ഷാപ്പിലെ കറികള്‍ക്ക് ഡിമാന്‍റ് അൽപ്പം കൂടുതലാണ്.അത്ര രുചിയാണ് ഷാപ്പിലെ കറികള്‍ക്ക്.ഷാപ്പില്‍ നിന്ന് കിട്ടുന്നതില്‍ രുചിയില്‍ മുമ്പന്‍ മീൻ തലക്കറിയാണ്. നാവില്‍ വെള്ളമൂറും മീന്‍തലക്കറി വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ…
ആവശ്യമായ ചേരുവകൾ
വലിയ മീൻ തല – 1
ചെറിയ ഉള്ളി – 200ഗ്രാം
തക്കാളി. – 2
പച്ചമുളക് – 5
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി. – 6 അല്ലി
കറിവേപ്പില –
കുടംപുളി. – 4 അല്ലി..
മുളകുപൊടി. – 3 സ്പൂൺ സ്കൂൾ
മല്ലിപ്പൊടി – 2 സ്പൂണ്‍
മഞ്ഞൾപ്പൊടി – അര സ്പൂൺ
ഉലുവാപ്പൊടി – അര സ്പൂൺ
ഉപ്പ് – പാകത്തിന്.
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
വലിയ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, ചെറിയ ഉള്ളി, തക്കാളി, പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഇത്രയും വഴറ്റുക.
ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, എന്നിവ ഇട്ട് മൂപ്പിക്കുക.