Month: September 2023
-
Kerala
വെള്ളിയാഴ്ച ഉച്ചവരെ കടുത്ത വേനൽ; വൈകിട്ട് ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ തുറന്നുവിടുമെന്ന അറിയിപ്പ്
റാന്നി:കനത്ത ചൂടില്‍ നട്ടം തിരിയവെ നിറഞ്ഞുകവിഞ്ഞതിനാല്‍ ജലസംഭരണികള്‍ തുറന്നുവിടുമെന്ന അറിയിപ്പ് ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കി. കിഴക്കൻ മേഖലയില്‍ അപ്രതീക്ഷിത മഴയെത്തിയതായി വിവരം ഉണ്ടായിരുന്നെങ്കിലും ജനവാസ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചവരെ കടുത്ത വേനലായിരുന്നു.എന്നാൽ വൈകിട്ടോടെ ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ തുറന്നുവിടുമെന്ന അറിയിപ്പ് വന്നതാണ് ആളുകളില്‍ ഭീതിയുണ്ടാക്കിയത്. ഗവി റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെടുകയും വനമേഖലയില്‍ മേഘസ്ഫോടനവും ഉരുള്‍പൊട്ടല്‍ ഉണ്ടായതായും വാര്‍ത്ത പരക്കുകയും ചെയ്തതോടെ മറ്റൊരു പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരുമോ എന്ന ആശങ്കയും നദീതീരത്തെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായി.പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ ലഘു മേഘവിസ്ഫോടനം നടന്നെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. കക്കിയില്‍ 22.5 സെന്‍റിമീറ്റര്‍ മഴ രേഖപ്പെടുത്തി. അത്തിക്കയത്ത് 16 സെന്‍റിമീറ്ററും ആങ്ങമൂഴിയില്‍ 14.7 സെന്റിമീറ്ററും മഴ ലഭിച്ചു. പുതിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ വെള്ളപ്പൊക്ക സാധ്യത ഉള്ളതായും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
Read More » -
Kerala
മൂഴിയാര്‍ ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു.40 സെന്റി മീറ്ററാണ് തുറന്നത്.ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. കിഴക്കന്‍ വനമേഖലയില്‍ മഴ തോരാതെ പെയ്യുകയാണ്. ഉള്‍വനത്തില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്.സീതത്തോട് ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി.ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞദിവസം ഉയര്‍ത്തിയിരുന്നു. ഒന്നാം തീയതി വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇടയ്ക്ക് ഒന്നു ശമിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും ശക്തമാകുകയായിരുന്നു.സീതക്കുഴി-മുണ്ടൻപാറ റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായി. മുണ്ടൻപാറ തോട്ടില്‍ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാര്‍ പറഞ്ഞു. കക്കിയില്‍ ഒന്നാം തീയതി അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയില്‍ 153 മില്ലി മീറ്ററും മൂഴിയാറില്‍ 143 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. അതേസമയം കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍…
Read More » -
Kerala
നിങ്ങളുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ പോലീസിന് വിവരം കൈമാറാം
പോലീസുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി പോൽ ആപ്പിലെ service എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം. ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങൾ ഇതുവരെ കൈമാറിയത്. നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറിച്ചുള്ള രഹസ്യവിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങൾ തടയാനും ക്രമസമാധാനം നിലനിർത്താനും പോലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോൽ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കാം. പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് https://play.google.com/store/apps/details?id=com.keralapolice #keralapolice
Read More » -
Kerala
കേരളത്തിലെവിടെയും രക്തം ആവശ്യമുണ്ടെങ്കിൽ വിളിക്കൂ
ബ്ലഡ് ഡോണേർസ് കേരള Blood Donors Kerala (BDK) Bdk coordinators Kerala (All Kerala) വിനോദ് -9633027457 നൗഷാദ് -9846299155 തിരുവനന്തപുരം അനീഷ് -8589040494 അമര്‍ -7736726918, 9895712938 ജീവന്‍ -9020711993 കൊല്ലം സൂരജ് – പത്തനംതിട്ട സന്ദീപ് -9496469181 സുജു -9961046082 ആലപ്പുഴ ശരത്ത് – 9061921679 ആനന്ദ് -9895710502 കോട്ടയം വിനോദ് -9633027457 അജിത്ത് -9605530617 ഇടുക്കി അബ്ദുള്‍റാഫി -9526559990 നിഷാദ് -9400287995 എര്‍ണ്ണാംകുളം സ്വാദിൻ- 7356658846 അനീഷ് – 8113063030 തൃശ്ശൂര്‍ ശ്രീകാന്ത് -9656965965 സ്റ്റെഫിന്‍ -8907279096 ബിനോയ് -9446020888 പാലക്കാട് വിനു -9539166565 മലപ്പുറം സജയ് -9809371517 ലിജേഷ് -8089676943 കോഴിക്കോട് ബിജോയ് -8547000807 ബിനോയ് -9895881715 കണ്ണൂര്‍ നൗഷാദ് -9846299155 സജി -9895643445 എം.എസ്.കെ -9847772786 കാസര്‍കോട് സനല്‍ -9400730009 ദിനൂപ് -9656953417 വയനാട് രഞ്ജിത്ത് -9447263167
Read More » -
Kerala
പുതിയതായി 11 സ്വകാര്യ വ്യവസായ പാർക്കുകൾ; 3 എണ്ണം കോട്ടയം ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 11 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ നിർമാണം ആരംഭിച്ചു. 3 എണ്ണം കോട്ടയം ജില്ലയിലാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകിക്കൊണ്ട് പുതിയ പദ്ധതി ആവിഷ്കരിച്ചതോടെയാണ് കോട്ടയം ജില്ലയിലും വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള കളമൊരുങ്ങിയത്. 11 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ കേരളത്തിലേക്ക് കടന്നുവരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ നിർമ്മാണം ആരംഭിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം – 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി…
Read More » -
Kerala
തോന്നിയവാസത്തിന്റെ തലക്കെട്ട് ചാർത്തി മീഡിയ വൺ; ഒടുവിൽ മാപ്പ് പറച്ചിൽ
മന്ത്രി എം ബി രാജേഷ് എഴുതുന്നു: മീഡിയാവൺ എന്ന ചാനൽ എത്ര നികൃഷ്ടമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് മുൻപും പലവട്ടം പറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ പുതുപ്പള്ളിയിലെ പ്രചാരണ കൊട്ടിക്കലാശത്തിൽ ഇടതുപക്ഷ പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ നിറവ്യത്യാസം വരുത്തി കാവിയാക്കി കാണിച്ചതും ആർ എസ് എസ് ഗണഗീതത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പാട്ടുപാടിയെന്ന തലക്കെട്ട് കൊടുത്തതും. സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യം തുറന്നുകാണിക്കുകയും വ്യാപകമായി വിമർശനം ഉയരുകയും ചെയ്തപ്പോൾ, മീഡിയാ വണ്ണിന്റെ ഒരു വിശദീകരണം വന്നിരിക്കുന്നു. ആദ്യ ഖണ്ഡികയിൽ പറയുന്നു, ആർ എസ് എസ് ഗണഗീതത്തിന്റെ താളത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പാട്ടുപാടിയെന്നത് തെറ്റായ താരതമ്യമായിരുന്നു എന്ന്. രണ്ടാം ഖണ്ഡികയിൽ പറയുന്നു തലയിലെ റിബൺ നിറം മാറിയത് ക്യാമറയുടെ സാങ്കേതിക തകരാറായിരുന്നു എന്ന്. മീഡിയാ വണ്ണിന്റെ ഇതിന് മുൻപുള്ള ചെയ്തികൾ അറിയുന്ന ആർക്കും ഇത് വിശ്വാസയോഗ്യമായി തോന്നില്ല.…
Read More » -
Food
ഷാപ്പിലെ മീന്‍ തലക്കറി വീട്ടിലുണ്ടാക്കിയാലോ?
ഷാപ്പിലെ കറികള്‍ക്ക് ഡിമാന്‍റ് അൽപ്പം കൂടുതലാണ്.അത്ര രുചിയാണ് ഷാപ്പിലെ കറികള്‍ക്ക്.ഷാപ്പില്‍ നിന്ന് കിട്ടുന്നതില്‍ രുചിയില്‍ മുമ്പന്‍ മീൻ തലക്കറിയാണ്. നാവില്‍ വെള്ളമൂറും മീന്‍തലക്കറി വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ… ആവശ്യമായ ചേരുവകൾ വലിയ മീൻ തല – 1 ചെറിയ ഉള്ളി – 200ഗ്രാം തക്കാളി. – 2 പച്ചമുളക് – 5 ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി. – 6 അല്ലി കറിവേപ്പില – കുടംപുളി. – 4 അല്ലി.. മുളകുപൊടി. – 3 സ്പൂൺ സ്കൂൾ മല്ലിപ്പൊടി – 2 സ്പൂണ്‍ മഞ്ഞൾപ്പൊടി – അര സ്പൂൺ ഉലുവാപ്പൊടി – അര സ്പൂൺ ഉപ്പ് – പാകത്തിന്. വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം വലിയ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, ചെറിയ ഉള്ളി, തക്കാളി, പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഇത്രയും വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, എന്നിവ ഇട്ട് മൂപ്പിക്കുക. കുടംപുളി കുതിർത്ത്…
Read More » -
NEWS
അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച, ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയുടെ ഇന്നത്തെ അവസ്ഥ !
പത്തനാപുരം:അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച, ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവനിലാണുളത്.എന്നാൽ ഇന്ന് ടി പി മാധവന്റെ അവസ്ഥ വളരെ പരിതാപകരമാണ്.ഓർമ്മ പോലും നശിച്ചു.സിനിമാക്കാർ ആരും തിരിഞ്ഞുനോക്കാറില്ലെന്നും അദ്ദേഹത്തിന്റെ അവസാന കാലം വരെ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു. ഒരു സമയത്ത് മലയാള സിനിമാ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ടി പി മാധവൻ. ഹാസ്യ വേഷങ്ങളും ഗൗരവമേറിയ കഥാ പാത്രങ്ങളുമടക്കം ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. ആദ്യ കാലങ്ങളിൽ വില്ലൻ കഥാപത്രങ്ങളിലും പിന്നീട് കോമഡി കഥാ പാത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 600 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോൾ പത്തനാപുരത്തുള്ള ഗാന്ധി ഭവനിലെ അന്തേവാസിയാണ്.ദരിദ്രവുമായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത്. ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവനു താമസിക്കാൻ നൽകിയിട്ടുള്ളത്. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും മറ്റും ഷോകേസിൽ വച്ചിട്ടുണ്ട്. ഗാന്ധിഭവനിൽ എത്തിയതിനു ശേഷമാണ് പ്രേം നസീർ…
Read More » -
NEWS
ഏകദിന ലോകകപ്പിനുള്ള ടീമായി; സഞ്ജു സാംസണ്‍ പുറത്ത്
മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ പട്ടികയായി.ശനിയാഴ്ച രാത്രി സെലക്ഷൻ കമ്മിറ്റി നല്‍കിയ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്നില്ലെന്നാണ് വിവരം. സെലക്ഷൻ കമ്മിറ്റി ചെയര്‍മാൻ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റൻ രോഹിത് ശര്‍മയെയും കോച്ച് രാഹുല്‍ ദ്രാവിഡിനെയും കണ്ടാണ് അന്തിമ പട്ടിക തീരുമാനിച്ചത്.പരിക്കില്‍ നിന്ന് മുക്തനായ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സഞ്ജുവിനെ കൂടാതെ ഏഷ്യ കപ്പിനായി ശ്രീലങ്കയിലുള്ള താരങ്ങളില്‍ തിലക് വര്‍മ, പ്രസീദ് കൃഷ്ണ എന്നിവരും ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടുണ്ട് .ഏഷ്യ കപ്പിലും ബാക്ക്-അപ് പ്ലെയറായിട്ടാണ് സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നത്. ക്യാപ്റ്റൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മാൻ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷനും ബാറ്റിങ് നിരയില്‍ ഇടംനേടി. ഹാര്‍ദിക് പട്ടേല്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാരായുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്…
Read More » -
Crime
കത്തിയ്ക്കു വെട്ടി, കമ്പിപ്പാരയ്ക്കു തലയ്ക്കടിച്ചു; സാബിറയെ കൊല്ലാന്‍ എത്തിയത് കുടുംബസുഹൃത്ത്
കണ്ണൂര്‍: എടക്കാട് വീട്ടമ്മയ്ക്കുനേരെ നടന്നത് ആസൂത്രിത വധശ്രമമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഒകെ സ്‌കൂളിനു സമീപത്തെ സാബിറ (45) യുടെ വീട്ടില്‍ പുലര്‍ച്ചെ ആറരയോടെ കതകില്‍ തട്ടിവിളിക്കുകയായിരുന്നു. കൂത്തുപറമ്പ് സ്വദേശിയും കുടുംബസുഹൃത്തുമായ ഫയറൂസിന്റെ മുഖഭാവം അത്ര പന്തിയല്ലെന്നു കണ്ടു മുറിയിലേക്ക് ഓടിപ്പോയി കതകടയ്ക്കാന്‍ ശ്രമിച്ച സാബിറയെ ഇയാള്‍ പിന്തുടര്‍ന്ന് വയറിനും മറ്റിടങ്ങളിലും വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രാണരക്ഷാര്‍ഥം സാബിറ ഓടി വര്‍ക്ക് ഏരിയയില്‍നിന്ന് അടുക്കളമുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടെയെുണ്ടായിരുന്ന തേങ്ങാ പൊതിക്കുന്ന പാരയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. സാബിറയുടെ മുറിയിലുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ടു മുകളിലത്തെ നിലയില്‍ കഴിയുകയായിരുന്ന മക്കള്‍ എത്തുമ്പോഴേയ്ക്കും ഫയറൂസ് ഓടിരക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് ഇയാളുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. സാബിറയുടെ വയറ്റിലാണ് ആഴത്തിലുള്ള വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവരും തമ്മില്‍ മുന്‍പരിചയം…
Read More »