CrimeNEWS

കൊള്ളം, ഇഷ്ടപ്പെട്ടു, കീപ്പ് ഇറ്റ് അപ്! മോഷണശ്രമം പരാജയപ്പെടുത്തിയ ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പ്രശംസിച്ച് കള്ളന്റെ കുറിപ്പ്

ഹൈദരാബാദ്: ബാങ്ക് കൊള്ളയടിക്കാനെത്തിയ കള്ളന്‍, ശ്രമം പരാജയപ്പെട്ടതോടെ ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പ്രശംസിച്ച് കുറിപ്പ് എഴുതിവച്ചശേഷം മടങ്ങി. ഓഗസ്റ്റ് 31ന് തെലങ്കാന ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖയിലാണ് സംഭവം. പിറ്റേന്ന് രാവിലെ എത്തിയ ബാങ്ക് ജീവനക്കാരാണ് കുറിപ്പ് കണ്ടത്.

ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറക്കാനാവാതെ വന്നതോടെയാണ് കള്ളന്‍ ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പുകഴ്ത്തിയുള്ള കുറിപ്പെഴുതിവച്ചത്. ”എന്റെ വിരലടയാളം ഉണ്ടാവില്ല. നല്ല ബാങ്ക്. ഒരു രൂപ പോലും കിട്ടിയില്ല. അതുകൊണ്ട് എന്നെ പിടിക്കരുത്” എന്നായിരുന്നു കുറിപ്പ്.

Signature-ad

കള്ളന്റെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറകളില്‍ പതിഞ്ഞെങ്കിലും മുഖം മറച്ചിട്ടുണ്ട്. കള്ളന്‍ ബാങ്കിലെ ജീവനക്കാര്‍ ആരുമല്ലെന്നും നാട്ടുകാരനാണെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് ജീവനക്കാര്‍ അറിയിച്ചു.

 

Back to top button
error: