Month: September 2023
-
Kerala
ആലപ്പുഴയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ആലപ്പുഴ:കലവൂരില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ തിരുവമ്ബാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ബിജുമോന്‍ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ബിജുമോന്റെ ഭാര്യ രതി മോള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ ബസ് യാത്രക്കാരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
Read More » -
Kerala
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം വാഗമണില്‍; ഉദ്ഘാടനം നാളെ
ഇടുക്കി:ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വാഗമണ്ണിലെ കോലാഹലമേട്ടിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലം. ഡി.ടി.പി.സി. നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാൻഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. 40 മീറ്ററാണ് പാലത്തിന്റെ നീളം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് അവസരം ഒരുങ്ങുന്നത്.120 അടി നീളമുള്ള ചില്ലുപാലത്തില്‍ ഒരേ സമയം 15 പേര്‍ക്ക് കയറാം. അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ പാലത്തില്‍ നില്‍ക്കാൻ അനുവദിക്കും. പ്രായഭേദെമന്യേ 500 രൂപയാണ് ഫീസ്. തിരക്ക് നിയന്ത്രിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍. ആകാശ ഊഞ്ഞാല്‍, സ്കൈ സൈക്ലിങ്, സ്കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, സിപ് ലൈൻ തുടങ്ങിയവയും പാര്‍ക്കില്‍ ഉണ്ട്. സമുദ്രനിരപ്പില്‍നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിലൂടെയുള്ള നടത്തം ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസം മേഖലയുടെ വികസനത്തിലേക്കുള്ള നടന്നുകയറ്റം കൂടിയാണ്.മുണ്ടക്കയം,…
Read More » -
Kerala
ഓപ്പറേഷന്‍ ഫോസ്‌കോസ് ;സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ലൈസൻസ് പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കേണ്ടതാണ്. എന്നാല്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. ഭക്ഷ്യ…
Read More » -
Kerala
ഓണത്തിന് ശേഷവും കെ എസ് ആര്‍ ടി സിക്ക് റെക്കോര്‍ഡ് വരുമാനം;തിങ്കളാഴ്ച പ്രതിദിന വരുമാനം 8.79 കോടി രൂപ
പത്തനംതിട്ട:ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 8.79 കോടി രൂപ. തെക്കന്‍ മേഖലയിലാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഇതിനു മുമ്ബുളള റെക്കോര്‍ഡ് കളക്ഷന്‍ 8,48,36956 ആയിരുന്നു.ജനുവരി 16 ലെ റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഈ ഓണക്കാലത്ത് ആഗസറ്റ് 26 മുതല്‍ ഒക്ടോബര്‍ നാലു വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത്. അതില്‍ അഞ്ചു ദിവസം വരുമാനം ഏഴു കോടി രൂപ കടന്നു. കെ എസ് ആര്‍ ടി സി മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും ഇതിന് പിന്നില്‍ രാപകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സി എം ഡി അറിയിച്ചു. ഇതിന് മുന്‍പ് 2023 ജനുവരി 16 ന് ശബരിമല സീസണില്‍ ലഭിച്ച 8.48 കോടി എന്ന റിക്കാര്‍ഡ് വരുമാനമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. കൂടുതല്‍ ബസുകള്‍ നിരത്തില്‍…
Read More » -
Kerala
മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞയാളാണ്: കെ സുരേന്ദ്രൻ
കോഴിക്കോട്:മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞയാളാണെന്നും, ഗാന്ധിയുടെ കോണ്‍ഗ്രസ് രാഹുലിന്റെ കോണ്‍ഗ്രസായി മാറിക്കഴിഞ്ഞുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോണ്‍ഗ്രസ് നിലപാട് മ്ലേച്ഛമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഹിന്ദു വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഐഎന്‍ഡിഐഎ മുന്നണിയില്‍ തന്നെ എതിര്‍പ്പുണ്ടാകുമ്ബോഴും കോണ്‍ഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നതാണ്. കെ.സി. വേണുഗോപാല്‍, സ്റ്റാലിന്റെ പരാമര്‍ശം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുകയാണ്. മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞയാളാണ്. ഗാന്ധിയുടെ കോണ്‍ഗ്രസ് രാഹുലിന്റെ കോണ്‍ഗ്രസായി മാറിക്കഴിഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. സിപിഎം എല്ലാക്കാലത്തും സനാതന ധര്‍മ്മത്തിനെതിരാണ്. എന്നാല്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് സനാതന ധര്‍മ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. മതനിരപേക്ഷ പാര്‍ട്ടിയെന്ന് പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉന്‍മൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിര്‍ക്കാത്തതെന്ന് മനസിലാകുന്നില്ല. മമത ബാനര്‍ജി, സ്റ്റാലിന്റെ പ്രസ്താവനയെ എതിര്‍ത്തു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോണ്‍ഗ്രസ് നിലപാടില്ലാത്ത പാര്‍ട്ടിയായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Read More » -
Kerala
പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
എറണാകുളം: പെരുമ്ബാവൂര്‍ രായമംഗലത്ത് വീട്ടില്‍കയറി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. രായമംഗലം സ്വദേശി ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ അല്‍ക്ക(19) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. പ്രതി എല്‍ദോസിനെ ഇയാളുടെ ഇരിങ്ങോലിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കള്‍ക്ക് വെട്ടേറ്റത്. ഇവിടെനിന്ന് രക്ഷപെട്ട പ്രതിയെ തേടി പോലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നെന്ന് പോലീസ് അറിയിച്ചു. ഇത് മൂലം, അടുത്തയിടെ മൊബൈല്‍ ഫോണിന്‍റെ സിം കാര്‍ഡ് പെണ്‍കുട്ടിക്ക് മാറ്റേണ്ടിവന്നിരുന്നെന്നാണ് വിവരം.
Read More » -
Kerala
രാത്രികളില്‍ വീടുകളിലെത്തി കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈല്‍ ഫോണില്‍ പകര്‍ത്തും; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
മലപ്പുറം: കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളും മെബൈല്‍ ഫോണില്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍.പോത്തുകല്‍ പൂളപ്പാടം കൊട്ടുപാറ കണ്ണന്‍കോടന്‍ ഫൈസലാ(30)ണ് പിടിയിലായത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറാണ് ഇയാള്‍. രാത്രി പ്രദേശങ്ങളിലെ വീടുകളിലെത്തി കുളിമുറികളിലെയും കിടപ്പറകളിലെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസില്‍ പ്രതിയെ മുമ്ബും നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. ഐടി ആക്‌ട്, കേരളാ പോലീസ് ആക്‌ട്, ഐപിസി എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. നിലമ്ബൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
India
പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ ഭീഷണി ;റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ ബിജെപി നീക്കം
ന്യൂഡൽഹി:റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചന. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയത് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. അതേസമയം, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ അംഗീകരിച്ച പേര്. എന്നാല്‍ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോര്‍ട്ടിലുള്‍പ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാര്‍ലമെൻ്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നേക്കും എന്നാണ് വിവരം. ഇതിന് മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണക്കത്തുകള്‍ മാറ്റിയെഴുതി.ജി20 ഉച്ചകോടിയുടെ വിരുന്നിനുള്‍പ്പടെ രാഷ്ട്രപതി ഭവൻ നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡൻ്റ് ഓഫ് ഭാരത് എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്.…
Read More » -
Kerala
തിരുവനന്തപുരം -പത്തനംതിട്ട- ഗുരുവായൂർ കെഎസ്ആർടിസി സമയവിവരങ്ങൾ
തിരുവനന്തപുരത്തു നിന്ന് രാത്രി 06.30 pm ന് പുറപ്പെട്ട് , പുനലൂർ ,പത്തനംതിട്ട,റാന്നി, എരുമേലി,കാഞ്ഞിരപ്പള്ളി, പാലാ, മൂവാറ്റുപുഴ,തൃശ്ശൂർ വഴി 03:30 am ന് ഗുരുവായൂർ എത്തിച്ചേരുകയും തിരിച്ച് ഗുരുവായൂർ നിന്ന് 12:50 pm ന് പുറപ്പെട്ട് 10.15 pm ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന സർവീസ്.. സമയക്രമം ….. തിരുവനന്തപുരം – ഗുരുവായൂർ 06:30 PM തിരുവനന്തപുരം 08:25 PM പുനലൂർ 09:40 PM പത്തനംതിട്ട 10:45 PM കാഞ്ഞിരപ്പള്ളി 11:40 PM പാലാ 02:45 AM തൃശൂർ 03:30 AM ഗുരുവായൂർ ===================== സമയക്രമം ….. ഗുരുവായൂർ – തിരുവനന്തപുരം 12:50 PM ഗുരുവായൂർ 01:40 PM തൃശൂർ 05:10 PM പാലാ 05:55 PM കാഞ്ഞിരപ്പള്ളി 07:25 PM പത്തനംതിട്ട 10:15 PM തിരുവനന്തപുരം
Read More » -
Kerala
നിലമ്പൂരിൽ പുതിയ ടയർ ഫാക്ടറി; കോട്ടയത്ത് റബ്ബർ പാർക്ക്
മലപ്പുറം: നിലമ്പൂരില്‍ നിന്നുള്ള പുതിയ ടയര്‍ ബ്രാൻ്റായ സിറ്റ്‌കോ ടയറിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.25 കോടി രൂപ ചിലവിൽ 3 ഏക്കർ ഭൂമിയിൽ ഏറനാട് വിജയപുരത്ത് ആരംഭിച്ചിരിക്കുന്ന കമ്പനിയിൽ നിലവിൽ ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ടയറുകളാണ് നിർമ്മിക്കുന്നത്. മാനുഫാക്ചറിങ്ങ് മേഖലയിൽ കേരളത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭത്തിലൂടെ 200ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റബ്ബറിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണ രംഗത്ത് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളതെന്നും വ്യവസായ വകുപ്പ് ഇത്തരം ഉല്‍പന്നങ്ങളുമായി വിപണിയിലെത്തുന്നവര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കിവരുന്നതെന്നും ഉത്ഘാടനം നിർവഹിക്കവേ മന്ത്രി പി രാജീവ് പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ വ്യവസായങ്ങളാരംഭിക്കുന്നതിനും തടസങ്ങളില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും ഇപ്പോൾ കേരളത്തിൽ സാധിക്കുന്നുണ്ട്. പുതിയ വ്യവസായ നയം പ്രകാരം റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് സർക്കാർ നൽകുന്നത്. ഇതിന് പുറമെ1050 കോടി രൂപയുടെ റബ്ബർ പാർക്ക് കോട്ടയം ജില്ലയിലും ആരംഭിക്കുന്നുണ്ട്. ഇതിൻ്റെ കൂടി ഭാഗമായി ടയര്‍ നിര്‍മാണ, വിപണന രംഗങ്ങളിലും…
Read More »