Month: September 2023

  • Kerala

    മഴയിൽ വൈപ്പർ പ്രവർത്തിച്ചില്ലെന്ന് ഡ്രൈവർ ; കെഎസ്ആർടിസി സ്വിഫ്റ്റ് ഡിവൈഡറിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്

    മൈസൂരു:കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്.മൈസൂരുവിന് സമീപം വെള്ളിയാഴ്ച രാത്രി 11.40നാണ് സംഭവം. ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി കനത്ത മഴയാണ് മേഖലയിലുണ്ടായിരുന്നത്.ഇതോടെ ബസിന്റെ വൈപ്പര്‍ പ്രവര്‍ത്തിക്കാതായെന്നും എതിരെ വരുന്ന വാഹനങ്ങളില്‍നിന്നുള്ള വെളിച്ചം കൊണ്ട് കാഴ്ചമറഞ്ഞത് അപകടത്തിലേക്ക് നയിച്ചെന്നുമാണ് ബസ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം.അപകടത്തില്‍ കൃഷ്ണരാജ പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.മൈസൂരു ജെ.എസ്.എസ് കോളജ് ജങ്ഷന് സമീപമായിരുന്നു അപകടം.

    Read More »
  • Kerala

    അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം; തൂക്കം 38 പവന്‍

    തൃശൂര്‍: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂരപ്പനു ധരിക്കാന്‍ പൊന്നിന്‍ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളിഭക്തന്‍. കോയമ്പത്തൂരില്‍ താമസിക്കുന്ന കൈനൂര്‍ വേണുഗോപാലിന്റെയും ദേവകിയുടെയും മകന്‍ കെ.വി. രാജേഷ് ആചാരിയാണ് (54) 38 പവന്‍ തൂക്കം വരുന്ന എട്ട് ഇഞ്ച് ഉയരമുള്ള സ്വര്‍ണക്കിരീടം നിര്‍മിച്ചത്. തൃശ്ശൂര്‍ നടത്തറയ്ക്ക് സമീപമുള്ള കൈനൂര്‍ തറവാട്ടിലെ അംഗമായ കെ.വി. രാജേഷ് 40 വര്‍ഷമായി കോയമ്പത്തൂരില്‍ ആഭരണനിര്‍മാണരംഗത്തുണ്ട്. വന്‍കിട ജൂവലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപന ഉടമയാണ്. 14 വര്‍ഷംമുമ്പ് തുടങ്ങിയ ആഗ്രഹത്തിന്റെ ഭാഗമായാണ് കിരീടം സമര്‍പ്പിക്കുന്നതെന്ന് രാജേഷ് പറഞ്ഞു. ആര്‍.എസ്. പുരത്തെ നിര്‍മാണശാലയില്‍ അഞ്ചുമാസംമുമ്പ് പണി ആരംഭിച്ചു. നേരത്തേ ഗുരുവായൂരില്‍ ചെന്ന് അളവെടുത്തിരുന്നു. മുത്തുകളും കല്ലുകളും ഇല്ലാതെ സ്വര്‍ണംകൊണ്ട് മാത്രമാണ് കിരീടം നിര്‍മിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കിരീടം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ച് തന്ത്രിക്ക് കൈമാറും. അഷ്ടമിരോഹിണിദിവസമായ ബുധനാഴ്ച നിര്‍മാല്യം ചടങ്ങിനുശേഷം കിരീടം ചാര്‍ത്തും. കോയമ്പത്തൂര്‍ മലയാളി ഗോള്‍ഡ് സ്മിത്ത് അസോസിയേഷന്‍ രക്ഷാധികാരിയാണ് രാജേഷ്.

    Read More »
  • Kerala

    അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

    ആലപ്പുഴ: മാമവലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ അപകടത്തില്‍ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ആതിരയുടെ മകന്‍ കാശിനാഥന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെടുത്തത്. രാത്രി വൈകിയും അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവും പോലീസും നാട്ടുകാരും തിരച്ചില്‍ തുടര്‍ന്നിരുന്നു. കൊല്ലകടവ്-പൈനുംമൂട് റോഡില്‍ കല്ലിമേല്‍ ഭാഗത്തായിരുന്നു നിയന്ത്രണംവിട്ട ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്കു മറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയാണു ദുരന്തം. കരയംവട്ടത്ത് ക്ഷേത്രദര്‍ശനത്തിനുശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം. കനത്ത മഴയുണ്ടായിരുന്നു. ഓട്ടോ നിയന്ത്രണംവിട്ട് റോഡിനോടുചേര്‍ന്നുള്ള ആറ്റില്‍ മറിയുകയായിരുന്നു. ഓട്ടോ റോഡരികിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ച ശബ്ദംകേട്ട് ഓടിയെത്തിയവര്‍ യാത്രക്കാര്‍ മുങ്ങിത്താഴുന്നതാണു കണ്ടത്. കയറിട്ടുകൊടുത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി. ആറ്റിലേക്കുചാടി ആതിരയുടെ ഭര്‍ത്താവ് ഷൈലേഷിനെയും മകളെയും കരയ്ക്കെത്തിച്ചു.

