Month: September 2023
-
Crime
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി കുത്തി വീഴ്ത്തി; ഏറ്റുമാനൂര്‍ അശ്വിന്‍ കൊലപാതക കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
കോട്ടയം: ഏറ്റുമാനൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ളാക്കാട്ടൂര്‍ മണ്ണക്കുന്നില്‍ വീട്ടില്‍ നിന്നും കൈപ്പുഴ ഓണംതുരുത്ത് കുരിശുപള്ളി ഭാഗത്ത് കുളത്തില്‍ വീട്ടില്‍ താമസിക്കുന്ന തോമസുകുട്ടി (23), മുളക്കുളം പെരുവ മാവേലിത്തറയില്‍ വീട്ടില്‍ മാത്യൂസ് റോയ് (24),കോതനല്ലൂര്‍ ചാമക്കാല ഭാഗത്ത് വള്ളിക്കാഞ്ഞിരത്ത് വീട്ടില്‍ കട്ട എന്ന് വിളിക്കുന്ന ശ്രീജേഷ് (22) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് തിരുവോണ ദിവസം രാത്രി നീണ്ടൂര്‍ സ്വദേശിയായ അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളും ഇവരും തമ്മില്‍ വൈകിട്ട് നീണ്ടൂര്‍ പ്ലാസ ബാറില്‍ വച്ച് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ പ്രതികള്‍ക്ക് ഇവരോട് വിരോധം നിലനിന്നിരുന്നു. തുടര്‍ന്ന് ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ ഗൂഢാലോചന നടത്തി ഒത്തുതീര്‍പ്പ്ചര്‍ച്ചയെന്ന വ്യാജേനെ അശ്വിനെയും, അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിച്ച് അശ്വിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ…
Read More » -
Kerala
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ വത്തിക്കാനിലേക്ക്; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും
ദുബായ്: കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ റഷ്യ, റോം സന്ദര്‍ശനത്തിന് പുറപ്പെട്ട മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉന്നതതലസംഘം ദുബായിലെത്തി. സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നയിക്കുന്ന സംഘം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവും സംഘത്തിന് വിരുന്നൊരുക്കും. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ചുമതല ഏറ്റതുമുതല്‍ സഹോദര ക്രൈസ്തവസഭകളുമായി നിരവധി ചര്‍ച്ചകളും പല കാര്യങ്ങളിലും ഒരുമിച്ച് നീങ്ങുവാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ക്രൈസ്തവസഭകളുമായി മികച്ച ബന്ധം കേരളത്തില്‍ സൂക്ഷിക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത് അതിനിടെ, യാത്രാമധ്യേ ദുബായില്‍ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയേയും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവരെയും ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഞായറാഴ്ച…
Read More » -
LIFE
ആദ്യവിവാഹം പരാജയം; അപര്‍ണ്ണ സഞ്ജിത്തിനൊപ്പം പുതിയ ജീവിതം തുടങ്ങിയത് നിറയെ സ്വപ്നങ്ങളുമായി
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടി ആയിരുന്നു അപര്‍ണ നായര്‍. അപ്രതീക്ഷിത വിടവാങ്ങലായിരുന്നു താരത്തിന്റേത്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി. എന്നാല്‍ എല്ലാവരോടും സ്‌നേഹമുള്ള വ്യക്തി. പ്രിയപ്പെട്ടവള്‍ക്ക് അപ്പുക്കുട്ടന്‍ ആയിരുന്നു അപര്‍ണ. ജീവിതത്തില്‍ ഏറെ സ്വപ്നങ്ങളുമായി ജീവിച്ച അപര്‍ണ, ഇന്നല്ലെങ്കില്‍ നാളെ തന്റെ ജീവിത പ്രശ്‌നങ്ങള്‍ തീരും എന്നാണ് വിശ്വസിച്ചതും. എന്നാല്‍ തന്നെക്കൊണ്ട് തീരെ ആകില്ല എന്ന് മനസിലായപ്പോഴാണ് അവര്‍ ജീവനൊടുക്കുന്നത്. ആദ്യ ബന്ധം പരാജയം ആദ്യ വിവാഹബന്ധം പരാജയമായതിനെ തുടര്‍ന്നാണ് അപര്‍ണ വീണ്ടും വിവാഹം കഴിക്കുന്നത്. സഞ്ജിത്തുമായി വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹവും മറ്റൊരു ബന്ധം വേര്‍പെടുത്തി നില്‍ക്കുന്ന സമയം ആയിരുന്നു. കുറെയധികം സ്വപ്നങ്ങളുമായിട്ടാണ് അപര്‍ണ ജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് ഉണ്ടായ ചില കുടുംബ പ്രശ്‌നങ്ങള്‍ അപര്‍ണയെ അലട്ടിയിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനവും മറ്റുചില വിഷയങ്ങളും സഞ്ജിതിന്റെ മദ്യപാനവും, കുടുംബത്തിന് അകത്തുണ്ടായ മറ്റുചില വിഷയങ്ങളും ആണ് അപര്‍ണയെ കൂടുതല്‍ തളര്‍ത്തിക്കളഞ്ഞത്. വീട്ടുകാര്‍ ഇടപെട്ട് അത് ശരിയാക്കാന്‍ ശ്രമിക്കുകയും വീണ്ടും അവര്‍ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയും…
Read More » -
Kerala
‘സലിം കുമാറിന്റെ പ്രസ്താവന തെറ്റ്’; ചികിത്സാ ധനസഹായം കൊണ്ടുവന്നത് ഇടത് സര്‍ക്കാര്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് രോഗികള്‍ക്ക് നല്‍കിയിരുന്ന ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിം കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ആരോഗ്യ ഏജന്‍സികള്‍. സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ) അറിയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. കാസ്പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. കൂടാതെ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപവരെ ചികിത്സ ആനുകൂല്യം നല്‍കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും ഏജന്‍സികള്‍…
Read More » -
Crime
കാമുകിയുടെ ‘ചതി’ക്ക് പ്രതികാരമായി സ്ത്രീകളെ തട്ടിപ്പിനിരയാക്കി ആഡംബരജീവിതം; തട്ടിയെടുത്തത് ലക്ഷങ്ങള്‍
അഹമ്മദാബാദ്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയും ഭീഷണിപ്പെടുത്തിയും സ്ത്രീകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ വഡോദര സ്വദേശിയായ രാകേഷ് സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യചിത്രങ്ങള്‍ കൈക്കലാക്കി പണം തട്ടിയെന്ന് കാണിച്ച് നാട്ടുകാരി നല്‍കിയ പരാതിയിലാണ് രാകേഷിനെ പിടികൂടിയതെന്നും നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കാമുകി പ്രണയത്തില്‍നിന്ന് പിന്മാറിയതിന് പിന്നാലെ എട്ടുവര്‍ഷം മുന്‍പാണ് രാകേഷ് സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ച് തട്ടിപ്പ് ആരംഭിച്ചത്. പ്രണയത്തിലായിരിക്കെ ഏകദേശം ഒന്നരലക്ഷം രൂപയാണ് ഇയാള്‍ കാമുകിയ്ക്കായി ചെലവഴിച്ചത്. പിന്നീട് കാമുകി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ കാമുകി തന്നെ ചതിച്ചതാണെന്ന് കരുതിയ പ്രതി, സ്ത്രീകളെ തട്ടിപ്പിനിരയാക്കി പണം സമ്പാദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാട്രിമോണിയല്‍ വെബ്സൈറ്റുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സ്ത്രീകളെ പരിചയപ്പെട്ടശേഷമാണ് ഇയാള്‍ തട്ടിപ്പിനിരയാക്കുന്നത്. ജോലി വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നല്‍കിയും ഒട്ടേറെപേരെ കെണിയില്‍വീഴ്ത്തിയ ഇയാള്‍ ലക്ഷങ്ങളാണ് കൈക്കലാക്കിയത്. വ്യവസായി, കോര്‍പ്പറേറ്റ് പ്രൊഫഷണല്‍, പോലീസ് ഉദ്യോഗസ്ഥന്‍, ജഡ്ജി എന്നിങ്ങനെയെല്ലാമാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ചില സ്ത്രീകളോട് സ്ത്രീയാണെന്ന വ്യാജേനയും പരിചയം…
Read More » -
India
”തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല; എല്ലാം മാധ്യമങ്ങളുടെ അനുമാനം”
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു പരാമര്‍ശം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനായി വൈകിപ്പിക്കാനും സര്‍ക്കാരിനു പദ്ധതിയില്ലെന്നു മന്ത്രി വ്യക്തമാക്കി. ”തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിക്കുമെന്നതും നേരത്തെയാക്കുമെന്നതും മാധ്യമങ്ങളുടെ അനുമാനം മാത്രമാണ്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയത്തെപ്പറ്റി പഠിക്കാനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അന്തിമമാക്കുന്നതിനു മുന്‍പ് കമ്മിറ്റി ചര്‍ച്ചകള്‍ നടത്തും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ കമ്മിറ്റിയില്‍ അധിര്‍ രഞ്ജന്‍ ചൗധരിയും ഭാഗമാകണമെന്നായിരുന്നു സര്‍ക്കാര്‍ ആഗ്രഹം” അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. സെപ്റ്റംബര്‍ 18നു ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാരിനു വലിയ പദ്ധതികളുണ്ടെന്നു പറഞ്ഞെങ്കിലും എന്താണ് അജന്‍ഡയെന്നു പറയാന്‍ മന്ത്രി തയാറായില്ല. തന്റെ സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
Read More » -
Kerala
കെ സുധാകരന് മാനസിക രോഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മാനസിക രോഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചത് അധഃപതനമാണ്. സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറാകണം. ഇത്തരം മാനസിക രോഗമുള്ളവര്‍ ഇരിക്കേണ്ട കസേര അല്ല അതെന്നും താന്‍ കുറെ നാളായി സുധാകരനെ നിരീക്ഷിക്കുന്നുണ്ടെന്നും ഇപി ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും ഇപി പറഞ്ഞു. സുധാകരന്റെ പോത്ത് പരാമര്‍ശത്തിനെതിരെ മന്ത്രി വിഎന്‍ വാസവനും രംഗത്തെത്തിയിരുന്നു. പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ യുഡിഎഫിന് അര ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. വാ…
Read More » -
Kerala
കണ്ണൂരിൽ മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി സി കെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് രാത്രി സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ലിജേഷ്. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കീഴൂരിൽ വച്ച് കാറുമായി ഉരസിയിരുന്നു. സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ലിജേഷ് മദ്യപിച്ചതായി തെളിഞ്ഞത്. തുടർന്നാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » -
Kerala
കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ടത്തോടെ ഓണടൂറിൽ; മഴയത്ത് കറണ്ട് വൻ ‘പണി’യായി; ഇരുട്ടിലായത് 4000 വീട്ടുകാർ, അന്വേഷണം
പീരുമേട്: കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്കു പോയതിനെ തുടർന്ന് ഇടുക്കിയിലെ പീരുമേട്ടിൽ 16 മണിക്കൂറിലധികം വൈദ്യുതി മുടങ്ങിയത് സംബന്ധിച്ച് വകുപ്പു തല അന്വേഷണം ആരംഭിച്ചു. പീരുമേട് ഫീഡറിന്‍റെ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് ജീവനക്കാരുടെ യാത്ര മൂലം മണിക്കൂറുകളോളം ഇരുട്ടിൽ കഴിയേണ്ടി വന്നത്. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് പീരുമേട്ടിൽ മഴ ശക്തമായി. തൊട്ടു പിന്നാലെ കറണ്ടും പോയി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, സബ് ജയിൽ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ വൈദ്യുതിയില്ലാതായി. ഓണം അവധി ആഘോഷിക്കാൻ പീരുമേട്ടിലെത്തിയ നൂറു കണക്കിന് സഞ്ചാരികളും ബുദ്ധിമുട്ടിലായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനെ തുടർന്ന് നാട്ടുകാർ പോത്തുപാറയിലുള്ള സെക്ഷൻ ഓഫിസിലേക്കു വിളിച്ചു. എല്ലാവരും ടൂർ പോയിരിക്കുന്നു എന്നായിരുന്നു മറുപടി ലഭിച്ചതെന്നാണ് ഫോൺ വിളിച്ച സ്ഥലത്തെ പൊതു പ്രവർത്തകൻ ടി എം ആസാദ് വ്യക്തമാക്കിയത്. പരാതികൾ വ്യാപകമായതോടെ രാത്രിയിൽ വനിത സബ് എൻജീനിയറുടെയും,…
Read More » -
Tech
ഇതാ എല്ലാം വിരല്‍ത്തുമ്പിലെത്തിക്കും! മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ സേവനങ്ങൾ ലഭിക്കാൻ എം- പരിവാഹന്‍
രാജ്യത്തെ പൗരന്മാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയം എം- പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. എം-പരിവാഹന ആപ്ലികേഷന്‍ സ്റ്റാറ്റസ് ഉപയോഗിച്ച്, താമസക്കാര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളോ ഹൈവേ ട്രാന്‍സ്പോര്‍ട് ഓഫീസുകളുമായി ബന്ധപ്പെട്ട സൗകര്യങ്ങളോ, എല്ലാ സാധുതയുള്ള RC/DL നമ്പറുകളും എപ്പോള്‍ വേണമെങ്കിലും എവിടെയും ഒറ്റ ക്ലിക്കിലൂടെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. ഇപ്പോഴിതാ കേരളത്തില്‍ എം-പരിവാഹന്‍ മൊബൈല്‍ ആപ്പ് വഴി ആര്‍സി സംബന്ധമായി ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ ഈ വിശദീകരണം. എംപരിവാഹൻ ആപ് ഡൗണ്‍ലോഡ് ചെയ്‍ത് താഴെ പറയുന്ന സേവനങ്ങള്‍ ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. mParivahan ആപ് ഡൗൺലോഡ് ചെയ്ത് താഴെ പറയുന്ന സേവനങ്ങൾ ആപ് ഉപയോഗിച്ച് ചെയ്യാം ആര്‍സി സംബന്ധമായവ 1.ഡൂപ്ലിക്കേറ്റ് RC അപേക്ഷ 2. RC യിലെ അഡ്രസ്സ് മാറ്റൽ 3. ലോൺ ചേർക്കൽ 4.…
Read More »