Month: September 2023

  • India

    108 അടി ഉയരം; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ കണ്ണൂരിൽ നിന്നും കർണ്ണൂലിലേക്ക്

    കർണ്ണൂൽ: ധർമ്മത്തിന്റെയും സദാചാരത്തിന്റെയും പ്രതീകമായ ശ്രീരാമചന്ദ്ര ഭഗവാന്റെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആന്ധ്ര പ്രദേശിലെ കർണ്ണൂലിൽ ഉയരാൻ പോകുന്നു. 108 അടി ഉയരത്തിൽ പണിയുന്ന ഈ പ്രതിമയുടെ തറക്കല്ലിടൽ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ നിർവഹിച്ചു. കണ്ണൂരിലെ ശ്രീരാഘേന്ദ്രസ്വാമി മഠമാണ് ഈ പടുകൂറ്റൻ പ്രതിമ നിർമിക്കുന്നത്. ഹിന്ദു സംസ്കാരത്തിലെ തന്നെ പ്രധാനമായ സംഖ്യ ആയതിനാലാണ് 108 അടി ഉയരം വേണമെന്ന് തീരുമാനിച്ചതെന്ന് ശ്രീരാഘേന്ദ്രസ്വാമി മഠം അധികൃതർ പറഞ്ഞു.

    Read More »
  • India

    തടസമില്ലാത്ത വൈദ്യുതി അടിസ്ഥാന അവകാശമായി മാറുന്നു; ലോഡ് ഷെഡിങ്ങെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹത

    ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി അടിസ്ഥാന അവകാശമായി മാറ്റാന്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്ന ‘വൈദ്യുതി ഉപഭോക്തൃ അവകാശങ്ങള്‍’ സംബന്ധിച്ച നിയമത്തിലെ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. പുതിയ ചട്ട പ്രകാരം 24 മണിക്കൂറും വൈദ്യുതി ലഭ്യമാവുക എന്നത് ഒരോ ഉപഭോക്താവിന്റെയും അവകാശമാണ്. വിതരണ കമ്പനി മനപ്പൂര്‍വ്വം ലോഡ് ഷെഡിങ് നടപ്പിലാക്കുകയാണെങ്കില്‍ ആ വിതരണ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം അവകാശപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നാണ് നിയമം വ്യക്തമാക്കുന്നത്. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനും വിച്ഛേദിക്കുന്നതിനു, ഷിഫ്റ്റ്, റീ കണക്ഷന്‍, കണ്‍സ്യൂമര്‍ കാറ്റഗറി മാറ്റല്‍ തുടങ്ങിയ അപേക്ഷകളില്‍ എടുക്കാവുന്ന പരാമവധി സമയം സംബന്ധിച്ചുള്ള കാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സേവനങ്ങള്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടായാലും വിതരണ കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടിവരും. 2020ലെ ഇലക്ട്രിസിറ്റി (ഉപഭോക്താക്കളുടെ അവകാശങ്ങള്‍) ചട്ടം അനുസരിച്ച് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനി എല്ലാ ഉപയോക്താക്കള്‍ക്കും 24ത7 എന്ന നിലയില്‍തന്നെ വൈദ്യുതി നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.…

    Read More »
  • Kerala

    ജെയ്ക്കിന്റെ ഭാര്യ ഗീതുവിന്റെ പരാതിയില്‍ കേസ്; പ്രതി ‘ഫാന്റം പൈലി’!

    കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയില്‍ കേസെടുത്തു. സ്ത്രീകളുടെ അന്തസ്സ് കെടുത്തുന്ന പ്രവൃത്തികള്‍ക്കെതിരെ ഐപിസി 509 വകുപ്പ്, കേരള പൊലീസ് ആക്ടിലെ 119 വകുപ്പ്, സമൂഹമാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ കേരള പൊലീസ് ആക്ടിലെ 120 വകുപ്പ് എന്നിവ പ്രകാരമാണു മണര്‍കാട് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഫാന്റം പൈലി എന്ന ഫെയ്‌സ്ബുക് പേജിന്റെ അഡ്മിനെ പ്രതിയാക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണു ഗീതു കോട്ടയം എസ്പി ഓഫിസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഗീതു വോട്ട് അഭ്യര്‍ഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. ഒന്‍പതു മാസം ഗര്‍ഭിണിയായ തന്നെ ‘ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്നു പരിഹസിച്ചത് ഏറെ വേദനിപ്പിച്ചതായി ഗീതു പറഞ്ഞിരുന്നു.  

    Read More »
  • India

    കര്‍ണാടക തോല്‍വിക്ക് പിന്നാലെ ഒരുക്കങ്ങള്‍ ആരംഭിച്ച് കോവിന്ദ്; പ്രതിപക്ഷത്തെ പൊളിക്കാന്‍ ബിജെപിയുടെ ‘മാസ്റ്റര്‍ പ്ലാന്‍’

    ന്യൂഡല്‍ഹി: ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കാന്‍ ബിജെപി തീരുമാനിച്ചത് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ ഏകീകരണം ഒഴിവാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജൂണില്‍ തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ രണ്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പികെ മിശ്രയും രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ രാംനാഥ് കോവിന്ദിനോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. സങ്കീര്‍ണമായ നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാംനാഥ് കോവിന്ദിനുള്ള മിടുക്കാണ് അദ്ദേഹത്തെ ഈ വിഷയം ഏല്‍പ്പിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ ഏകീകരണം ഒഴിവാക്കാന്‍ ഒറ്റ തെരഞ്ഞെടുപ്പ് എന്ന പ്രചാരണം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കുകയായിരുന്നു. രാജ്യം…

    Read More »
  • Kerala

    ഇടുക്കിയിൽ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു; അപകടം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജായി വരവേ

    ഇടുക്കി: ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം.വട്ടപ്പാറ ചെമ്ബുഴയില്‍ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ആംബുലൻസില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ 4.30 ഓടെ കുളത്രക്കുഴിയില്‍ നിന്നും കയറ്റം കയറി വരുമ്ബോഴുള്ള വളവില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ഇവിടെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്ബു പഞ്ഞി കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചിരുന്നു. കൊടുംവളവില്‍ ക്രാഷ് ബാരിയര്‍ പോലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്നും സൂചനാ ബോര്‍ഡുകള്‍ കാണത്തക്കവിധം സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

    Read More »
  • NEWS

    കുവൈത്തിൽ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

    കുവൈത്ത് സിറ്റി: അബ്ബാസിയയിൽ മലയാളി നഴ്‌സിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്. സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി റെജി. രണ്ട് മക്കളുണ്ട്. മകൻ നാട്ടില്‍ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിള്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു. ഇരുപത് വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്. ഫ്ലാറ്റിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ഇരുള്‍ വീഴുന്നതോടെ കൂട്ടത്തോടെ പുറത്തെത്തും; ആഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടി വടശേരിക്കര

    പത്തനംതിട്ട: വടശേരിക്കര ടൗണില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം വര്‍ധിക്കുന്നു. തുടക്കത്തില്‍ കല്ലാറ്റിലെ ചപ്പാത്ത് കടവിനു സമീപം മാത്രം കാണപ്പെട്ട ഒച്ചുകളാണ് ഓരോ ദിവസം പിന്നിടുന്തോറും വ്യാപിക്കുന്നത്. ബംഗ്ലാംകടവ് പാലത്തിനു സമീപം വൈദ്യുതി തൂണിലും ഇന്നലെ ഒച്ചുകളെ കണ്ടു. വടശേരിക്കര പേങ്ങാട്ടുകടവ്, ചന്ത, ബംഗ്ലാംകടവ് എന്നിവിടങ്ങളിലെല്ലാം വന്‍തോതില്‍ ഒച്ചുകളെ കാണാം. സസ്യങ്ങളുടെ ഇലകള്‍ അവ തിന്നു തീര്‍ക്കുകയാണ്. കോണ്‍ക്രീറ്റുകളിലെ സിമന്റിന്റെ അവശിഷ്ടങ്ങള്‍, കടലാസ്, വീടുകളുടെ ഭിത്തികളിലെ കുമ്മായം എന്നിവയെല്ലാം അവ ആഹാരമാക്കുന്നു. പകല്‍ ഒച്ചുകളെ കാണാനില്ല. നേരം ഇരുണ്ടു തുടങ്ങുമ്പോള്‍ മണ്ണിനടിയില്‍ നിന്ന് അവ കൂട്ടത്തോടെ പുറത്തെത്തും. പിന്നീട് നാശം വരുത്തുകയാണ്. വീട്ടുകാര്‍ ഉപ്പിട്ട് ഒച്ചുകളെ കൊല്ലുന്നുണ്ട്. എന്നാല്‍ അടുത്ത ദിവസം അവ വന്‍തോതില്‍ വീണ്ടുമെത്തും. വടശേരിക്കര പഞ്ചായത്തിന്റെ ചുമതലയില്‍ പ്രത്യേകം ലായനി സ്‌പ്രേ ചെയ്ത് ഒച്ചുകളെ കൊല്ലുന്നുണ്ട്. ഇതിനു കരാര്‍ നല്‍കിയിരിക്കുകയാണ്. ഒച്ചുകള്‍ കൂടുതലായുള്ള സ്ഥലങ്ങള്‍ പഞ്ചായത്തില്‍ അറിയിച്ചാല്‍ സ്‌പ്രേ ചെയ്യാന്‍ തൊഴിലാളികളെത്തും.

    Read More »
  • Kerala

    നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

    തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മഹിമയിൽ കെ.എസ്.ബൈജു പണിക്കർ(59) അന്തരിച്ചു. വി.ആർ.ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ’ഒരു മെയ്‌മാസ പുലരിയിൽ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെ നിർമാതാവായി പ്രവർത്തിച്ചിട്ടുണ്ട്. ഗോവ, തിരുവനന്തപുരം ചലച്ചിത്ര മേളകളിലെ നിറസാന്നിധ്യമാണ്. നിരവധി കലാ സൗഹൃദസംഘങ്ങളുടെ സാരഥിയായിരുന്നു. കേരള പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ്. വെള്ളറട ശ്രീഭവനിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുശീലന്റെ മൂത്തമകനാണ്. ഭാര്യ: ബിന്ദു കെ.ആർ.(സീനിയർ അക്കൗണ്ടന്റ്, സബ്ട്രഷറി, വെള്ളയമ്പലം). മക്കൾ: ജഗൻ ബി.പണിക്കർ(ബെംഗളൂരു), അനാമിക ബി.പണിക്കർ(കാനഡ). സഹോദരങ്ങൾ: സാബു പണിക്കർ(കോൺഗ്രസ് വെള്ളറട ബ്ലോക്ക് ജനറൽ സെക്രട്ടറി), പ്രഭു പണിക്കർ(ദുബായ്). മൃതദേഹം ചൊവ്വാഴ്ച രാവിലെ വെള്ളറടയിലെ കുടുംബവീട്ടിലും 10 മുതൽ വി.പി.എം.എച്ച്.എസ്.എസിലും പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.    

    Read More »
  • Kerala

    ഇടഞ്ഞ ‘ഗണേശ’നെ മെരുക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി; തിരിച്ചെടുത്ത മുന്നാക്ക കോര്‍പറേഷന്‍ മടക്കി നല്‍കും

    തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യുടെ കൈയിലിരുന്ന മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് (ബി) പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. പുതിയ ഉത്തരവ് പുറത്തിറക്കും. കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായും എല്‍ഡിഎഫ് കണ്‍വീനറുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം.രാജഗോപാലന്‍നായരെ നിയമിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. കോര്‍പറേഷന്‍ ഭരണ സമിതിയും ഇന്നലത്തെ ഉത്തരവിലൂടെ പുനസംഘടിപ്പിച്ചിരുന്നു. സിപിഎം അനുഭാവിയായ രാജഗോപാലന്‍ നായര്‍ മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്ത കേരള കോണ്‍ഗ്രസിനു നല്‍കിയ പ്രധാന പദവിയായിരുന്നു കാലാവധി പകുതിയെത്തിയപ്പോള്‍ തിരിച്ചെടുത്തത്. കേരള കോണ്‍ഗ്രസ്…

    Read More »
  • LIFE

    സൂപ്പര്‍ താരനായികയായശേഷം ബിഗ്രേഡ് പടങ്ങളുടെ താരറാണിയായ അഭൗമസൗന്ദര്യം…!

    എണ്‍പതുകളുടെ പകുതിക്ക് ശേഷം ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഉദയം കൊണ്ട ആന്ധ്രാപ്രദേശ് സ്വദേശിയായ ജയരേഖ അക്ഷരാര്‍ത്ഥത്തില്‍ സുരസുന്ദരിയായിരുന്നു.സിനിമ ഒരേ സമയം ജയരേഖയ്ക്ക് അതിജീവനവും അഭിനിവേശവുമായിരുന്നു.മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ അക്കാലത്ത് ജയരേഖ അവസരങ്ങള്‍ തേടി തന്റെ അഭിനയമോഹം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചു. തന്റെ തുടക്കകാലത്ത് ”മൂവന്തിപൂക്കള്‍” എന്ന മലയാളസിനിമയില്‍ നായികയായി ജയരേഖയ്ക്ക് ഓഫര്‍ വരികയും അതില്‍ അഭിനയിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഷൂട്ടിംഗ് പകുതിവച്ച് ജയരേഖയെ അകാരണമായി മാറ്റി. അത് അക്കാലത്തെ സിനിമാവാരികകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കൈയില്‍ വന്ന അവസരം നഷ്ടമായി നിരാശയിലായ ജയരേഖയ്ക്ക് പക്ഷേ ഉടന്‍തന്നെ മറ്റൊരവസരം മലയാളസിനിമയില്‍ നിന്നും കൈവന്നു. ജോണ്‍ പോള്‍ തിരക്കഥയെഴുതി ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത ”ഐസ്‌ക്രീം’ എന്ന സിനിമയില്‍ അന്നത്തെ ടോപ്പ് നായികയായ ലിസിക്കൊപ്പം സഹനായികാ റോളില്‍ ജയരേഖ എത്തി. 1986 ല്‍ പുറത്തിറങ്ങി ജയരേഖ, ലിസി കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിലെ വിപുലീകരിച്ച അതിഥി വേഷത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയും എത്തിയിരുന്നു.ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും…

    Read More »
Back to top button
error: