്തിയാണ് പാമ്ബിനെ പിടികൂടിയത്. തിരുവോണ നാളില്‍ നാല് മണിയോടെയായിരുന്നു സംഭവം. കുട്ടികളും മാളികപ്പുറങ്ങളുമായി എത്തിയ സംഘത്തിലെ ഒരംഗത്തിന്റെ ഇരുമുടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്.

    Read More »
  • Kerala

    തിരുവോണത്തോണിക്ക് ആറന്മുള ക്ഷേത്രക്കടവില്‍ ആചാരപരമായ സ്വീകരണം

    പത്തനംതിട്ട:പാര്‍ഥസാരഥിക്കുള്ള തിരുവോണ വിഭവങ്ങളുമായി കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്ന് ഉത്രാട സന്ധ്യയില്‍ പുറപ്പെട്ട തിരുവോണത്തോണിക്ക്  ആറന്മുള ക്ഷേത്രക്കടവില്‍ ആചാരപരമായ സ്വീകരണം നല്‍കി. മങ്ങാട്ട് ഭട്ടതിരിക്ക് പിന്നാലെ കാട്ടൂരിലെ 18 നായര്‍ കുടുംബ പ്രതിനിധികളും ദേവസ്വം ഉദ്യോഗസ്ഥരും ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കിലേക്കുള്ള ദീപവുമായി തോണിയിലുണ്ടായിരുന്നു.കാട്ടൂര്‍, ചെറുകോല്‍, ഇടപ്പാവൂര്‍, കീക്കൊഴൂര്‍-വയലത്തല പള്ളിയോടങ്ങള്‍ തോണിക്ക് അകമ്ബടി സേവിച്ചു. നദിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് തോണി ആറന്മുളയില്‍ എത്തിച്ചത്.വാഴക്കുന്നം നീര്‍പ്പാലം മുതല്‍ തോണി ഉറച്ച സ്ഥലങ്ങളില്‍ നദിയിലിറങ്ങി തോണി കയര്‍ കെട്ടി വലിച്ചാണ് ജലനിരപ്പ് താഴ്ന്ന സ്ഥലങ്ങള്‍ കടത്തിവിട്ടത്. തിരുവോണനാളിൽ അതിരാവിലെ കൈപ്പുഴ കയംതാങ്ങിയിലെത്തിയ തോണിയെ സ്വീകരിക്കാൻ പാര്‍ഥസാരഥിയുടെ 42ഓളം പള്ളിയോടങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ആറന്മുള ക്ഷേത്രക്കടവില്‍ തോണിയെത്തിയപ്പോള്‍ മേല്‍ശാന്തി കെടാവിളക്കിലെ ദീപം അണച്ച്‌ കാത്തുനിന്നു. മങ്ങാട്ട് അനൂപ് നാരായണൻ ഭട്ടതിരി കാട്ടൂരില്‍നിന്ന് വാങ്ങിയ ദീപം ആറന്മുള ക്ഷേത്ര മേല്‍ശാന്തി സ്വീകരിച്ചു. ഇതോടെ തിരുവാറന്മുളയപ്പനുള്ള തിരുവോണ സദ്യവട്ടം ആരംഭിച്ചു. ഓണസദ്യ കഴിക്കാനും ഭഗവാന്‍റെ ദര്‍ശനത്തിനുമായി നൂറുകണക്കിന് ഭക്തരാണ്…

    Read More »
  • Crime

    കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മരിച്ചത് മകന്റെ സുഹൃത്ത്

    ലഖ്‌നൗ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടിലാണ്, വിനയ് ശ്രീവാസ്തവ എന്നയാളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ 4.15നാണ് സംഭവമെന്നാണ് വിവരം. ലഖ്‌നൗവിനു സമീപം താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മന്ത്രിയുടെ വസതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. യുവാവിന്റെ മൃതദേഹത്തിനു സമീപത്തുനിന്നും ഒരു റിവോള്‍വര്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകന്‍ വികാസ് കിഷോറിന്റെ പേരിലുള്ളതാണ് ഈ റിവോള്‍വര്‍. വികാസിന്റെ സുഹൃത്താണ് മരിച്ച വിനയ് എന്ന് പോലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച്, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് ടീം എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബിജെപി നേതാവു കൂടിയായ മന്ത്രി അറിയിച്ചു. അതേസമയം, മന്ത്രിയുടെ മറ്റൊരു മകന്‍ ആകാശ് കിഷോര്‍ അമിത മദ്യപാനത്തെ തുടര്‍ന്ന് 2020ല്‍ മരിച്ചിരുന്നു. 2020 ഒക്ടോബറിലാണ്…

