Month: September 2023

  • India

    സനാതന ധര്‍മവും ഹിന്ദു ധര്‍മവും  പകര്‍ച്ചവ്യാധിയാണെന്ന് പറഞ്ഞത് ഡോ. അംബേദ്കര്‍ ;ഉദയനിധി സ്റ്റാലിന് പിന്തുണയുമായി വിടുതലൈ ചിരുതൈഗള്‍ കച്ഛി നേതാവ് തോള്‍ തിരുമാവളവൻ 

    ചെന്നൈ:സനാതനധര്‍മത്തെ വിമര്‍ശിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായി വിടുതലൈ ചിരുതൈഗള്‍ കച്ഛി നേതാവ് തോള്‍ തിരുമാവളവൻ. സനാതന ധര്‍മവും ഹിന്ദു ധര്‍മവും ഒരുതരം പകര്‍ച്ചവ്യാധിയാണെന്ന് ആദ്യം പറഞ്ഞത് ഡോ. അംബേദ്കര്‍ ആണ്. രാജ്യത്തിന്‍റെ നല്ല ഭാവിക്കായി ഇവയെ പൂര്‍ണമായും ഇല്ലാതാക്കിയേ പറ്റൂ. എങ്കില്‍ മാത്രമേ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഐക്യവും ഒത്തൊരുമയും ക്രമസമാധാനവും ഉണ്ടാകൂ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് പെരിയാറിന്‍റേയും അംബേദ്കറിന്‍റേയും പ്രത്യയശാസ്ത്രങ്ങളാണ്, ഒത്തൊരുമയുടേയും ഐക്യത്തിന്‍റേയും പ്രത്യയശാസ്ത്രമാണ്. ഈ പരാമര്‍ശങ്ങള്‍ ഹിന്ദു വിഭാഗത്തിനെതിരല്ല. മറിച്ച്‌ സംഘ പരിവാര്‍ അജണ്ടയ്ക്ക് എതിരെയാണ്. അവരുടെ അജണ്ട മറ്റൊന്നുമല്ല ഹിന്ദുത്വമാണ്. ആര്‍.എസ്.എസിന്‍റേയും ബി.ജെ.പിയുടേയും രാഷ്ട്രീയ അജണ്ടയായ ഹിന്ദുത്വത്തിനെതിരെയാണ് ഞങ്ങൾ – തോള്‍ തിരുമാവളവൻ പറഞ്ഞു. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധര്‍മ അബോലിഷൻ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതനധര്‍മത്തെ വിമർശിച്ചത്.ഹിന്ദു ധര്‍മം, അഥവാ സനാതന ധര്‍മം എന്നത് പകര്‍ച്ചവ്യാധിയാണ്. പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്യാതെ രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ തുല്യതയുണ്ടാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം ഉദയനിധി…

    Read More »
  • Kerala

    ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി വ്യാജമായിരുന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ച സാഹചര്യത്തില്‍ സിപിഎം മാപ്പു പറയണം : കെ സി ജോസഫ്

    കോട്ടയം: സോളാർ കേസ്സിൽ ഉമ്മൻ ചാണ്ടിയെ പൂർണമായും കുറ്റവിമുക്തമാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് തുടർനടപടികൾ അവസാനിപ്പിക്കുവാൻ തിരുവനന്തപുരം സിജെഎം കോടതി തീരുമാനിച്ച സാഹചര്യത്തിൽ ഉമ്മൻചാണ്ടിക്കെതിരെ അടിസ്ഥാന രഹിതമായ അപവാദങ്ങൾ പ്രചരിപ്പിക്കുവാനും അദ്ദേഹത്തെ കേസ്സിൽ കുടുക്കുവാനും മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ച മാർക്സിസ്റ്റ് പാർട്ടി പരസ്യമായി മാപ്പു പറയണമെന്ന് മുൻ മന്ത്രിയും കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ സി ജോസഫ് ആവശ്യപ്പെട്ടു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത രീതിയിൽ പീഠനക്കേസ്സിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാനും വ്യക്തിഹത്യ നടത്താനും നടന്ന ശ്രമങ്ങളുടെയെല്ലാം പിന്നിൽ മാർക്സിസ്റ്റ്‌ പാർട്ടിയും അവരുടെ പിണിയാളുകളും ആയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ആരോപണങ്ങൾ ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടി ഒളിച്ചോടി രക്ഷപ്പെടാൻ ശ്രമിച്ചില്ല. പകരം ജുഡീഷ്യൽ അന്വേഷണത്തിലൂടെ അതിനെ നേരിടാനും സ്വന്തം നിരപരാധിത്വം തെളിയിക്കാനുമാണ് അദ്ദേഹം തയ്യാറായത്. അന്ന് ഇടതുപക്ഷ മുന്നണിയുടെ പ്രമുഖ നേതാവായിരുന്ന സി പി ഐ യുടെ മുൻ മന്ത്രി കശ്രീ സി ദിവാകരന്റെ വെളിപ്പെടുത്തലിലൂടെ ശിവരാജൻ കമ്മീഷനെ സ്വാധീനിക്കാനായി…

    Read More »
  • Kerala

    പെരുമഴ ; തിരുവനന്തപുരത്ത് വെള്ളച്ചാട്ടം കാണാനെത്തിയവർ വനത്തിനുള്ളിൽ കുടുങ്ങി

    തിരുവനന്തപുരം: കല്ലാര്‍ – മീൻമുട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു.വെള്ളച്ചാട്ടം കാണാനെത്തിയവരാണ് കുടുങ്ങിയത്.20 ഓളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. മീൻമുട്ടി വനത്തില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോട് കരകവിഞ്ഞൊഴുകിയതോടെയാണ് തോടിന്റെ മറുകരയില്‍ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയത്. സമീപത്തെ നാട്ടുകാരും ഗാര്‍ഡുകളും ചേര്‍ന്ന് സഞ്ചാരികളെ ഇക്കരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ മുതല്‍ പ്രദേശത്ത് ചെറിയതോതില്‍ മഴ പെയ്യുന്നുണ്ട്. എന്നാല്‍ വനത്തിനുള്ളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.അതാണ് തോട് നിറയാൻ കാരണമായത്.വൈകിട്ട് 4 മണിയോടെയാണ് തോട്ടില്‍ വെള്ളം കയറിയത്.ഇതോടെ ഇരുപതോളം വാഹനങ്ങളും ആളുകളും മറുകര കുടുങ്ങുകയായിരുന്നു.

    Read More »
  • Kerala

    പുതുപ്പള്ളിയിൽ പിണറായി സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കും: രമേശ് ചെന്നിത്തല

    പിണറായി സർക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുന്നതാകും പു തുപ്പള്ളി തെരെഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളമാകെ ജനവിരുദ്ധ സർക്കാരിനെതിരായ വികാരം പ്രകടമാണ്. അത് മറികടക്കാൻ പിണറായിക്കും കൂട്ടർക്കും കഴിയില്ല. ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ് ഇപ്പോൾ ഇടത്പക്ഷത്ത് നടക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ നേരിട്ടും സൈബർ സഖാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം സി പി എമ്മിന് തന്നെ ബൂമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ മരണമടഞ്ഞ ഉമ്മർ ചാണ്ടിയെ ഇടത് പക്ഷം ഭയപ്പെടുന്നത്. ഇത്രത്തോളം വേട്ടയാടപ്പെട്ട കുടുംബം സംസ്ഥാന രാഷ്ട്രീയത്തിൽ വേറെയില്ല. ചാണ്ടി ഉമ്മന് ലഭിക്കുന്ന ഒരോ വോട്ടും ഉമ്മൻ ചാണ്ടിക്കുള്ളത് കൂടിയാണ്. അത് കൊണ്ട് തന്നെ ഭൂരി പക്ഷം ഇത് വരെ ലഭിച്ചതിനെ മറികടക്കുന്നെ കാര്യം ഉറപ്പാണ്. ഇലക്ഷൻ പ്രചരണം തുടങ്ങിയ നാൾ മുതൽ പുതു പള്ളിയിൽ പ്രചരണത്തിനുണ്ടായിരുന്ന ആളെന്ന നിലക്കും ദീർഘകാലം എം പി യായിരുന്ന മണ്ഡലമെന്ന നിലക്കും…

    Read More »
  • Kerala

    പുതുപ്പള്ളിയില്‍ യു.ഡി.എഫിനുള്ളത് സ്വപ്‌നതുല്യമായ വിജയലക്ഷ്യം; നല്ല കമ്മ്യൂണിസ്റ്റുകാരും ചാണ്ടി ഉമ്മന് വോട്ട് ചെയ്യും: വി.ഡി. സതീശൻ

    പാമ്പാടി: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ്. പോളിങ് ദിനത്തിലേക്ക് കടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിക്കുന്നത്. യു.ഡി.എഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വപ്‌നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട്. അതിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷം എത്രയാണെന്ന് പറയാന്‍ ഇപ്പോള്‍ ധൈര്യമില്ല. ഞാന്‍ പറഞ്ഞാലും ഭൂരിപക്ഷം അതൊക്കെ വിട്ടുപോകും. എല്ലാം ജനങ്ങളുടെ കയ്യിലാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരം കൂടി വന്നപ്പോഴാണ് ഞങ്ങള്‍ സ്വപ്‌നതുല്യമായ വിജയലക്ഷ്യം ഉറപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ സോളര്‍ കേസ് പ്രതി നല്‍കിയ പരാതി വ്യാജമാണെന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചു. നാല് പൊലീസ് സംഘങ്ങള്‍ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞിട്ടും മതിവരാഞ്ഞ് ഉമ്മന്‍ ചാണ്ടിയെ വഷളാക്കണമെന്ന് കരുതിയാണ് പിണറായി വിജയന്‍ തട്ടിപ്പ് കേസിലെ…

    Read More »
  • Kerala

    വീഡിയോ ക്ലിപ്പുകളിലെ വിവരങ്ങൾ അടിസ്ഥാന രഹിതം: കെ.സി. ജോസഫ്

    കോട്ടയം: ഉമ്മൻ ചാണ്ടിയെ കാണുന്നതിനായി ബാംഗ്ലൂരിൽ എത്തിയ തന്നെയും എം.എം. ഹസ്സനേയും ബെന്നി ബെഹനാനെയും കാണുവാൻ അദ്ദേഹത്തിന്റെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും അനുവദിച്ചില്ലെന്ന് പറയുന്ന ഒരു ടെലിഫോൺ സംഭാഷണത്തിന്റെ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിലെ വിവരങ്ങൾ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് മുൻ മന്ത്രി കെ സി ജോസഫ് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വൻ പരാജയം സുനിശ്ചതമായതോടെ ചാണ്ടി ഉമ്മനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തി നാല് വോട്ടു നേടി മുഖം രക്ഷിക്കാനുള്ള സി പി എം ൻറെ അവസാനത്തെ അടവാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരായുള്ള ഇത്തരം ദുഷ്പ്രചരണങ്ങൾ. ഉമ്മൻ ചാണ്ടി ചികിത്സയ്ക്കുവേണ്ടി ബാംഗ്ലൂരിലേക്കു പോയ ശേഷം മിക്കവാറും രണ്ടാഴ്ചയിൽ ഒരു തവണയെങ്കിലും താനും എം എം ഹസ്സനും ബെന്നി ബഹ്‌നാനും ഒറ്റയ്ക്കും കൂട്ടായും ബാംഗ്ലൂരിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം ബാംഗ്ലൂരിൽ ബന്ധുവായ മിലന്റെ ഫാം ഹൗസിൽ താമസിച്ച അവസരം മുതൽ…

    Read More »
  • Kerala

    പിണറായിയെ വേണോ ഉമ്മന്‍ ചാണ്ടിയെ വേണോയെന്ന് പുതുപ്പള്ളി വിധിയെഴുതും: കെ. സുധാകരൻ

    കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലവുമായുമുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പുതുപ്പള്ളിയില്‍ മത്സരിക്കുന്നത് ചാണ്ടി ഉമ്മനിലൂടെ ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹത്തിന് 13-ാം വിജയം നല്കി മറ്റൊരു റിക്കാര്‍ഡ് സ്ഥാപിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പിണറായിക്കെതിരേയുള്ള ജനവികാരത്തിന്റെ ആളിക്കത്തലാണ് പുതുപ്പള്ളിയില്‍ കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിനെതിരേ സിപിഎമ്മിനുള്ളില്‍ പുകയുന്ന രോഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളും പുതുപ്പള്ളിയില്‍ കണ്ടു. സര്‍ക്കാരിന്റെ വിലയിരുത്താലാണ് പുതുപ്പള്ളിയില്‍ നടക്കാന്‍ പോകുന്നതെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവന പിണറായിയെ ലക്ഷ്യമിട്ടാണ്. വികസനത്തിന്റെ പേരും പറഞ്ഞ് ജനങ്ങളുടെ പണം കുടുംബത്തിലേക്കു കൊണ്ടുപോകുന്നതും രാജവാഴ്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികളും കണ്ട് ജനങ്ങള്‍ സഹികെട്ടു. ഹെലികോപ്റ്റര്‍ യാത്രയും അനേകം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള റോഡ് യാത്രയുമൊക്കെ ജനങ്ങളില്‍ വലിയ അവമതിപ്പുണ്ടാക്കി. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ ഓണക്കാലത്തുപോലും വറുതിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി…

    Read More »
  • Kerala

    ഓണവിപണിയില്‍ 3.30 കോടി രൂപയുടെ വിറ്റുവരവ് നേടി എറണാകുളം കുടുംബശ്രീ

    കൊച്ചി:കുടുംബശ്രീ നടത്തിയ ഓണവിപണിയില്‍ സംസ്ഥാനതലത്തില്‍ ഏറ്റവുമധികം വിറ്റുവരവ് നേടി എറണാകുളം ജില്ല മുന്നില്‍.3.30 കോടി രൂപയുടെ വിറ്റുവരവ് നേടിയാണ് ജില്ല ഒന്നാമത്തെത്തിയത്. എറണാകുളം ജില്ലയില്‍ ഈ വര്‍ഷം ഓണം വിപണന മേളയോട് അനുബന്ധിച്ച്‌ 102 സി.ഡി.എസ് തല ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്. കൂടാതെ ജില്ലാ തലത്തില്‍ രണ്ട് ഉല്‍പ്പന്ന വിപണന മേളയും മൂന്ന് ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. 2400 സംരംഭക യൂണിറ്റുകളും 1600 ജെ.എല്‍.ജി യൂണിറ്റുകളും 16 കഫെ യൂണിറ്റുകളും വിപണന മേളയില്‍ പങ്കെടുത്തു. വിവിധ തരം പായസങ്ങളും ഉപ്പേരിയും ശര്‍ക്കരവരട്ടിയും ആയിരുന്നു ഓണ വിപണന മേളകളിലെ താരങ്ങള്‍. കുടുംബശ്രീ സംരംഭകരുടെ, മായമില്ലാത്ത നാടന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് പല മേളകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ചില മേളകള്‍ രാത്രി വൈകിയും നീണ്ടു. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ മുന്‍കൂര്‍ ഓര്‍ഡര്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 102 സി.ഡി.എസുകളില്‍ 98 സി.ഡി.എസുകളിലും വിവിധ തുകകളുടെ കൂപ്പണുകളും ഏര്‍പ്പെടുത്തിയിരുന്നു.

    Read More »
  • NEWS

    സൗദി വനിത വോളിബാള്‍ ലീഗ് ടൂര്‍ണമെന്റിന് തുടക്കമായി

    റിയാദ്:വോളിബാള്‍ ഫെഡറേഷന് കീഴില്‍ നടക്കുന്ന അഖില സൗദി വനിത വോളിബാള്‍ ലീഗ് ടൂര്‍ണമെന്റിന് തുടക്കമായി. ജിദ്ദ കിങ് ഫൈസല്‍ സ്റ്റേഡിയത്തിലെ ഗ്രീൻ ഹാള്‍ കോര്‍ട്ടിലാണ് മത്സരം. രാജ്യത്തെ എട്ടു പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന ടൂർണമെന്റിൽ സൗദി താരങ്ങള്‍ക്ക് പുറമെ മൂന്ന് പ്രഫഷനല്‍ കളിക്കാരെയും താമസ വിസയുള്ള രണ്ട് കളിക്കാരെയും മത്സരിപ്പിക്കാൻ അനുമതിയുണ്ട്. വനിതകളുടെ കായികരംഗത്തെ മുന്നേറ്റത്തിന് വേണ്ടിയുള്ള ഭരണകൂടത്തിന്റെ പ്രത്യേക താല്‍പര്യമാണ് സംഘാടനത്തിന് പിന്നില്‍. 10 ലക്ഷം റിയാല്‍ പ്രൈസ് മണിയും ട്രോഫികളുമാണ് സമ്മാനമായി നല്‍കുന്നത്. സെപ്റ്റംബര്‍ 26 വരെ മത്സരങ്ങള്‍ നീണ്ടു നില്‍ക്കും. 20 മുതല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ റിയാദില്‍ വെച്ചാണ് നടക്കുക

    Read More »
  • Kerala

    ഇടവേളയ്ക്കുശേഷം മഴയുടെ പൊടിപൂരം; പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും

    പത്തനംതിട്ട: ഇടവേളയ്ക്കുശേഷം മഴയുടെ പൊടിപൂരം.അപ്രതീക്ഷിമായെത്തിയ മഴ മണിക്കൂറുകളോളം നീണ്ടപ്പോള്‍ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മലവെള്ളം കുതിച്ചെത്തിയതോടെ ചെറുഡാമുകളായ മൂഴിയാറും മണിയാറും തുറന്നു. പമ്ബ, കക്കാട്ടാറുകളില്‍ ജലനിരപ്പും വര്‍ധിച്ചു. ഗവി വനമേഖലയില്‍ കനത്ത മഴയേ തുടര്‍ന്ന് ഉള്‍വനത്തിലും മൂഴിയാറില്‍ സായിപ്പിന്‍കുഴിയിലുമാണ് ചെറിയ ഉരുള്‍പ്പൊട്ടലുകളുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ മഴവെള്ളം ഇരച്ചെത്തിയതോടെ മൂഴിയാര്‍ ഡാം ഉടൻ തന്നെ തുറക്കുകയായിരുന്നു. നേരത്തെ ശബരിഗിരിയില്‍ ഉത്പാദനം വര്‍ധിപ്പിച്ച്‌ മൂഴിയാര്‍ ഡാമില്‍ വെള്ളം നിറയ്ക്കേണ്ട അവസ്ഥയായിരുന്നു. മൂഴിയാറില്‍ നിന്നുള്ള വെള്ളം പുറത്തേക്കു വിട്ടതിനു പിന്നാലെ കാരിക്കയം, അള്ളുങ്കല്‍ പദ്ധതികളിലും വൈദ്യുതി ഉത്പാദനം കൂട്ടി. ഇപ്പോഴും പ്രദേശങ്ങളിൽ മഴ തുടരുകയാണ്.

    Read More »
Back to top button
error: