
ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു. ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷൻ നടത്തിയ സര്‍വേയിലാണ് എല്ലാവരെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി യോഗി മുന്നിലെത്തിയത്.
രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ, 43 ശതമാനം ആളുകളാണ് യോഗിക്ക് സപ്പോർട്ട് ചെയ്തത്. കുറ്റവാളികളോടും മാഫിയകളോടുമുള്ള വിട്ടു വീഴ്‌ച്ചയില്ലാത്ത സമീപനത്തെ തുടര്‍ന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും യോഗിയ്‌ക്ക് ആരാധകരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് രണ്ടാം സ്ഥാനത്ത്, 19 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മൂന്നാം സ്ഥാനത്തും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നാലാം സ്ഥാനത്തുമാണ്.