    Read More »
  • Kerala

    തിരുവോണം നാളിൽ അഞ്ച് കുടുംബങ്ങള്‍ക്ക് കിടപ്പാടം നല്‍കി സുന്ദരൻ മേസ്തിരി

    കണ്ണൂര്‍: കഠിനമായി അദ്ധ്വാനിച്ച്‌ സ്വരൂക്കൂട്ടിയ തുക കൊണ്ട് സ്വന്തം പറമ്ബിലെ ഇരുപത്തിയഞ്ച് സെന്റില്‍ അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് അത്‌ ഭവനരഹിതരായ അഞ്ചു കുടുംബങ്ങൾക്ക് കൈമാറി ഇരിട്ടി പായം തെങ്ങോലയിലെ സുന്ദരൻ മേസ്തിരി. കരിക്കോട്ടക്കരിയിലെ സൈനബ,കൂവക്കുന്നിലെ വിചിത,കുന്നോത്തെ ലളിത,വള്ളിത്തോടിലെ പ്രിയ,മുണ്ടയാം പറമ്ബിലെ ശ്രീജ എന്നിവര്‍ക്കാണ് സുന്ദരൻ മേസ്തിരിയുടെ കാരുണ്യം വഴി അടച്ചുറപ്പുള്ള ഒരു വീട് യാഥാര്‍ത്ഥ്യമായത്. തന്റെ ഉടമസ്ഥതയിലുള്ള കോളിക്കടവ് തൊങ്ങോലയിലെ 25 സെന്റ് സ്ഥലത്താണ് അഞ്ച് വീടുകള്‍ നിര്‍മ്മിച്ചത്. ഒരേ മാതൃകയില്‍ 750 ചതുരശ്ര അടിയില്‍ പണിത വീടുകള്‍ക്കെല്ലാം കൂടി ഒരു കോടിയിലധികം ചിലവായി. രണ്ട് വിശാലമായ കിടപ്പുമുറികളില്‍ ഒന്നില്‍ ശുചിമുറി സൗകര്യം കൂടിയുണ്ട്. ഇതിന് പുറമെ പുറത്ത് മറ്റൊരു ശുചിമുറി, വിശാലമായ മുറ്റം, അടുക്കള, വരാന്ത, പിൻവശത്ത് ഷീറ്റ് മേഞ്ഞ മുറ്റം എന്നിവയും വീടുകളിലുണ്ട്. നാലു സെന്റ് വീതമുള്ള സ്ഥലത്ത് പണികഴിപ്പിച്ച ഓരോ വീടിനും ചുറ്റുമതില്‍ കെട്ടി നല്‍കുകയും ചെയ്തു. എല്ലാ വീടുകള്‍ക്കും വെവ്വേറെ ശുദ്ധജല ടാങ്കുകള്‍, പമ്ബിംഗ് മോട്ടോറുകള്‍, എന്നിവയുമുണ്ട്.…

    Read More »
  • Kerala

    കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്, ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂര്‍വ്വം; രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി പ്രസാദ്

    കൊച്ചി: ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി പി പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടന്‍ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂര്‍വ്വമാണെന്നും ജയസൂര്യയുടെ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു എന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടന്‍ ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. കര്‍ഷകര്‍ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടു. സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ വിമര്‍ശിച്ചു. മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ. കര്‍ഷക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളില്‍ ജയസൂര്യയെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍…

    Read More »
  • Crime

    പുഴക്കരയില്‍ ഇരിക്കരുതെന്ന് പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ്; പിന്നാലെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

    കാസര്‍ഗോട്:  ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടുപേരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കാറിടിച്ചത്. ഒളയം പുഴയ്ക്ക് സമീപത്തുവെച്ച് പ്രദേശവാസിയായ നൗഷാദ് കാര്‍ ബോധപൂര്‍വം ഇടിപ്പിച്ചുവെന്നാണ് പരാതി. സ്‌കൂളിലെ ഓണാഘോഷപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനികള്‍ പുഴക്കരയില്‍ വിശ്രമിക്കുന്നതിനിടെയാണ് നൗഷാദ് കാറുമായെത്തിയത്. ഇവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മടങ്ങുമ്പോഴാണ് കാര്‍ പിറകോട്ടെടുത്ത് ഇടിച്ച് പരിക്കേറ്റത്. വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ചുവീഴ്ത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാര്‍ പിന്നീട് അമിതവേഗത്തില്‍ ഓടിച്ചുപോകുന്നതും ദൃശ്യത്തില്‍ കാണാം. അപകടത്തിനിടയാക്കിയ കാര്‍ കുമ്പള പോലീസ് കണ്ടെത്തി. നൗഷാദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സി.സി. ടി.വി. ദൃശ്യം സഹിതം കുമ്പള പോലീസില്‍ പരാതി നല്‍കി. കാറിടിച്ചുവീണ പെണ്‍കുട്ടികളില്‍ ഒരാളുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. പരാതി നല്‍കിയ വിദ്യാര്‍ഥിനിയുടെ വീടിനു സമീപത്തു തന്നെയാണ് നൗഷാദിന്റെ വീട്. വാഹനമിടിപ്പിക്കാന്‍ പ്രകോപനമെന്തെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ തിങ്കളാഴ്ചയാണ് ഇവര്‍ പരാതി നല്‍കിയത്.…

    Read More »
  • Kerala

    അച്ചു ഉമ്മനെ അധിക്ഷേപിച്ച നന്ദകുമാര്‍ ഐഎച്ച്ആര്‍ഡിയില്‍ ഉന്നത ഉദ്യോഗസ്ഥന്‍; സര്‍വീസ് ചട്ടം ലംഘിച്ചു

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ ഫേസ്ബുക്ക് വഴി അധിക്ഷേപിച്ച നന്ദകുമാര്‍ ഐ എച്ച് ആര്‍ ഡിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ, ഒരുമാസം മുന്‍പാണ് ഇവിടെ നിയമനം നല്‍കിയത്. നന്ദകുമാറിന്റെ ഐ എച്ച് ആര്‍ ഡിയിലെ നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍വീസ് ചട്ടം ബാധകമായിരിക്കെയാണ് ഇയാള്‍ അച്ചു ഉമ്മന് നേരെ സൈബര്‍ ആക്രമണം നടത്തിയത്. അച്ചു ഉമ്മന്റെ പരാതിയില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ നന്ദകുമാറിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയായ നന്ദകുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് അധികൃതര്‍ മരവിപ്പിച്ചിരുന്നു. ഫേസ്ബുക്കില്‍ രണ്ട് അക്കൗണ്ടുകളാണ് നന്ദകുമാറിനുണ്ടായിരുന്നത്. ഇതില്‍ നന്ദകുമാര്‍ കൊളത്താപ്പിള്ളി എന്ന അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടിലൂടെയാണ് അച്ചുവിനെതിരെ അധിക്ഷേപം ഉന്നയിച്ചത്.

    Read More »
  • Kerala

    തൃശൂര്‍ കണ്ടാണശ്ശേരിയില്‍ അമ്മയും മകനും തൂങ്ങി മരിച്ചനിലയില്‍ 

    തൃശൂര്‍: കണ്ടാണശ്ശേരിയില്‍ അമ്മയും മകനും തൂങ്ങി മരിച്ചനിലയില്‍. സാരി രണ്ടാക്കി മുറിച്ച് അതിലാണ് തൂങ്ങിയത്. കണ്ടാണശ്ശേരി ഉജാല കമ്പനിക്ക് സമീപം കുറിയേടത്ത് സുരേഖ (48) മകന്‍ അമല്‍രാജ് (21) എന്നിവരാണ് മരിച്ചത്. അടുക്കളയോട് ചേര്‍ന്നുള്ള ചെറുവരാന്തയുടെ മുകളിലെ ഹുക്കിന്‍ മേലാണ് രണ്ടുപേരും തൂങ്ങിമരിച്ചത്. സുരേഖയും ഭര്‍ത്താവ് സുരേഷും മകന്‍ അമല്‍രാജും മാത്രമാണ് ഇവിടെ താമസം. സുരേഷ് പുറത്തു പോയി തിരിച്ചു വന്നപ്പോഴായിരുന്നു രണ്ടുപേരും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഗുരുവായൂര്‍ പൊലീസ് എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഗുരുവായൂര്‍ തെക്കേനടയിലുള്ള തയ്യല്‍ക്കടയിലെ ജീവനക്കാരിയാണ് സുരേഖ.

    Read More »
  • Crime

    സിപിഎമ്മുകാര്‍ വെട്ടിയ ബിജെപിക്കാരന് 1.5 ലക്ഷം; ആലപ്പുഴയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യചര്‍ച്ച

    ആലപ്പുഴ: സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകനെ വെട്ടിയ കേസ് പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ഇരു പാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി. വെട്ടേറ്റയാള്‍ക്ക് നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കാന്‍ ധാരണയായെന്നാണ് വിവരം. സിപിഎം മുല്ലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലുപേര്‍ പ്രതികളായ കേസിന്റെ വിചാരണ കഴിഞ്ഞയാഴ്ച നടക്കേണ്ടതായിരുന്നു. എന്നാല്‍, ‘ഒത്തുതീര്‍പ്പ്’ ആകാത്തതിനാല്‍ വാദിയെക്കൊണ്ട് അവധി അപേക്ഷ നല്‍കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെന്നാണ് വിവരം. 50,000 രൂപ മുന്‍കൂറായി നല്‍കാമെന്നും കേസ് പിന്‍വലിക്കുമ്പോള്‍ ബാക്കി നല്‍കാമെന്നും ധാരണയായി. സിപിഎം ജില്ല, ഏരിയ നേതൃത്വങ്ങള്‍ അറിയാതെയായിരുന്നു ഒത്തുതീര്‍പ്പ് നീക്കം. ബിജെപി നേതൃത്വവും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വാര്‍ത്ത പുറത്തുവന്നതോടെ രണ്ട് പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ അന്വേഷണം തുടങ്ങി. 2019 ജനുവരിയില്‍ വിളഞ്ഞൂരില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ പല തവണ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റത്. ഇയാളുടെ കൈവിരല്‍…

    Read More »
Back to top button
error: