മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായി, മനുഷ്യബുദ്ധി മുമ്ബെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവര്‍ക്കും വേണ്ടി ചിന്തിക്കുന്ന ‘ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ’ എന്നത് എപ്പോഴേ മാറി. എല്ലാവരും അവരവരുടെ വഴികളില്‍ ചിന്തിക്കാൻ പ്രാപ്തരായി. സ്വര്‍ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാൻ പോകുന്നില്ല-രചന നാരായണൻകുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
യുക്തിക്കു നിരക്കാത്ത വിപുലമായ തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങള്‍ ജനം ആഗ്രഹിക്കുന്നു. അതിനാല്‍, സനാതന ധര്‍മം ഉന്മൂലനം ചെയ്യാനല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിത്! സനാതന ധര്‍മത്തിന്റെ സ്വഭാവം തന്നെ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുക എന്നതാണ്. മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല, ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്. എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തില്‍ ചോദ്യംചെയ്യലിനെ ആഴത്തിലാക്കാനാണ് അത് കാണിച്ചുതരുന്നതെന്നും നടി കുറിച്ചു.