    Read More »
  • Crime

    ബസില്‍ മാല മോഷ്ടിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍

    കൊച്ചി: കുമ്പളങ്ങി സ്വകാര്യ ബസില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികള്‍ പോലീസ് പിടിയിലായി. ചിന്ന സേലം സ്വദേശികളായ രഞ്ജിനി (45), മഹാലക്ഷ്മി (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. ഫോര്‍ട്ട് കൊച്ചി – കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ സഞ്ചരിക്കുകയായിരുന്ന പെരുമ്പടപ്പ് സ്വദേശിനിയുടെ 3 പവന്‍ വരുന്ന സ്വര്‍ണ മാലയാണ് പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കുമ്പളങ്ങി ഔട്ട് പോസ്റ്റ് എസ്‌ഐ: ആര്‍.ഹരികുമാറിന്റെ നേതൃത്വത്തിലെ പോലീസ് സംഘം പിടികൂടി.  

    Read More »
  • India

    പെട്രോള്‍ ടാങ്കറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1,420 കിലോ കഞ്ചാവ് പോലീസ് പിടികൂടി

    പെട്രോൾ ടാങ്കറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1,420 കിലോ കഞ്ചാവ് പോലീസ് പിടികൂടി.ആസാമിലെ കരിംഗഞ്ചിലാണ് സംഭവം. അസമിലേക്ക് കടക്കുകയായിരുന്ന ടാങ്കര്‍ ചുറൈബാരി ചെക്ക്പോസ്റ്റില്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച 1,420 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇത് ബംഗ്ലാദേശിൽ നിന്നും കടത്തിയതായാണ് സൂചന. ഒരാഴ്ച മുമ്ബ് അസമിലെ കച്ചാര്‍ പോലീസ് രണ്ട് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുകയും 35 കോടി രൂപ വിലമതിക്കുന്ന 1.70 ലക്ഷം മയക്കു മരുന്ന് ഗുളികകള്‍ പിടികൂടുകയും ചെയ്തിരുന്നു.മറ്റൊരു സംഭവത്തിൽ ‍ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും (ബിഎസ്‌എഫും) കരിംഗഞ്ച് പോലീസും സഹകരിച്ച്‌ നടത്തിയ ഓപ്പറേഷനില്‍ 768 ഗ്രാം ഹെറോയിനും പിടികൂടിയിരുന്നു.

    Read More »
  • India

    ജി 20 ഉച്ചകോടി 2023; തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവുമായി ഇന്ത്യ

    ന്യൂഡൽഹി:ഡല്‍ഹിയില്‍ നടക്കുന്ന ജി 20 പ്രഖ്യാപനത്തില്‍ നിന്ന് ഇന്ത്യ – ചൈന തര്‍ക്ക വിഷയങ്ങള്‍ ഉൾപ്പെടെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവുമായി ഇന്ത്യ.റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഉച്ചകോടിയിൽ യുക്രെയിൻ സംഘര്‍ഷം ഉള്‍പ്പെടുത്താനുള്ള നീക്കത്തെ റഷ്യ ശക്തമായി എതിര്‍ക്കുകയാണ്.ഇന്ത്യൻ പ്രദേശങ്ങൾ കൈയ്യേറിയ സംഭവം ചർച്ചയിൽ വരുന്നതിനെ ചൈനയും എതിർക്കുന്നു. യുക്രെയിൻ സംഘര്‍ഷത്തില്‍ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.അതേസമയം യുക്രെയിനെക്കുറിച്ച്‌ നേരിട്ട് പരാമര്‍ശം വേണ്ടെന്നാണ് ഇന്ത്യയുടെ നിര്‍ദ്ദേശം.ആഫ്രിക്കൻ യൂണിയനെ ജി20യില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തിലും എതിര്‍പ്പുണ്ട്. ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കള്‍ വ്യാഴാഴ്ച മുതല്‍ ദില്ലിയില്‍ എത്താനിരിക്കെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിനുള്ള നീക്കങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.സംയുക്തപ്രഖ്യാപനത്തില്‍ യുക്രെയിൻ…

    Read More »
  • Kerala

    ഏഴ് സ്ഥാനാര്‍ത്ഥികള്‍; 1,76,417 വോട്ടര്‍മാര്‍;പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്

    കോട്ടയം:പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.ഏഴ് സ്ഥാനാര്‍ത്ഥികളും 1,76,417 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), ലിജിൻ ലാല്‍ (ഭാരതീയ ജനതാ പാര്‍ട്ടി),ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ പി.കെ. ദേവദാസ് , ഷാജി സന്തോഷ് പുളിക്കല്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. ആകെ 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും ഉള്‍പ്പെടുന്നു. 228 വോട്ടിംഗ് യന്ത്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ 19 വി.വി പാറ്റുകള്‍ കൂടി അധികമായി ഒരുക്കിവെച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടണ്ണെല്‍ നിശ്ചയിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ദിവസം പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്…

    Read More »
  • Kerala

    ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ; കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു

    കൊച്ചി:ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി നിര്‍മാണം പുരോഗമിക്കുന്ന എസ്‌എന്‍ ജംഗ്ഷന്‍ തൃപ്പൂണിത്തുറ സെട്രക്ച്ചില്‍ ഈ വര്‍ഷം ഡിസംബറോടെ മെട്രോ ട്രെയിൻ ഓടിയെത്തും. അവസാന സ്റ്റേഷനായ തൃപ്പുണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിലിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണ്.തൃപ്പൂണിത്തുറ വരെ മെട്രോ എത്തുന്നതോടെ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം പൂര്‍ത്തിയാകും. ഒന്നാംഘട്ട നിര്‍മാണത്തിന് ആകെ 7377.4 കോടിയാണ് ചെലവ്. ഇതില്‍ ഒന്നാംഘട്ടമായി ആദ്യ അലൈന്‍മെന്‍റില്‍ ഉള്‍പ്പെടുത്തിയ പേട്ട വരെയുള്ള സ്‌ട്രെക്ച്ചറിന്‍റെ നിര്‍മാണത്തിന് 6218.14 കോടി രൂപയും പേട്ട മുതല്‍ എസ്‌എന്‍ ജംഗ്ഷന്‍ വരെയുള്ള നിര്‍മാണത്തിന് 710.93 കോടിയും ചെലവായി.  ഒന്നാംഘട്ടം സമ്ബൂര്‍ണമാകുന്നതോടെ ഒരു ലക്ഷത്തിന് മുകളില്‍ മെട്രോ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

    Read More »
  • Kerala

    ഭാര്യ ഉപേക്ഷിച്ചു പോയി ; മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ജീവനൊടുക്കി

    കോട്ടയം: രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു.രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    പാലക്കാടിന് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക്  ഇതുവരെയും ചെന്നൈ വിട്ടിട്ടില്ല; ഇവിടെ റൂട്ടിനെ ചൊല്ലി അടി

    ചെന്നൈ: പാലക്കാട് ഡിവിഷന് അനുവദിച്ച വന്ദേഭാരത് ഇതുവരെയും ചെന്നൈ വിട്ടില്ല.ട്രെയിൻ ബേസിൻ ബ്രിഡ്ജിലെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ്.ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ട്രെയിൻ പാലക്കാട് ഡിവിഷനിൽപ്പെട്ട മംഗലാപുരത്ത് നിന്നും ഗോവയിലേക്ക് സർവീസ് നടത്താനാണ് സാധ്യത. ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം.ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോൾ ലക്ഷ്യം മംഗലാപുരം എന്നായി പ്രചാരണം. എന്നാൽ ഐസിഎഫിന് പുറത്തുകടന്നിട്ടും വന്ദേഭാരത് ഇതുവരെ മംഗലാപുരത്ത് എത്തിയിട്ടില്ല. ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നൽകാത്തതും കാരണമെന്നാണ് വിവരം. മംഗലാപുരം – എറണാകുളം റൂട്ടിൽ സർവ്വീസിന് തയ്യാറെടുക്കാൻ പാലക്കാട് ഡിവിഷന് നിർദേശം ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഗോവയിലേക്ക് ട്രെയിൻ കൊണ്ടുപോകാനുള്ള ചരടുവലികളാണ് നടക്കുന്നത്.മംഗലാപുരം – മഡ്ഗാവ്…

    Read More »
Back to top button
error: