പത്തു വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഒന്നര മാസം നീളും.ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകള്‍ക്കു പുറമെ അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലൻഡ്സ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളും ലോക കിരീടം തേടിയിറങ്ങും.
കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം, ഡല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം, അഹ്മദാബാദ് മോദി സ്റ്റേഡിയം, ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയം, ധര്‍മശാല എച്ച്.പി.സി.എ സ്റ്റേഡിയം, പുണെ എം.സി.എ സ്റ്റേഡിയം, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം, ലഖ്നോ ഏകന സ്റ്റേഡിയം എന്നിവയാണ് വേദികള്‍.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലും ഗുവാഹത്തി അസം ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും സന്നാഹ മത്സരങ്ങൾ നടക്കും. റൗണ്ട്-റോബിൻ ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. പ്രാഥമിക റൗണ്ടില്‍ത്തന്നെ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ പോയന്റ് നേടുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ കടക്കും.