Month: September 2023
-
NEWS
കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മലയാളി യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മലയാളി യുവാവ് ദാരുണമായി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്ബ് പുഷ്പഗിരി സ്വദേശിയും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പരേതനായ ജോര്‍ജ് വടകരയുടെ മകൻ അതുല്‍ ജോര്‍ജാണ് (30) മരിച്ചത്. കാനഡയിലെ കിച്ചനര്‍ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയില്‍ അതുല്‍ വെള്ളത്തില്‍ വീഴുകയായിരുന്നെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. കോടഞ്ചേരി കുമ്മായത്തൊട്ടിയില്‍ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു. ജീവയും ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Read More » -
India
കടലില്‍ വീണ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു
മംഗളൂരു:കടലില്‍ വീണ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു.മംഗളൂരു എ.ജെ ഹോസ്പിറ്റല്‍ സര്‍ജനും ബംഗളൂരു രാമനഗര്‍ സ്വദേശിയുമായ ആഷിക് ഗൗഡയാണ് (30) മരിച്ചത്. ഞായറാഴ്ച രാത്രി ഉള്ളാള്‍ സോമേശ്വരം രുദ്രപഡെ കടലിലായിരുന്നു അപകടം സംഭവിച്ചത്.സുഹൃത്ത് പ്രദീഷ് തെന്നി കടലില്‍ വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തില്‍ ആഷികും കടലില്‍ പതിച്ചു. പ്രദീഷ് പാറയില്‍ അള്ളിപ്പിടിച്ച് കരകയറിയെങ്കിലും ആഷിക് തിരയില്‍പെടുകയായിരുന്നു. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read More » -
Kerala
ഭീഷണിക്കു മുന്നില്‍ ‘സ്റ്റാന്‍ഡ്’ വിടാതെ അഷ്‌റഫ്; ഒരൊറ്റ യാത്രക്കാരനുവേണ്ടി ‘ആനവണ്ടി’ തിരികെ ഓടിയത് 16 കിലോമീറ്റര്‍, ജീവനക്കാര്‍ക്ക് എതിരെ കേസ്
കൊച്ചി: ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റര്‍. ട്രിപ്പ് മുടക്കി മറ്റു യാത്രക്കാരെ വേറെ ബസില്‍ അയച്ച ശേഷമാണ് ബസ് തിരികെ ഓടിയത്. യാത്രക്കാരന്‍ ചമ്പകശേരി ഞാറക്കാട്ടില്‍ എന്‍എ അഷ്റഫിന്റെ പരാതിയില്‍ ഡ്രൈവര്‍ രവീന്ദ്രന്‍, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സെപ്റ്റംബര്‍ 2ന് രാത്രി 10ന് കളമശേരി അപ്പോളോ ജങ്ഷനില്‍നിന്ന് തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ അഷ്റഫ് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍, സ്റ്റാന്‍ഡിലേക്ക് ബസ് പോയില്ല. പകരം ദേശീയപാതയില്‍ പുളിഞ്ചോട് ജങ്ഷനില്‍ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിര്‍ദേശം. സ്റ്റാന്‍ഡിലല്ലാതെ ഇറങ്ങില്ലെന്ന് ശഠിച്ച അഷ്റഫിനെയും കൊണ്ട് ബസ് യാത്ര തുടര്‍ന്നു. അങ്കമാലി ഡിപ്പോയില്‍ എത്തിയപ്പോള്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരെത്തി അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇറക്കിവിടാന്‍ ശ്രമിച്ചുവെങ്കിലും അഷ്റഫ് വഴങ്ങിയില്ല. ഒടുവില്‍ ബസ് ട്രിപ് മുടക്കി തിരിച്ചോടി അഷ്റഫിനെ രാത്രി 1.30ന് ആലുവ സ്റ്റാന്‍ഡില്‍ എത്തിച്ചു.…
Read More » -
India
എന്റെ തല ചീകാൻ 10 രൂപയുടെ ഒരു ചീപ്പ് മതി: പരിഹാസവുമായി ഉദയ് നിധി സ്റ്റാലിൻ
ചെന്നൈ:തന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന അയോധ്യയിലെ ഹിന്ദു സന്യാസിയുടെ ഭീഷണിക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രി ഉദയ്‌നിധി സ്റ്റാലിന്‍.എന്റെ തല ചീകാൻ 10 രൂപയുടെ ഒരു ചീപ്പ് മതിയെന്നായിരുന്നു ഉദയ് നിധിയുടെ പരിഹാസ്യം. ഉദയ്‌നിധി സ്റ്റാലിന്റെ തല വെട്ടി കൊണ്ടുവരുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നും അതിന് ആരും തയ്യാറാവുന്നില്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്യുമെന്നും അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരി പരമഹന്‍സ് ആചാര്യ പറഞ്ഞിരുന്നു. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, സനാതന്‍ ധര്‍മ മലേറിയെയും ഡെങ്കിയെയും പോലെ ഉന്‍മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇതിനെ വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്ന പ്രചാരണവുമായി ബിജെപിയും ഹിന്ദുത്വരും രംഗത്തെത്തിയതിനു പിന്നാലെയാണ് തലയെടുക്കുന്നവര്‍ക്ക് സന്യാസി പാരിതോഷികം പ്രഖ്യാപിച്ചത്. ഇത്തരം ഭീഷണികളിലൊന്നും ആശങ്കപ്പെടുന്നില്ലെന്നും തമിഴ്‌നാടിന് വേണ്ടി ജീവന്‍ പണയപ്പെടുത്തിയ മനുഷ്യന്റെ ചെറുമകനാണ് താനെന്നും ഉദയ്‌നിധി പറഞ്ഞു.അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന , തമിഴകത്തെ നവോത്ഥാന നായകനെന്ന വിശേഷിപ്പിക്കുന്ന പെരിയാര്‍ ആരംഭിച്ച ദ്രാവിഡ…
Read More » -
Crime
വിദ്യാര്‍ഥിനികളെ റിസോര്‍ട്ടിലെത്തിച്ച് പീഡനം; പോക്സോ കേസ് പ്രതി മറ്റൊരു പെണ്‍കുട്ടിക്കൊപ്പം പിടിയില്‍
വയനാട്: പോക്‌സോ കേസില്‍ പ്രതിയായ യുവാവിനെ പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിക്കൊപ്പം റിസോര്‍ട്ടില്‍ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂര്‍മഠം മേലെ കച്ചേരി പുനത്തില്‍ മുര്‍ഷിദ് മുഹമ്മദ് (24) നെയാണ് തിങ്കളാഴ്ച കല്പറ്റ പോലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട്ട് സ്വകാര്യ ബസ് ഡ്രൈവറാണ് ഇയാള്‍. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലപ്പുറം വാഴക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസിലാണ് കല്പറ്റ പോലീസ് മുര്‍ഷിദ് മുഹമ്മദിനെ അന്വേഷിച്ചത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതി കല്പറ്റയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് എത്തിയപ്പോഴാണ് കല്പറ്റയിലെ റിസോര്‍ട്ടില്‍നിന്ന് മറ്റൊരു സ്‌കൂള്‍വിദ്യാര്‍ഥിനിക്കൊപ്പം ഇയാളെ കണ്ടെത്തിയത്. ബസ് ഡ്രൈവറായ മുര്‍ഷിദ് മുഹമ്മദ് സ്‌കൂള്‍വിദ്യാര്‍ഥിനികളെ പ്രണയംനടിച്ച് വയനാട്ടിലെ റിസോര്‍ട്ടുകളിലെത്തിച്ച് പീഡിപ്പിക്കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്ടുനിന്ന് വിദ്യാര്‍ഥിനികളെ സ്വന്തം കാറിലാണ് ഇയാള്‍ വയനാട്ടില്‍ എത്തിച്ചിരുന്നത്. സ്‌കൂളിലേക്കും ട്യൂഷനും മറ്റും പോവുന്നസമയത്ത് കുട്ടികളെ കാറില്‍ കയറ്റികൊണ്ടുവന്നശേഷം വൈകിട്ട് സ്‌കൂള്‍വിടുന്ന സമയമാകുമ്പോഴേക്ക് കോഴിക്കോട്ടേക്ക് തിരികൈയത്തിക്കുകയാണ് ചെയ്തിരുന്നത്.…
Read More » -
Kerala
ഗണേഷിന്റെ മന്ത്രിസ്ഥാനം തുലാസില്‍; മുന്നാക്ക കോര്‍പറേഷനും ഏറ്റെടുത്ത് സിപിഎം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ (ബി) കൈയിലിരുന്ന സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം തിരിച്ചെടുത്തു. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം.രാജഗോപാലന്‍ നായരെ നിയമിച്ചു മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. മാറ്റിയ വിവരം അറിയില്ലെന്നും ഉത്തരവ് കണ്ടില്ലെന്നുമാണു പ്രേംജിത്തിന്റെ പ്രതികരണം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കാതെ പോയ കേരള കോണ്‍ഗ്രസിന് (ബി) നല്‍കിയ പ്രധാനപ്പെട്ട പദവിയാണ് കാലാവധി പകുതിയെത്തിയപ്പോള്‍ തിരിച്ചെടുത്തത്. കേരള കോണ്‍ഗ്രസിന്റെ (ബി) സമ്മതമില്ലാതെയാണ് തീരുമാനം എന്നാണു സൂചന. കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയപ്പോള്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവിയുള്‍പ്പെടെ നല്‍കിയാണ് മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാനാക്കിയത്. സിപിഎം അനുഭാവിയായ രാജഗോപാലന്‍ നായര്‍ മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. മുതിര്‍ന്ന അഭിഭാഷകനുമാണ്. കോര്‍പറേഷന്‍ ഭരണ സമിതിയാകെ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. പി.വി.ഭവദാസന്‍ നമ്പൂതിരി, ഫാ.ജിജി തോമസ്, ടി.കെ.പ്രസാദ്, എം.പി.മുരളി, കൊല്ലങ്കോട്…
Read More » -
Kerala
ബേപ്പൂരിൽ നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു പതിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ബേപ്പൂർ: ചാലിയം പുലിമുട്ടില്‍ നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു പതിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് അപകടം. വള്ളിക്കുന്ന് സ്വദേശിയുടെ കാറാണ് അപകടത്തില്‍പെട്ടത്. സുഹൃത്തുക്കള്‍ ഒരുമിച്ച് പുലിമുട്ട് കടല്‍തീരത്തെത്തി സായാഹ്നം ചെലവഴിച്ച് തിരിച്ചുപോവുന്നതിനായി കാര്‍ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയിലേക്കു പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചാലിയം കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
Read More » -
Kerala
തൃശൂരില്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: ചേലക്കരയില്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാഞ്ഞാള്‍ ആലംമ്ബുഴ ആലിക്ക പറമ്ബില്‍ വീട്ടില്‍ കുഞ്ഞു മുഹമ്മദിന്റെ മകന്‍ സെയ്ദ് ആണ് മരിച്ചത്. 15 വയസ്സായിരുന്നു. പാഞ്ഞാള്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ചേലക്കര പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കുറച്ചുകാലം മുമ്ബ് മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു വിദ്യാര്‍ത്ഥി എന്നും മുന്‍പും ആത്മഹത്യ പ്രേരണ കാണിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Read More » -
Kerala
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്
തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Crime
പട്രോളിംഗിനിടെ എസ്ഐയെ ആക്രമിച്ച കേസ്: ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍
കാസര്‍കോട്: പട്രോളിംഗിനിടെ എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായ മുസ്ലിം ലീഗ് നേതാവ് അബ്ദുള്‍ റഹ്‌മാന്‍ ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്ഐക്കു നേരെ ആക്രമണം ഉണ്ടായത്. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ പട്രോളിംഗ് നടത്തുന്നതിനിടെ പോലീസുകാരെ അഞ്ചംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മഞ്ചേശ്വരം എസ്‌ഐ പി അനൂപിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More »