പത്തനാപുരം:അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച, ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവനിലാണുളത്.എന്നാൽ ഇന്ന് ടി പി മാധവന്റെ അവസ്ഥ വളരെ പരിതാപകരമാണ്.ഓർമ്മ പോലും നശിച്ചു.സിനിമാക്കാർ ആരും തിരിഞ്ഞുനോക്കാറില്ലെന്നും അദ് ദേഹത്തിന്റെ അവസാന കാലം വരെ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു.
ഒരു സമയത്ത് മലയാള സിനിമാ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ടി പി മാധവൻ. ഹാസ്യ വേഷങ്ങളും ഗൗരവമേറിയ കഥാ പാത്രങ്ങളുമടക്കം ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. ആദ്യ കാലങ്ങളിൽ വില്ലൻ കഥാപത്രങ്ങളിലും പിന്നീട് കോമഡി കഥാ പാത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 600 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോൾ പത്തനാപുരത്തുള്ള ഗാന്ധി ഭവനിലെ അന്തേവാസിയാണ്.ദരിദ്രവുമായിരുന് നു അദ്ദേഹത്തെ അവിടെ എത്തിച്ചത്.
ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവനു താമസിക്കാൻ നൽകിയിട്ടുള്ളത്. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും മറ്റും ഷോകേസിൽ വച്ചിട്ടുണ്ട്. ഗാന്ധിഭവനിൽ എത്തിയതിനു ശേഷമാണ് പ്രേം നസീർ പുരസ്കാരം, രാമു കാര്യാട്ട് അവാർഡ് എന്നീ രണ്ടു പ്രമുഖ പുരസ്കാരങ്ങൾ അദേഹത്തിന് ലഭിച്ചതെന്ന് അമൽ രാജ് പറഞ്ഞു.
ഗാന്ധി ഭവൻ പങ്കുവച്ച വിഡിയോയിൽ പുതു വസ്ത്രങ്ങൾ ധരിച്ച് ഉന്മേഷവാനായി ഇരിക്കുന്ന മാധവനെയാണ് കാണുന്നത്.ഗാന്ധി ഭവനിലെ ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു ഇത്.
“ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യയൊക്കെ ഗംഭീരമായിരുന്നു’’ എന്നാണ് ഓണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ടി.പി. മാധവൻ പറഞ്ഞത്. ‘‘സഹപ്രവർത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു വരാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ’’ എന്നൊക്കെയാണ് സിനിമയിൽ നിന്ന് ആരെങ്കിലും അന്വേഷിച്ചു വരാറുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്.
ടി.പി. മാധവൻ ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷമായി. സിനിമ വിട്ട് ഹരിദ്വാറിൽ തീർഥാടനത്തിന് പോയ ടി.പി. മാധവൻ അവിടെ തമാസസ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് അദ്ദേഹത്തെ ഗാന്ധി ഭവനിൽ എത്തിക്കുന്നത്. ഗാന്ധി ഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നു രണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു.പിന്നീട് ആരും വിളിക്കാതെയായി.