Month: September 2023

  • India

    സനാതന ധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് 10 കോടി വിലയിട്ട് സന്യാസി

    ന്യൂഡൽഹി:തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ അയോധ്യ സന്യാസി പരംഹൻസ് ആചാര്യ. സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ് പ്രകോപന പ്രഖ്യാപനം. “ആരും ഇവന്റെ തല കൊണ്ടുവന്നില്ലെങ്കില്‍ ഞാൻ തന്നെ വെട്ടും. അതിനുള്ള വാള്‍ തയ്യാറാക്കിയിട്ടുണ്ട്’ എന്നും പരംഹംസ് പറഞ്ഞു. ഉദയനിധിയുടെ ചിത്രമുള്ള പേപ്പർ കത്തികൊണ്ട് പ്രതീകാത്മകമായി കുത്തിക്കീറുകയും ചെയ്തു. മുൻപ് ഷാരൂഖ് ഖാനെതിരെ പ്രകോപന പരാമര്‍ശം നടത്തിയും പരമഹംസ് രംഗത്തുവന്നിരുന്നു.

    Read More »
  • India

    രാജ്യത്ത് എട്ട് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തി 8,829 കോടി; ബിജെപിയുടെ മാത്രം ആസ്ഥി 6,046.81 കോടി രൂപ !!

    ന്യൂഡൽഹി:രാജ്യത്ത് എട്ട് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തി 8,829 കോടി രൂപ ! ബിജെപിയുടെ മാത്രം ആസ്ഥി6,046.81 കോടി രൂപ !! കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബി.ജെ.പിയുടെ ആസ്തി 21.17 ശതമാനം വര്‍ധിച്ചാണ് 6,046.81 കോടി രൂപയായത്. തെരഞ്ഞെടുപ്പ് പരിഷ്‍കരണ ഉപദേശക സംഘമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെതാണ് (എ.ഡി.ആര്‍) റിപ്പോര്‍ട്ട്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ബി.ജെ.പി 4,990 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത്. 2021-22ല്‍ 21.17 ശതമാനം വര്‍ധിച്ച്‌ ഇത് 6,046.81 കോടിയായി. 2020-21ല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ആസ്തി 691.11 കോടിയായിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് 16.58 ശതമാനം ഉയര്‍ന്ന് 805.68 കോടിയായി. വാര്‍ഷിക ആസ്തിയില്‍ കുറവുവന്ന ഏക ദേശീയ പാര്‍ട്ടി ബി.എസ്.പിയാണ്. 2020-22 കാലത്ത് പാര്‍ട്ടിയുടെ ആസ്തിയില്‍ 5.74 ശതമാനം കുറവുണ്ടായി. 732.79 കോടിയില്‍നിന്ന് 690.71 കോടിയിലെത്തി. തൃണമൂലിന്റെ ആസ്തി 2020-21ല്‍ 182 കോടിയില്‍നിന്ന് 151.70 ശതമാനം വര്‍ധിച്ച്‌ 458.10 കോടിയായി. 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ ബി.ജെ.പിക്കാണ് ഏറ്റവും…

    Read More »
  • Kerala

    ഐഎസ്എൽ ഈമാസം 21 മുതൽ;  ഉദ്ഘാടന മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി 

    കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) പത്താം പതിപ്പിന് ഈ‌ മാസം 21 തുടക്കമാകും.ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു എഫ്‌സിയെ നേരിടും. ഉദ്ഘാടന മത്സരത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം  വേദിയായേക്കുമെന്നാണ് സൂചന.കഴിഞ്ഞ സീസിണിന്‍റെ തുടക്കവും കൊച്ചിയിലായിരുന്നു. ഇതിന് മുമ്ബ് 2017, 2019 സീസണുകളിലാണ് കൊച്ചിയില്‍ ഐഎസ്‌എല്‍ ഉദ്ഘാടന മത്സരം നടന്നത്. ഐ ലീഗ് ചാമ്ബ്യന്‍മാരായ പഞ്ചാബ് എഫ്‌സിയുടെ ഐഎസ്‌എല്‍ അരങ്ങേറ്റം കൂടിയായിരിക്കും ഈ സീസണ്‍. കഴിഞ്ഞ സീസണില്‍ പത്ത് വേദികളിലായി ആകെ 117 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ടീം എണ്ണം കൂടിയതിനാല്‍ ഇത്തവണ മത്സരങ്ങളുടെ എണ്ണവും വര്‍ധിക്കും. അതേസമയം 26 കാരനായ ജാപ്പനീസ്  സ്‌ട്രൈക്കര്‍  ഡൈസുകെ സകായി ആണ് ഇത്തവണ  ബ്ലാസ്‌റ്റേഴ്സിന്റെ കുന്തമുന. 2023-2024 സീസണില്‍ മിലോസ് ഡ്രിന്‍സിച്ച്‌, ഖ്വാമെ പെപ്‌റ എന്നിവരെയും കേരളം സൈന്‍ ചെയ്തിരുന്നു. പ്രീ-സീസണ്‍ പര്യടനത്തിനായി ഉടൻ ദുബായിലേക്ക് പുറപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇ പ്രോ ലീഗ് ടീമുകള്‍ക്കെതിരെയും സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നുണ്ട്.   മൂന്ന് തവണ ഫൈനലിലെത്തിയിട്ടും…

    Read More »
  • LIFE

    കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേക്ക്; അടിമുടി മാറി, ഗുണങ്ങളേറെ, അറിയേണ്ടതെല്ലാം!

    തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും, Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് നാളെ മുതൽ റിസർവ്വേഷൻ സൗകര്യമുള്ളത്. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus)- കരാർ 2023 സെപ്റ്റംബർ 30 – ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ്  പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. ഇതിനായി  പുതിയ  സർവീസ് പ്രൊവൈഡർക്ക് വേണ്ടി  12.08.2022 ൽ കെഎസ്ആർടിസി  തന്നെ ടെണ്ടർ വിളിക്കുകയും അതിന്റെ  അടിസ്ഥാനത്തിൽ പുതിയ കമ്പനിക്ക് വർക്ക് ഓഡർ നൽകുകയും ചെയ്തിരുന്നു.  ആ  കമ്പനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മെയ് മാസം മുതൽ ഓഗസ്റ്റ് 31 വരെ അ‍ഞ്ച് മാസക്കാലം  കെ എസ് ആർ ടി. സി സ്വിഫ്റ്റ് സർവീസുകൾ മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. അത് വിജയമായതിനെ തുടർന്നാണ്  2023 സെപ്റ്റംബർ 5 മുതൽ KSRTC-യുടെയും, കെഎസ്ആർടിസി സ്വിഫ്റ്റിന്റേയും  എല്ലാ സർവീസുകളേയും…

    Read More »
  • LIFE

    നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റു

    നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ടൊവിനോയുടെ നടികര്‍ തിലകം ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും ടൊവിനോ ചിത്രത്തിന്റെ നിര്‍മാണത്തിലുണ്ട്.  സുവീൻ എസ് സോമശേഖരാണ തിരക്കഥ. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍. ​ ‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് വേഷമിടുന്നത്.’ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകുന്നു അത് തരണം ചെയ്യാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് നടികര്‍ തിലകത്തിന്റെ പ്രമേയമാകുന്നത്. ആല്‍ബി ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. …

    Read More »
  • Health

    കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ലക്ഷണങ്ങൾ

    കൊളസ്ട്രോള്‍, നമുക്കറിയാം ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊളസ്ട്രോള്‍ എത്രമാത്രം നമ്മുടെ ആരോഗ്യത്തിനും, ജീവന് തന്നെയും വെല്ലുവിളിയാണെന്ന വസ്തുത ഇന്ന് ധാരാളം പേര്‍ മനസിലാക്കുന്നു എന്നത് വലിയ ആശ്വാസമാണ്. ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ തുടങ്ങി പല ഗൗരവമുള്ള അവസ്ഥകളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം കൊളസ്ട്രോള്‍ നമ്മെ നയിക്കാം. ഇതൊഴിവാക്കുന്നതിന് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. ഇനി, കൊളസ്ട്രോള്‍ ഉണ്ടെന്ന് അറിയാത്തവരെ സംബന്ധിച്ചോ അല്ലെങ്കില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാതെ മുന്നോട്ട് പോകുന്നവരെ സംബന്ധിച്ചോ ഇത് വല്ലാതെ കൂടിയാല്‍ എങ്ങനെ മനസിലാക്കാം? ചില ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ശരീരം പ്രകടമാക്കാം. അത്തരത്തില്‍ കൊളസ്ട്രോളിന്‍റെ ഭാഗമായി ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അതിന് മുമ്പായി എന്താണ് ‘പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്’ അഥവാ പിഎഡി എന്നത് കൂടി പറയണം. കൊളസ്ട്രോള്‍ വല്ലാതെ കൂടുമ്പോള്‍ രക്തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞ് ക്രമേണ കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇതിന്‍റെ ഭാഗമായി പതിയെ രക്തക്കുഴലുകള്‍…

    Read More »
  • Crime

    കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസിൽ വർഷങ്ങൾക്ക് ശേഷം ആദ്യ അറസ്റ്റ്

    കൊച്ചി: കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസിൽ വർഷങ്ങൾക്ക് ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സതീഷ് കുമാർ, പി പി കിരൺ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും സതീഷ് കുമാർ പ്രധാന പ്രതിയാണെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചു. കിരൺ കുമാർ പല പേരുകളിലായി 14 കോടി രൂപയാണ് തട്ടിയെടുത്തത്. കിരൺ തട്ടിയെടുത്ത ലോൺ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും ഇഡി കണ്ടെത്തി. പല നേതാക്കളുടേയും ബിനാമിയായിരുന്നു സതീഷ് കുമാർ. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അറസ്റ്റിൽ ആയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും ഇഡി അറിയിച്ചു. സതീഷ് കുമാറും പിപി കിരണും ബിനാമി ഇടപാടുകാരാണെന്ന് നേരത്തെ ഇഡി കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്ന് 150 ലേറെ കോടി രൂപ ബെനാമി ലോൺ വഴി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. ബെനാമി ലോൺ അനുവദിച്ചത് സിപിഎം…

    Read More »
  • Crime

    ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി

    കൊച്ചി:  ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. മസ്കറ്റിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് നാല് കാപ്സ്യൂളുകളാക്കി സ്വർണം കൊണ്ടുവന്നത്. കഴിഞ്ഞമാസം,  തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിന്‍റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് കുഴമ്പ് രൂപത്തിലുള്ള ഒരു കിലോയ്ക്കടുത്തുള്ള സ്വർണം കണ്ടെടുത്തത്. വേർതിരിച്ചെടുത്തപ്പോൾ 965.09 ഗ്രാം സ്വർണമുണ്ടായിരുന്നതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന് അൻപത്തിയേഴരലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് അസിസ്റ്റന്‍റ് കമ്മിഷണർ എ എം നന്ദകുമാർ, സൂപ്രണ്ടുമാരായ സനവേ തോമസ്, വീരേന്ദ്രകുമാർ, ഗീതാ സന്തോഷ്, ഇൻസ്പെക്ടർമാരായ ടൈറ്റിൽ മാത്യു, ഹെഡ് ഹവിൽദാർമാരായ ബാബുരാജ്, പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂ‍ർ വിമാനത്താവളത്തിൽ വൻ തോതിൽ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഒരു കിലോയിൽ അധികം സ്വർണമാണ്…

    Read More »
  • NEWS

    ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ശ്രീലങ്കൻ പൗരന് 20 മില്യണ്‍ ദിര്‍ഹം

    അബുദാബി:ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ശ്രീലങ്കൻ പൗരന് 20 മില്യണ്‍ ദിര്‍ഹം.യുഎഇയിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ സ്വദേശി തുറൈലിംഗം പ്രഭാകര്‍ ആണ് വിജയി. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയാണ് പ്രഭാകര്‍ ടിക്കറ്റെടുത്തത്.ടിക്കറ്റ് നമ്ബര്‍ 061680.ബിഗ് ടിക്കറ്റ് സീരിസ് 255-ന്റെ ലൈവ് ഡ്രോയിലാണ് 20 മില്യണ്‍ ഗ്രാൻഡ് പ്രൈസ് പ്രഭാകർ നേടിയത്. ഇതേ നറുക്കെടുപ്പില്‍ തന്നെ ഉസ്ബെക്, ഇന്ത്യൻ, ഫിലിപ്പീൻസ് പ്രവാസികളായ പത്ത് പേര്‍ അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളും സ്വന്തമാക്കി. സെപ്റ്റംബറില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് ഒരാള്‍ക്ക് 15 മില്യണ്‍ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടാം. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 90,000 ദിര്‍ഹം. നാലാം സമ്മാനം 80,000 ദിര്‍ഹം. അഞ്ചാം സമ്മാനം 70,000 ദിര്‍ഹം. ആറാം സമ്മാനം 60,000 ദിര്‍ഹം. ഏഴാം സമ്മാനം 50,000 ദിര്‍ഹം. എട്ടാം സമ്മാനം 40,000 ദിര്‍ഹം. ഒൻപതാം സമ്മാനം 30,000 ദിര്‍ഹം. പത്താം സമ്മാനം 20,000 ദിര്‍ഹം.

    Read More »
  • Kerala

    വിഎസ്‌എസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും

    തിരുവനന്തപുരം:വിഎസ്‌എസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും. കരസേന ക്ലര്‍ക്കും രണ്ട് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ഇതുവരെ പത്ത് പ്രതികളാണ് അറസ്റ്റിലായതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ ഒളിവിലാണ്. റിമാന്‍ഡിലായിരുന്ന ആറ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.  

    Read More »
Back to top button
error: