IndiaNEWS

ആഗോള പട്ടിണി സൂചികയില്‍  107–ാം സ്ഥാനം; 100 കോടി വിശക്കുന്ന വയറുകളായി ലോകം ഇപ്പോള്‍ ഇന്ത്യയെ കാണുന്നില്ലെന്ന വിചിത്രവാദവുമായി  നരേന്ദ്ര മോദി 

ന്യൂഡൽഹി:ആഗോള പട്ടിണി സൂചികയില്‍  107–ാം സ്ഥാനത്ത് തുടരുമ്പോൾ 100 കോടി വിശക്കുന്ന വയറുകളായി ലോകം ഇപ്പോള്‍ ഇന്ത്യയെ കാണുന്നില്ലെന്ന വിചിത്രവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആഗോള മനുഷ്യവികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മോദിയുടെ ഒമ്ബതുവര്‍ഷത്തെ ഭരണത്തില് പല ആഗോള സൂചികകളിലും ഇന്ത്യ പിന്നിലായി. സാമ്ബത്തിക അസമത്വവും വര്‍ധിച്ചു. യാഥാര്‍ഥ്യം ഇതായിരിക്കെയാണ് പ്രധാനമന്ത്രിയുടെ വീമ്പു പറച്ചിൽ.

2022ലെ ആഗോള പട്ടിണി സൂചികപ്രകാരം ഇന്ത്യയില്‍ 23 കോടി പേര്‍ പട്ടിണിയിലാണ്.ഏഷ്യയില്‍ അഫ്ഗാനിസ്ഥാൻ മാത്രമാണ് പട്ടിണിയില്‍ ഇന്ത്യക്കു പിന്നില്‍. 2014ല്‍ 55–ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് മോദി ഭരണത്തില്‍ 107–-ാം സ്ഥാനത്തായത്.നിതി ആയോഗിന്റെ റിപ്പോര്‍ട്ടുപ്രകാരം രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.

Signature-ad

191 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മനുഷ്യവികസന സൂചികയില്‍ ഇന്ത്യ 132–-ാം സ്ഥാനത്താണ്. ആയുര്‍ദൈര്‍ഘ്യം, പഠന കാലയളവ്, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യവികസന സൂചിക തയ്യാറാക്കുന്നത്. ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളെല്ലാം മനുഷ്യവികസന സൂചികയിലും ഇന്ത്യക്ക് മുന്നിലാണ്. 2014ല്‍ 130–-ാം സ്ഥാനത്തായിരുന്നു സൂചികയില്‍ ഇന്ത്യ.

സാമ്ബത്തികഅസമത്വ സൂചികയില്‍ 161 രാജ്യങ്ങളില്‍ ഇന്ത്യ 123–-ാമതാണ്. ആരോഗ്യമേഖലയില്‍ ചെലവഴിക്കുന്നതില്‍ 157–-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് പിന്നില്‍ നാലു രാജ്യംമാത്രം. ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുതല്‍മുടക്ക് ആകെ ചെലവഴിക്കലിന്റെ 3.64 ശതമാനം മാത്രമാണ്. നേപ്പാള്‍ 7.8 ശതമാനവും പാകിസ്ഥാൻ 4.3 ശതമാനവും ആരോഗ്യത്തിന് മാറ്റിവയ്ക്കുന്നു.സംഗതി ഇതായിരിക്കെയാണ് 2047ഓടെ ഇന്ത്യ വികസിതരാജ്യമാകുമെന്ന പ്രധാനമന്ത്രിയുടെ വീമ്ബ് പറച്ചിൽ.

നരേന്ദ്ര മോദി ഭരണത്തിൽ ഇന്ത്യയിലാകെ പ്രയോജനം ലഭിച്ചത് ബിജെപിക്ക് മാത്രമാണ്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബി.ജെ.പിയുടെ ആസ്തി 21.17 ശതമാനം വര്‍ധിച്ച് 6,046.81 കോടി രൂപയായതാണ് ആകെ നേട്ടം.2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ബി.ജെ.പി 4,990 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചത്. 2021-22ല്‍ 21.17 ശതമാനം വര്‍ധിച്ച്‌ ഇത് 6,046.81 കോടിയായി.

രാജ്യത്ത് എട്ട് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തി 8,829 കോടി രൂപയാണെന്നിരിക്കെയാണ് ബിജെപിയുടെ മാത്രം ആസ്ഥി 6,046.81 കോടി രൂപ !!

Back to top button
error: