NEWSPravasi

കുവൈത്തിൽ ഫിലിപ്പിനോ യുവതിയെ കുത്തിക്കൊന്ന ഇന്ത്യക്കാരനും മരിച്ച നിലയിൽ

കുവൈത്ത് സിറ്റി:കുവൈത്തിൽ ഫിലിപ്പിനോ യുവതിയെ കുത്തിക്കൊന്ന ഇന്ത്യക്കാരനെയും മരിച്ച നിലയിൽ കണ്ടെത്തി.സംഭവസമയത്ത് സാരമായി പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

ഒമരിയ പ്രദേശത്ത് കൊലപാതകം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഫോണ്‍കാളിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗ ശ്രമത്തിനിടെ യുവതി ചെറുത്തുനിന്നതോടെയാണ് ഇന്ത്യക്കാരന് പരിക്കേറ്റതെന്നാണ് വിവരം. ഇതോടെ ഇയാൾ യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു.

Signature-ad

ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: