മുംബൈ:ഫ്ളാറ്റ് തകര്‍ന്നു വീണ് നവജാത ശിശുവടക്കം രണ്ടുപേര്‍ മരിച്ചു.അഞ്ചുപേര്‍ക്ക് പരിക്കേറ്റു.മഹാരാഷ്ട്രയിലെ താനയിലെ ബിവാന്ഡിയിലാണ് നാടിനെ നടുക്കിയ ദുരന്തം.
ഇന്ന് പുലര്‍ച്ചെയോടെയാണ് ആറ് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നുവീണത്.ധോബിയിലെ ദുര്‍ഗാ റോഡിലാണ് കെട്ടിടമുള്ളത്. ആള്ക്കാര് ഉറങ്ങുന്നതിനിടെയായിരുന്നു കെട്ടിടം നിലംപൊത്തിയത്.ഏഴോളം പേരെയാണ് ജീവനോടെ പുറത്തെടുക്കാനായത്.
യുവതിയും എട്ടുമാസം പ്രായമായ കുഞ്ഞുമാണ് മരണത്തിന് കീഴടങ്ങിയത്. ഉസ്മ ആത്തിഫ് മോമിന്(40) തസ്ലിമ മൊസര് മോമിന് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.