Month: September 2023
-
Kerala
മദ്യം മാംഗോ ജ്യൂസ് രൂപത്തിലും; ഫ്രൂട്ടി കുപ്പികളില്‍ നിറച്ച വ്യാജ മദ്യവുമായി യുവാവ് അറസ്റ്റില്‍
കൊല്ലം:ചെറിയ ഫ്രൂട്ടി കുപ്പികളില്‍ നിറച്ച വ്യാജ മദ്യവുമായി യുവാവ് അറസ്റ്റില്‍. ശാസ്താംകോട്ട കണര്‍ത്താകുന്നം നന്ദു ഭവനത്തില്‍ ഉദയനാണ് അറസ്റ്റിലായത്. വ്യാജ മദ്യം ചെറിയ ഫ്രൂട്ടി കുപ്പികളില്‍ നിറച്ച ശേഷം ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ കൊണ്ടുനടന്ന് വില്‍പ്പന നടത്തുന്നതായിരുന്നു പതിവ്. ഇതിന് വേണ്ടി പ്രതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത മദ്യത്തില്‍ സര്‍ക്കാര്‍ അംഗീകൃത ലേബലുകളോ, ഹോളോഗ്രാം സ്റ്റിക്കറോ ഒന്നും തന്നെ പതിച്ചിട്ടുണ്ടായിരുന്നില്ല. എക്‌സൈസ് ഇൻസ്‌പെക്ടര്‍ അജയ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.മൊത്തം എട്ട് ലിറ്ററോളം വ്യാജമദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
Read More » -
Kerala
മഴയിൽ വൈപ്പർ പ്രവർത്തിച്ചില്ല; കേരള ആര്‍.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറി
കോഴിക്കോട്:കേരള ആര്‍.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തില്‍പെട്ടു.വെള്ളിയാഴ്ച രാത്രി 11.40ന് ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 2.50ന് മൈസൂരു ജെ.എസ്.എസ് കോളജ് ജങ്ഷന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാരുന്നു അപകടം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി കനത്ത മഴയാണ് മേഖലയിലുണ്ടായിരുന്നത്.ഇതോടെ ബസിന്റെ വൈപ്പര്‍ പ്രവര്‍ത്തിക്കാതായെന്നും എതിരെ വരുന്ന വാഹനങ്ങളില്‍നിന്നുള്ള വെളിച്ചം കൊണ്ട് കാഴ്ചമറഞ്ഞത് അപകടത്തിലേക്ക് നയിച്ചെന്നുമാണ് ബസ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. അപകടത്തില്‍ കൃഷ്ണരാജ പൊലീസ് കേസെടുത്തു
Read More » -
NEWS
ഡിസ്‍നിലാൻഡിൽ നടക്കുന്നത് വൻ കൊള്ള! സന്തോഷത്തിന് പേരുകേട്ട ഈ സ്ഥലം ഇപ്പോൾ എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല
ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്വപ്ന സഞ്ചാരകേന്ദ്രമാണ് ഡിസ്നി ലാൻഡ്. ഭൂമിയിലെ ഏറ്റവും സന്തോഷകരമായ സ്ഥലം എന്നറിയപ്പെടുന്ന ഈ ഡിസ്നി തീം പാർക്ക്, 1955 -ൽ ആരംഭിച്ചത് മുതൽ ആ മാന്ത്രികത അനുഭവിക്കാൻ മുതിർന്നവരും കുട്ടികളുമായി ആയിരക്കണക്കിനാളുകളാണ് ദിവസവും ഇവിടേക്ക് ഒഴുകിയെത്തുന്നത്. പാരീസിൽ ആയാലും ഒർലാൻഡോയിൽ ആയാലും കാലിഫോണിയയിൽ ആയാലും ഡിസ്നിലാൻഡിനോടുള്ള ആളുകളുടെ പ്രിയം ഒരുപോലെയാണ്. ഒരു കാന്തത്തിന് ചുറ്റും എന്നതുപോലെ എപ്പോഴും ഒരു വലിയ ജനക്കൂട്ടത്തെ തന്നെ ചുറ്റും ആകർഷിച്ചു നിർത്താനുള്ള ശേഷി ഈ തീം പാർക്കിനുണ്ട്. എന്നാൽ, സന്തോഷത്തിന് പേരുകേട്ട ഈ സ്ഥലം ഇപ്പോൾ എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല എന്നാണ് ഒരു സമീപകാല സംഭവം സൂചിപ്പിക്കുന്നത്. മരിയോ സെലയ എന്ന കനേഡിയൻ സ്വദേശിയാണ് അടുത്തിടെ ഡിസ്നിലാൻഡ് സന്ദർശിച്ചതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തിയത്. ഡിസ്നിലാൻഡ് സന്ദർശിക്കാൻ തന്റെ നാലംഗ കുടുംബത്തിന് ചിലവായ ഭീമമായ തുകയുടെ വിശദാംശങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു മരിയോ സെലയയുടെ ഈ പ്രതികരണം. ഇദ്ദേഹം tiktok…
Read More » -
Kerala
ആദിത്യ ദൗത്യത്തിലും കേരളത്തിന് പങ്ക്! മന്ത്രി പി രാജീവ് പറയുന്നു….
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നതെന്ന് മന്ത്രി പി രാജീവ്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. പിഎസ്എൽവി റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ച 38 ഇലക്ട്രോണിക്‌സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്‌സ് മോഡലുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ടെന്ന് മന്ത്രി രാജീവ് പറഞ്ഞു. മന്ത്രി പി രാജീവിന്റെ കുറിപ്പ്: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണ്. കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. PSLV സി 57 ആദിത്യ…
Read More » -
LIFE
ഇളയമകൾ കമലയ്ക്ക് രണ്ടുവയസ്സ് ആയിരിക്കുന്നു, സന്തോഷം പങ്കുവച്ച് അശ്വതി ശ്രീകാന്ത്; ഏറ്റെടുത്ത് ആരാധകർ
കൊച്ചി: നടിയായും അവതാരകയായും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. നടിയുടെ ഓരോ വിശേഷങ്ങൾക്കും ഏറെ ആരാധകപ്രീതി ലഭിക്കാറുമുണ്ട്. അശ്വതി ജീവിതത്തിലെ പുതിയ സന്തോഷമാണ് പങ്കിട്ടെത്തിയിരിക്കുന്നത്. തന്റെ ഇളയമകൾ കമലയ്ക്ക് രണ്ടുവയസ്സ് ആയിരിക്കുന്ന സന്തോഷത്തെകുറിച്ചാണ് അശ്വതി വാചാലയായത്. ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം. അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ. പക്ഷേ കമലപ്പെണ്ണ് വന്നത് വേറെ സിലബസ്സും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവള് സകലരോടും ഒട്ടും. മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവള് അടിക്ക് അടി തിരിച്ചടി മട്ടാണ്. View this post on Instagram A post shared by Aswathy Sreekanth (@aswathysreekanth) പത്മയ്ക്ക് ഭക്ഷണം എഴുതി കണ്ടാൽ വയറു നിറയുമെങ്കിൽ ചെറിയവൾ എഴുനേൽക്കുന്നതേ ബിരിയാണി ചോദിച്ചാണ്. അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും…
Read More » -
LIFE
‘ജവാന്‍’ റിലീസിന് മുന്‍പ് ഒരൊറ്റ സ്പോയ്‍ലര്‍ പറയാമോ എന്ന് ആരാധകന്‍; ഷാരൂഖ് ഖാന്റെ മറുപടി ഇങ്ങനെ…
ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ ആറ്റ്ലിയുടെയും നായികയായി എത്തുന്ന നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകത ഉണ്ടെങ്കിലും ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രമെന്നതുതന്നെ ജവാൻറെ പ്രധാന ആകർഷണം. പഠാൻറെ വൻ വിജയത്തിന് ശേഷമുള്ള കിംഗ് ഖാൻ ചിത്രം എന്നതിനാൽ ബോളിവുഡിന് ഈ പ്രോജക്റ്റിന് മേലുള്ള പ്രതീക്ഷ ഏറെ വലുതാണ്. ഇപ്പോഴിതാ സമൂഹമാധ്യമമായ എക്സിൽ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. She is so beautiful and such a wonderful actor. Has added immensely to her role. Hope her fans in Tamil Nadu fall in love with her all over again and Hindi audience appreciates her hard work. #Jawan https://t.co/Pbv2OxZAnZ — Shah Rukh Khan (@iamsrk) September 3, 2023 ആസ്ക് എസ്ആർകെ ടാഗ് ചേർത്ത്…
Read More » -
India
കര്‍ണാടകയിലെ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ
ബെംഗളുരു: കർണാടകയിലെ ഓപ്പറേഷൻ താമരയിലൂടെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ കോൺഗ്രസ് അവശേഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവമോഗയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ. “കോൺഗ്രസ് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ബിജെപിയിലെ പകുതിയോളം എംഎൽഎമാർ തങ്ങളുടെ പാർട്ടിയിൽ ചേരുമെന്ന് അവർ പറയുന്നു. എന്നാൽ ഒരു എംഎൽഎ പോലും ഇതുവരെ കോൺഗ്രസിലേക്ക് പോയിട്ടില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് കോൺഗ്രസ് അവശേഷിക്കില്ല. കർണാടകയിൽ മറ്റൊരു ഓപ്പറേഷൻ ലോട്ടസ് ഉണ്ടാകുമെന്ന് എനിക്ക് 100 ശതമാനം ഉറപ്പ് നൽകാൻ കഴിയും. കോൺഗ്രസിന് രാജ്യത്ത് ഭാവിയില്ല. എല്ലാ നേതാക്കളും കാവി ക്യാമ്പിലെത്തും”- കെ എസ് ഈശ്വരപ്പ പറഞ്ഞു. പാർട്ടിയിൽ ഐക്യമില്ലെന്ന് പറഞ്ഞ് 17 കോൺഗ്രസ് എംഎൽഎമാർ ബിജെപിയെ സമീപിച്ചെന്നും ഈശ്വരപ്പ അവകാശപ്പെട്ടു. ചില കോൺഗ്രസ് എംഎൽഎമാർ സർക്കാരിൽ അസംതൃപ്തരാണ്. ചില പാർട്ടി അംഗങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടെന്നും അതു പരിഹരിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും സമ്മതിച്ചതാണ്. മുഖ്യമന്ത്രി…
Read More » -
India
ബുക്സ്റ്റാളുകൾക്ക് പകരം റയിൽവെ സ്റ്റേഷനുകളിൽ ഹിന്ദു ദൈവങ്ങളുടെ വിൽപ്പന
ന്യൂഡൽഹി:റെയിൽവേ സ്റ്റേഷനുകളിലെ ബുക്സ്റ്റാളുകൾ ഇല്ലാതാക്കിയിട്ടുണ്ട്.വായിക്കുന്ന, എഴുതുന്ന ജനത ലോകത്തെവിടെയും ഫാസിസത്തിന് തലവേദനയാണല്ലോ? പകരമായി വന്നിരിക്കുന്നത് ‘ഒരു സ്റ്റേഷൻ ഒരു ഉല്പന്നം’ – എന്ന കടയാണ്. അവിടെയാകട്ടെ ഹിന്ദു ദൈവങ്ങളും ഹിന്ദു വകകളും മാത്രം.ബുദ്ധനെയും ചേർക്കുന്നുണ്ട് ബുദ്ധിപൂർവ്വം. രാജ്യത്തെ ഒരേയൊരുല്പന്നമായി ‘ഹിന്ദു ബോധം’ മാറിയതിന്റെ ഫലമാണ് ക്ലാസ്സ് മുറിയിലും ക്ലാസ്സിന് പുറത്തും ചന്ദ്രനിൽ പോലും നമ്മൾ കാണുന്നത്. ഒരു മതേതര രാജ്യത്തിന്റെ പരമദയനീയ പരിവർത്തനം !
Read More » -
India
ഫ്‌ളാറ്റ് തകര്‍ന്നു വീണ് നവജാത ശിശുവടക്കം രണ്ടുപേര്‍ മരിച്ചു
മുംബൈ:ഫ്‌ളാറ്റ് തകര്‍ന്നു വീണ് നവജാത ശിശുവടക്കം രണ്ടുപേര്‍ മരിച്ചു.അഞ്ചുപേര്‍ക്ക് പരിക്കേറ്റു.മഹാരാഷ്‌ട്രയിലെ താനയിലെ ബിവാന്‍ഡിയിലാണ് നാടിനെ നടുക്കിയ ദുരന്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആറ് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നുവീണത്.ധോബിയിലെ ദുര്‍ഗാ റോഡിലാണ് കെട്ടിടമുള്ളത്. ആള്‍ക്കാര്‍ ഉറങ്ങുന്നതിനിടെയായിരുന്നു കെട്ടിടം നിലംപൊത്തിയത്.ഏഴോളം പേരെയാണ് ജീവനോടെ പുറത്തെടുക്കാനായത്. യുവതിയും എട്ടുമാസം പ്രായമായ കുഞ്ഞുമാണ് മരണത്തിന് കീഴടങ്ങിയത്. ഉസ്മ ആത്തിഫ് മോമിന്‍(40) തസ്ലിമ മൊസര്‍ മോമിന്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More » -
Crime
കൊള്ളം, ഇഷ്ടപ്പെട്ടു, കീപ്പ് ഇറ്റ് അപ്! മോഷണശ്രമം പരാജയപ്പെടുത്തിയ ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പ്രശംസിച്ച് കള്ളന്റെ കുറിപ്പ്
ഹൈദരാബാദ്: ബാങ്ക് കൊള്ളയടിക്കാനെത്തിയ കള്ളന്‍, ശ്രമം പരാജയപ്പെട്ടതോടെ ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പ്രശംസിച്ച് കുറിപ്പ് എഴുതിവച്ചശേഷം മടങ്ങി. ഓഗസ്റ്റ് 31ന് തെലങ്കാന ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖയിലാണ് സംഭവം. പിറ്റേന്ന് രാവിലെ എത്തിയ ബാങ്ക് ജീവനക്കാരാണ് കുറിപ്പ് കണ്ടത്. ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറക്കാനാവാതെ വന്നതോടെയാണ് കള്ളന്‍ ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പുകഴ്ത്തിയുള്ള കുറിപ്പെഴുതിവച്ചത്. ”എന്റെ വിരലടയാളം ഉണ്ടാവില്ല. നല്ല ബാങ്ക്. ഒരു രൂപ പോലും കിട്ടിയില്ല. അതുകൊണ്ട് എന്നെ പിടിക്കരുത്” എന്നായിരുന്നു കുറിപ്പ്. കള്ളന്റെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറകളില്‍ പതിഞ്ഞെങ്കിലും മുഖം മറച്ചിട്ടുണ്ട്. കള്ളന്‍ ബാങ്കിലെ ജീവനക്കാര്‍ ആരുമല്ലെന്നും നാട്ടുകാരനാണെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് ജീവനക്കാര്‍ അറിയിച്ചു.
Read More »