Month: September 2023
-
Food
എരിവും മധുരവും പുളിയും ചേർന്ന ഈന്തപ്പഴം അച്ചാര്‍
നല്ല എരിവും മധുരവും പുളിയും ചേർന്ന ഈന്തപ്പഴം അച്ചാര്‍ തയാറാക്കിയാലോ ? ചേരുവകള്‍ ഈന്തപ്പഴം വൃത്തിയാക്കിയത് – ½ കിലോ പച്ചമുളക് മുറിച്ചെടുത്തത് – 6 എണ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീ സ്പൂണ്‍ മുളക് പൊടി – 3 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി – ½ ടീ സ്പൂണ്‍ ഈന്തപ്പഴം -10 എണ്ണം കായം – 1 ടീ സ്പൂണ്‍ വിനിഗര്‍ – ¼ കപ്പ് ഉപ്പ് – ആവശ്യത്തിന് നല്ലെണ്ണ – ¼ കപ്പ് കറിവേപ്പില – കുറച്ച് തയ്യാറാക്കുന്ന വിധം കഴുകി വൃത്തിയാക്കി നാലായി മുറിച്ച ഈന്തപ്പഴം, ഉപ്പ് ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. നല്ലെണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമാറ്റി അരിഞ്ഞ ഈന്തപ്പഴം എന്നിവ വഴറ്റുക. ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത ശേഷം വിനിഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ചീനിച്ചട്ടിയിലേയ്ക്ക് ഒഴിയ്ക്കുക. ഇതില്‍ ഉപ്പിട്ടു വച്ച ഈന്തപ്പഴം ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
Read More » -
India
ആഗോള പട്ടിണി സൂചികയില്‍ 107–ാം സ്ഥാനം; 100 കോടി വിശക്കുന്ന വയറുകളായി ലോകം ഇപ്പോള്‍ ഇന്ത്യയെ കാണുന്നില്ലെന്ന വിചിത്രവാദവുമായി നരേന്ദ്ര മോദി
ന്യൂഡൽഹി:ആഗോള പട്ടിണി സൂചികയില്‍ 107–ാം സ്ഥാനത്ത് തുടരുമ്പോൾ 100 കോടി വിശക്കുന്ന വയറുകളായി ലോകം ഇപ്പോള്‍ ഇന്ത്യയെ കാണുന്നില്ലെന്ന വിചിത്രവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള മനുഷ്യവികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മോദിയുടെ ഒമ്ബതുവര്‍ഷത്തെ ഭരണത്തില് പല ആഗോള സൂചികകളിലും ഇന്ത്യ പിന്നിലായി. സാമ്ബത്തിക അസമത്വവും വര്‍ധിച്ചു. യാഥാര്‍ഥ്യം ഇതായിരിക്കെയാണ് പ്രധാനമന്ത്രിയുടെ വീമ്പു പറച്ചിൽ. 2022ലെ ആഗോള പട്ടിണി സൂചികപ്രകാരം ഇന്ത്യയില്‍ 23 കോടി പേര്‍ പട്ടിണിയിലാണ്.ഏഷ്യയില്‍ അഫ്ഗാനിസ്ഥാൻ മാത്രമാണ് പട്ടിണിയില്‍ ഇന്ത്യക്കു പിന്നില്‍. 2014ല്‍ 55–ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് മോദി ഭരണത്തില്‍ 107–-ാം സ്ഥാനത്തായത്.നിതി ആയോഗിന്റെ റിപ്പോര്‍ട്ടുപ്രകാരം രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. 191 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മനുഷ്യവികസന സൂചികയില്‍ ഇന്ത്യ 132–-ാം സ്ഥാനത്താണ്. ആയുര്‍ദൈര്‍ഘ്യം, പഠന കാലയളവ്, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യവികസന സൂചിക തയ്യാറാക്കുന്നത്. ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളെല്ലാം മനുഷ്യവികസന സൂചികയിലും ഇന്ത്യക്ക് മുന്നിലാണ്. 2014ല്‍…
Read More » -
India
ഇന്ന് അധ്യാപക ദിനം; ബാബുവിന്റെ വീട്ടിലെ പട്ടിയാകാൻ ആഗ്രഹിച്ച കുട്ടന്റെ ജീവിതകഥ
ഇന്ന് അദ്ധ്യാപക ദിനമാണ്.ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണൻ്റെ ആദരാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്.പക്ഷെ മറ്റൊരാളുടെ കാര്യമാണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്.കുട്ടൻ എന്ന ഒരു ഹരിജനായ കുട്ടിയുടെ കഥ. കോട്ടയത്തിനടുത്ത് ഉഴവൂർ എന്ന ഗ്രാമത്തിൽ ലോവർ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് കുട്ടന് ബാബു എന്ന ഒരു ചങ്ങാതി ഉണ്ടായിരുന്നു. അക്കാലത്ത് നാട്ടിൽ വളരെ അപൂർവ്വമായിരുന്ന ടെറസ്സ് വീടായിരുന്നു ബാബുവിന്റേത്. ആ വീട്ടിൽ ഒന്ന് കയറണമെന്ന് കുട്ടന് അതിയായ മോഹം ഉണ്ടായിരുന്നു മടിച്ചുമടിച്ചാണെങ്കിലും ഒരിക്കൽ കുട്ടൻ തന്റെ ഈ ആഗ്രഹം ബാബുവിനോട് പറഞ്ഞു.തന്റെ വീട്ടുകാർ ഒരിക്കലും ഇത് സമ്മതിക്കുകയില്ലെന്ന് ബാബുവിന് അറിയാമായിരുന്നു.അതിനാൽ മാതാപിതാക്കൾ വീട്ടിലില്ലാത്ത ഒരു ഞായറാഴ്ച്ച നോക്കി കുട്ടനെ ബാബു തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ ഒരു ഞായറാഴ്ച കുട്ടൻ ബാബുവിന്റെ വീട്ടിലെത്തി കുറച്ചു നേരത്തെ കാഴ്ചകൾക്കു ശേഷം ഇഷ്ടമില്ലാതിരുന്നെങ്കിലും, ബാബുവിന്റെ രക്ഷിതാക്കളെ പേടിച്ച് കുട്ടൻ തിരിച്ചു പോകാൻ ഇറങ്ങി.അപ്പോഴാണ് അവൻ മുറ്റത്തുള്ള പട്ടിക്കൂട്…
Read More » -
Crime
തിരുപ്പൂരില്‍ ബി.ജെ.പി നേതാവിനെയും കുടുംബത്തെയും വീട്ടില്‍ക്കയറി വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂര്‍ പല്ലടത്തിനടുത്ത് കള്ളക്കിണറില്‍ ഒരു കുടുംബത്തിലെ നാലുപേരെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. പ്രദേശത്തെ ബി.ജെ.പി. നേതാവ് മോഹന്‍രാജ്, അമ്മ പുഷ്പവതി, ചിറ്റമ്മ രത്നാംബാള്‍, മരുമകന്‍ സെന്തില്‍കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. വീട്ടില്‍ കയറിയ അക്രമിസംഘം വാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നു പറയുന്നു. മരിച്ച മോഹന്‍രാജ് ദീര്‍ഘകാലമായി ബി.ജെ.പി.യുടെ കള്ളക്കിണര്‍ ബൂത്ത് പ്രസിഡന്റാണ്. മൃതദേഹങ്ങള്‍ പല്ലടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നിരവധി ബി.ജെ.പി. പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. ഇവര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. ഏതാനും ദിവസം മുന്‍പ് സെന്തില്‍കുമാറിന്റെ വീട്ടിലെ ഡ്രൈവറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് കൊല നടത്തിയതെന്ന് സൂചനയുണ്ട്.
Read More » -
Kerala
ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; കേരളത്തില്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ചു ന്യൂനമര്‍ദ്ദമായി മാറി. നിലവില്‍ ന്യൂനമര്‍ദം പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിനും സമീപം സ്ഥിതിചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 5 മുതല്‍ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം, ഓഗസ്റ്റിലെ വരള്‍ച്ചയ്ക്ക് ശേഷം സെപ്തംബറില്‍ ഇതുവരെ നല്ല മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. സെപ്റ്റംബറിലെ ആദ്യ നാലു ദിവസങ്ങളില്‍ സംസ്ഥാനത്ത് പെയ്തത് ലഭിക്കേണ്ട മഴയേക്കാള്‍ 31 ശതമാനം കൂടുതലാണ്. 38.9 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 51 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്. ഓഗസ്റ്റില്‍ ആകെ 60 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും…
Read More » -
India
ഇനി തെലുങ്കിൽ ; ഷക്കീല വരുന്നു
ഹൈദരാബാദ്:ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. മലയാളത്തിലടക്കം നിരവധി ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി എല്ലാ ഭാഷകളിലും പല സീസണുകളും ഇതിനകം തന്നെ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴിതാ ബിഗ്‌ബോസ് തെലുങ്കിന്റെ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ് സ്റ്റാര്‍ മാ ടിവി. കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് ബിഗ്‌ബോസിന്റെ ഏഴാം സീസണിന് തുടക്കമായത്. 14 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന തെലുങ്ക് ബിഗ്‌ബോസില്‍ ദക്ഷിണേന്ത്യയാകെ സുപരിചിതയായ നടി ഷക്കീലയും ഇക്കുറി പങ്കെടുക്കുന്നുണ്ട്. ബിഗ്‌ബോസ് ഷോയിലെ അഞ്ചാമത്തെ മത്സരാര്‍ഥിയായാണ് താരത്തെ ബിഗ്‌ബോസ് അവതാരകന്‍ കൂടിയായ സൂപ്പര്‍ താരം നാഗാര്‍ജുന അക്കിനേനി പരിചയപ്പെടുത്തിയത്. അതേസമയം താൻ ചെയ്ത വേഷങ്ങളില്‍ ഖേദമില്ലെന്നും തമിഴ്‌നാട്ടില്‍ 23 വര്‍ഷങ്ങള്‍ക്ക് മുൻപ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെയാണ് തമിഴ് സിനിമാരംഗത്തെ തന്റെ ഇമേജ് മാറിയതെന്നും തെലുങ്കിലും അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷക്കീല പറഞ്ഞു.
Read More » -
Kerala
റോഡ് ക്യാമറ കേടായാല്‍ ദിവസം 1000 രൂപ കെല്‍ട്രോണ്‍ പിഴ നല്‍കണമെന്നു നിര്‍ദേശം
തിരുവനന്തപുരം: റോഡ് ക്യാമറ കേടായാല്‍ ഒരെണ്ണത്തിന് ഒരു ദിവസം 1000 രൂപ വീതം കെല്‍ട്രോണില്‍ നിന്നു പിഴയീടാക്കണമെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം. റോഡ് ക്യാമറയില്‍ ഉപകരാര്‍ നല്‍കിയതിലെ ക്രമക്കേട് പുറത്തുവന്നതിനെ തുടര്‍ന്നുള്ള വിവാദത്തില്‍നിന്നു തലയൂരാന്‍ കെല്‍ട്രോണുമായി മോട്ടര്‍വാഹന വകുപ്പ് ഉണ്ടാക്കുമെന്ന് ഉറപ്പുപറഞ്ഞ സമഗ്രകരാറിലേക്കാണ് ഈ നിര്‍ദേശം മോട്ടര്‍ വാഹനവകുപ്പ് വയ്ക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് അന്തിമ ചര്‍ച്ചയില്‍ അറിയിക്കുന്നതിനാണ് കെല്‍ട്രോണിന്റെ നീക്കം. ചെറിയ ചില വിട്ടുവീഴ്ചകള്‍ വരുത്തി പരിഷ്‌കരിച്ചുള്ള കരാറിന്റെ കരട് കെല്‍ട്രോണ്‍ നേരത്തേ ഗതാഗത കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു. പഴയകരാറില്‍നിന്നു വലിയ വിട്ടുവീഴ്ച ചെയ്താല്‍ കെല്‍ട്രോണിനു നഷ്ടമുണ്ടാകുമെന്നതിനാല്‍ മോട്ടര്‍ വാഹനവകുപ്പ് പറയുന്നതുപോലെ കരാറില്‍ വലിയ പൊളിച്ചെഴുത്തിന് കെല്‍ട്രോണ്‍ തയാറല്ലെന്നും വ്യക്തമാക്കിയിരുന്നു. കണ്‍ട്രോള്‍ റൂമുകള്‍ തകരാറിലായാല്‍ മുന്‍കരാര്‍ പ്രകാരം 1000 രൂപയാണ് ആഴ്ചയില്‍ കെല്‍ട്രോണ്‍ പിഴയടയ്‌ക്കേണ്ടത്. ഇതു വര്‍ധിപ്പിക്കണമെന്നു മോട്ടര്‍ വാഹനവകുപ്പ് പറഞ്ഞതിനാല്‍ ഇരട്ടിപ്പിഴയാകാം എന്ന നിര്‍ദേശമാണ് കെല്‍ട്രോണ്‍ മുന്നോട്ടുവച്ചത്. എന്നാല്‍, ഈ നിര്‍ദേശം സ്വീകാര്യമല്ലെന്നാണ് മോട്ടര്‍വാഹന വകുപ്പിന്റെ നിലപാട്. 14 കണ്‍ട്രോള്‍…
Read More » -
NEWS
കുവൈത്തിൽ ഫിലിപ്പിനോ യുവതിയെ കുത്തിക്കൊന്ന ഇന്ത്യക്കാരനും മരിച്ച നിലയിൽ
കുവൈത്ത് സിറ്റി:കുവൈത്തിൽ ഫിലിപ്പിനോ യുവതിയെ കുത്തിക്കൊന്ന ഇന്ത്യക്കാരനെയും മരിച്ച നിലയിൽ കണ്ടെത്തി.സംഭവസമയത്ത് സാരമായി പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഒമരിയ പ്രദേശത്ത് കൊലപാതകം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഫോണ്‍കാളിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗ ശ്രമത്തിനിടെ യുവതി ചെറുത്തുനിന്നതോടെയാണ് ഇന്ത്യക്കാരന് പരിക്കേറ്റതെന്നാണ് വിവരം. ഇതോടെ ഇയാൾ യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
ഡിസിസിയുടെ സമവായ ശ്രമം ഫലം കണ്ടില്ല; മുളിയാര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ മത്സരം, എതിര്‍ പക്ഷത്ത് ലീഗും
കാസര്‍കോട്: മുളിയാര്‍ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഇക്കുറിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരം. മുസ്ലിം ലീഗിലെ നാല് പേരും മത്സര രംഗത്തുണ്ട്. മത്സരം ഒഴിവാക്കുന്നതിനായി ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ നടത്തിയ പല വട്ട ശ്രമങ്ങളും വിഫലമായി. ഇതോടെ കോണ്‍ഗ്രസുകാര്‍ തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നത് വ്യക്തമായി. 11 അംഗ ഭരണ സമിതിയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റില്‍ മത്സരമില്ല. ഒരാള്‍ മാത്രമാണ് പത്രിക നല്‍കിയത്. പൊതു വിഭാഗത്തില്‍ ആറ് പേര്‍ വേണ്ടിടത്ത് 13 പേരും നിക്ഷേപകരുടെ വിഭാഗത്തില്‍ രണ്ടു പേരും വനിതകള്‍ക്കായി സംവരണം ചെയ്ത മൂന്ന് സീറ്റില്‍ നാലുപേരും മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസ് മുളിയാര്‍ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ടി ഗോപിനാഥന്‍ നായരാണ് നിലവില്‍ ബാങ്ക് പ്രസിഡന്റ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലില്‍ പൊതു വിഭാഗത്തില്‍ ഗോപിനാഥന്‍ നായര്‍, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ബിസി കുമാരന്‍, കെപി ബാലചന്ദ്രന്‍ നായര്‍, കെ…
Read More » -
Movie
‘മാര്‍ക്ക് ആന്റണി’യില്‍ സില്‍ക്ക് സ്മിത! കണ്ണുതള്ളി പ്രേക്ഷകര്‍, വൈറലായി ട്രെയ്ലര്‍
വിശാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാര്‍ക്ക് ആന്റണി’യുടെ ട്രെയ്ലര്‍ ശ്രദ്ധനേടുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന മാര്‍ക്ക് ആന്റണി ഒരു ടൈം ട്രാവല്‍ കോമഡി ചിത്രമാണ്. എസ്.ജെ. സൂര്യയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏതാനും മണിക്കൂറുകള്‍കൊണ്ട് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയ ട്രെയ്ലറില്‍ മണ്‍മറഞ്ഞ നടി സില്‍ക്ക് സ്മിതയെ പുനരവതരിപ്പിച്ചത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണിതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍, സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധനേടിയ വിഷ്ണു പ്രിയാ ഗാന്ധിയാണ് സിനിമയില്‍ സില്‍ക്ക് സ്മിതയെ അവതരിപ്പിക്കുന്നത്. വിഷ്ണു പ്രിയ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുനില്‍, റിതു വര്‍മ, അഭിനയ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More »