Month: September 2023

  • India

    തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി ഷാരുഖ് ഖാൻ

    ചിറ്റൂർ:തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി ഷാരുഖ് ഖാൻ.കുടുംബത്തോടൊപ്പമാണ് അദ്ദേഹം എത്തിയത്. ഒപ്പം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഉണ്ടായിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സെലിബ്രിറ്റികള്‍ എത്തിയത്. ഷാരുഖ് ഖാന്റെയും നയൻ താരയുടെയും വരാനിരിക്കുന്ന പുതിയ ചിത്രം ജവാന്റെ റിലീസിന് മുന്നോടിയായാണ് ക്ഷേത്രദര്‍ശനം. ഷാരുഖിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ സെപ്റ്റംബര്‍ ഏഴിന് തീയറ്ററുകളില്‍ എത്തും. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. പ്രീറിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടമാണ് ചിത്രം നേടിയിരിക്കുന്നത്.   റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയാണ് നായിക. പ്രിയമണി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കേരളത്തില്‍ ഗോകുലം മൂവാസാണ് ചിത്രം പ്രദര്‍ശനത്തിനായി എത്തിക്കുന്നത്.

    Read More »
  • India

    ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി 30 ദിവസം

    ന്യൂഡൽഹി:ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി 30 ദിവസം.ഒക്ടോബര്‍ അഞ്ചിന് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 2019ലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. പത്തു വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഒന്നര മാസം നീളും.ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകള്‍ക്കു പുറമെ അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലൻഡ്സ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളും ലോക കിരീടം തേടിയിറങ്ങും. കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം, ഡല്‍ഹി ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം, അഹ്മദാബാദ് മോദി സ്റ്റേഡിയം, ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയം, ധര്‍മശാല എച്ച്‌.പി.സി.എ സ്റ്റേഡിയം, പുണെ എം.സി.എ സ്റ്റേഡിയം, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം, ലഖ്നോ ഏകന സ്റ്റേഡിയം എന്നിവയാണ് വേദികള്‍. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലും ഗുവാഹത്തി അസം ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും സന്നാഹ മത്സരങ്ങൾ നടക്കും. റൗണ്ട്-റോബിൻ ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. പ്രാഥമിക റൗണ്ടില്‍ത്തന്നെ ഓരോ ടീമും പരസ്പരം…

    Read More »
  • Kerala

    പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; വൈകിട്ട് 6 വരെ നിരോധനാജ്ഞ

    കോട്ടയം:കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടേടുപ്പ് പുരോഗമിക്കുന്നു.രാവിലെ ഏഴിന് പോളിങ് ആരംഭിച്ചതു മുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. വൈകിട്ട് ആറിനാണു സമാപനം. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള  നടപടികള്‍ കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോടര്‍മാരാണുള്ളത്. വോടെടുപ്പ് ഡ്യൂടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.മണ്ഡലത്തില്‍ വൈകിട്ട് 6 വരെ നിരോധനാജ്ഞ നിലവിലുണ്ട്.

    Read More »
  • NEWS

    നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍

    കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു.ഓപ്പണർമാരായി ഇറങ്ങി ‍അർധ സെഞ്ച്വറി നേടിയ  ക്യാപ്റ്റൻ രോഹിത് ശര്‍മയും ശുഭ്മാൻ ഗില്ലും തകര്‍ത്തടിച്ച്‌ 20.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. 59 പന്തില്‍ അഞ്ച് സിക്സും ആറു ഫോറുമുള്‍പ്പെടെ 74 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 62 പന്തില്‍ എട്ടു ഫോറും ഒരു സിക്സുമുള്‍പ്പെടെ ശുഭ്മാൻ ഗില്‍ 67 റണ്‍സെടുത്തു. മഴ മൂലം നിരവധി തവണ കളി തടസ്സപ്പെട്ട മത്സരത്തില്‍ നേപ്പാള്‍ ഒരുക്കിയ 231 റണ്‍സ് വിജയലക്ഷ്യം ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 23 ഓവറില്‍ 145 റണ്‍സാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഗ്രൂപ്പ് എ യില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. ഒരു ജയവും ഒരു സമനിലയുമായി ഇന്ത്യക്കും പാകിസ്താനും തുല്യ (4) പോയിന്റാണെങ്കിലും റണ്‍ശരാശരിയുടെ ബലത്തില്‍ പാകിസ്താൻ ഗ്രൂപ് ചാമ്ബ്യന്മാരായി.

    Read More »
  • Kerala

    44.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റ് തിരുവോണം ബമ്പർ

    തിരുവോണം ബമ്ബര്‍ ലോട്ടറി ടിക്കറ്റിന് റെക്കോഡ് വില്‍പ്പന. വില്‍പ്പന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റാണ് വിറ്റത്.ഇന്നലെവരെയുള്ള കണക്ക് പ്രകാരം 44.5 ലക്ഷം ടിക്കറ്റുകള്‍ ഭാഗ്യാന്വേഷികളുടെ കൈകളിലെത്തി. ദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ വിറ്റുപോകുന്നതായാണ് ലോട്ടറി വകുപ്പിന്റെ കണക്ക്.വരുംദിവസങ്ങളിലും വില്‍പ്പന ഉയരുമെന്നാണ് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും പ്രതീക്ഷ. നറുക്കെടുപ്പ് 20നാണ്. 90 ലക്ഷം ടിക്കറ്റുവരെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് വകുപ്പിന്റെ നീക്കം.നിലവിൽ 60 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 66.5 ലക്ഷം ടിക്കറ്റാണ് ചെലവായത്.

    Read More »
  • India

    രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്

    ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു. ‌ ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷൻ നടത്തിയ സര്‍വേയിലാണ് എല്ലാവരെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി യോഗി മുന്നിലെത്തിയത്. രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ, 43 ശതമാനം ആളുകളാണ് യോഗിക്ക് സപ്പോർട്ട് ചെയ്തത്. കുറ്റവാളികളോടും മാഫിയകളോടുമുള്ള വിട്ടു വീഴ്‌ച്ചയില്ലാത്ത സമീപനത്തെ തുടര്‍ന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും യോഗിയ്‌ക്ക് ആരാധകരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് രണ്ടാം സ്ഥാനത്ത്, 19 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മൂന്നാം സ്ഥാനത്തും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നാലാം സ്ഥാനത്തുമാണ്.

    Read More »
  • Kerala

    ട്രാവല്‍ ഏജൻസികളെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ തമിഴ്നാട് സ്വദേശി പിടിയില്‍ 

    കണ്ണൂർ:ട്രാവല്‍ ഏജൻസികളെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ തമിഴ്നാട് സ്വദേശി പിടിയില്‍.ഡിണ്ഡിഗല്‍ ജില്ലയിലെ പഴനി സ്വദേശി കാര്‍ത്തിക് പങ്കജാക്ഷനെയാണ് (30) ടൗണ്‍ സ്റ്റേഷൻ ഇൻസ്പെക്ടര്‍ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ താണയിലെ സാന്റാ മോണിക്ക ട്രാവല്‍ ഏജൻസി അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. സാൻഫ്രാൻസിസ്കോയില്‍നിന്ന് ഡല്‍ഹിയിലേക്ക് അഞ്ചു വിമാന ടിക്കറ്റുകള്‍ എടുത്ത് അഞ്ചര ലക്ഷം രൂപ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി. ട്രാവല്‍ ഏജൻസികള്‍ വഴി വിദേശത്തേക്കും തിരിച്ചും വിമാന ടിക്കറ്റുകളെടുത്ത് യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയും ഏജൻസികള്‍ക്ക് പണമയച്ചതായി വ്യാജരേഖകള്‍ നല്‍കി മുങ്ങുകയുമാണ് ഇയാളുടെ രീതി. ഇതേരീതിയില്‍ പയ്യന്നൂര്‍, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, മലപ്പുറം, മധുരൈ എന്നിവിടങ്ങളില്‍നിന്നായി സമാനമായരീതിയില്‍ 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. കോഴിക്കോട്ട് മാത്രം ആറുപേരെ പറ്റിച്ചിട്ടുണ്ട്. കോഴിക്കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ബി.ടെക് ബിരുദധാരിയായ കാര്‍ത്തിക് നവി മുംബൈ കേന്ദ്രീകരിച്ച്‌ ട്രാവല്‍ ഏജൻസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്നും പൊലീസ്…

    Read More »
  • Kerala

    കൊതുകുജന്യ രോഗങ്ങള്‍  മാരകമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും, അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    കൊതുകുജന്യ രോഗങ്ങള്‍ പലപ്പോഴും മാരകമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വര്‍ധനയ്ക്ക് കാരണമാകുന്നു. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറക്കാന്‍ കഴിയുന്നതാണ്. സര്‍ക്കാര്‍ തലത്തിലോ പ്രാദേശിക തലത്തിലോ കൈകൊള്ളുന്ന നടപടികളിലൂടെ മാത്രം കൊതുക് നശീകരണം സാധ്യമാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്‍റെയും കടമയാണ്. മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക, യെല്ലോ ഫീവര്‍, മന്ത്, എന്‍സഫലൈറ്റിസ്, വെസ്റ്റ് നെയില്‍ രോഗം തുടങ്ങിയവയാണ് കൊതുക് വഴി പകരുന്ന പ്രധാന മാരക രോഗങ്ങള്‍. ക്യൂലക്‌സ് കൊതുകാണ് മന്ത്, ജപ്പാന്‍ജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക യെല്ലോഫീവര്‍ എന്നീ രോഗങ്ങള്‍ പരത്തുന്നു. അനോഫിലസ് കൊതുക് മലമ്ബനി (മലേറിയ) രോഗവാഹിയാണ്. മാന്‍സോണിയ എന്ന ഏറ്റവും വലിപ്പമുള്ള കൊതുകാണു മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്. കൊതുകുകളുടെ നിര്‍മാര്‍ജനത്തിനുള്ള എറ്റവും ഉചിതമായ മാര്‍ഗമായ ഉറവിട നശീകരണമാണ്…

    Read More »
  • NEWS

    ജീവിതത്തിൽ ഏറ്റവും കുറയ്ക്കേണ്ടതും കൂട്ടേണ്ടതുമായ കാര്യങ്ങൾ

    നമ്മുടെ ജീവിതത്തിൽ ഏറ്റവും കുറയ്ക്കേണ്ടതും കൂട്ടേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ (2) സ്നേഹമുള്ള കുടുംബം (3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ: (1) ഉപവസിക്കുക (2) ചിരിക്കുക (3) വ്യായാമം ചെയ്യുക (4) ശരീരഭാരം കുറയ്ക്കുക F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ: (1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്. (2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് . (3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത്…

    Read More »
  • Kerala

    സനാതന ധർമ്മം പാടേ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ :രചന നാരായണൻകുട്ടി

    കോഴിക്കോട്: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ ‘സനാതന ധര്‍മം’ വിമര്‍ശനത്തില്‍ പ്രതികരിച്ച്‌ നടി രചന നാരായണൻകുട്ടി.സനാതന ധര്‍മം ഉന്മൂലനം ചെയ്യാനല്ല; ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള സമയമാണിതെന്ന് അവർ പറഞ്ഞു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായി, മനുഷ്യബുദ്ധി മുമ്ബെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവര്‍ക്കും വേണ്ടി ചിന്തിക്കുന്ന ‘ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ’ എന്നത് എപ്പോഴേ മാറി. എല്ലാവരും അവരവരുടെ വഴികളില്‍ ചിന്തിക്കാൻ പ്രാപ്തരായി. സ്വര്‍ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാൻ പോകുന്നില്ല-രചന നാരായണൻകുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. യുക്തിക്കു നിരക്കാത്ത വിപുലമായ തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങള്‍ ജനം ആഗ്രഹിക്കുന്നു. അതിനാല്‍, സനാതന ധര്‍മം ഉന്മൂലനം ചെയ്യാനല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിത്! സനാതന ധര്‍മത്തിന്റെ സ്വഭാവം തന്നെ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുക എന്നതാണ്. മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല, ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്. എല്ലാ ഉറവിടവും കണ്ടെത്തുന്ന…

    Read More »
Back to top button
error: