Month: September 2023

  • LIFE

    നിരവധി രസകരമായ മുഹൂർത്തങ്ങൾ കോത്തിണക്കി ‘നദികളില്‍ സുന്ദരി യമുന’ ടീസർ എത്തി; സെപ്റ്റംബർ പതിനഞ്ചിന് ചിത്രം തീയറ്ററുകളിൽ

    വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി. നിരവധി രസകരമായ മുഹൂർത്തങ്ങൾ കോത്തിണക്കിയ ടീസർ വളരെയേറെ പ്രതീക്ഷ പകരുന്ന ഒന്നാണ്. പ്രേക്ഷകർക്ക് തിയറ്ററിൽ പൊട്ടിച്ചിരി സമ്മാനിക്കാൻ ചിത്രത്തിനാകും എന്നാണ് ടീസർ നൽകുന്ന സൂചന. സെപ്റ്റംബർ പതിനഞ്ചിന് ചിത്രം തീയറ്ററുകളിൽ എത്തും. മലയാളി പ്രേക്ഷകർ ഒന്നടങ്കം സുന്ദരിയായ ആ യമുനയെ കാണുവാനുള്ള ആകാംക്ഷയിലാണ്. സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിർമ്മൽ…

    Read More »
  • Crime

    രണ്ടു ദിവസത്തിനിടെ മൂന്ന് സ്ഥാപനങ്ങളിൽ കവർച്ച; സിസിടിവിയിൽ വ്യക്തമായ ദൃശ്യങ്ങൾ, മോഷണ തുടർച്ചയിൽ കള്ളനെ തേടി പൊലീസ് !

    കാസർകോട്: ബളാൽ പരപ്പയിലെ സൂപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളിൽ പ്രതിയെ തെരയുകയാണ് പൊലീസ്. രണ്ടു ദിവസത്തിനിടെ മൂന്ന് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. മോഷ്ടാവിൻറെ ദൃശ്യങ്ങൾ കൃത്യമായി സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച അർധരാത്രി കവർച്ച നടന്നത്. ഫാമിലി ഹൈപ്പർ മാർക്കറ്റിനകത്ത് കറൻസി നോട്ടുകൾ ചിതറികിടക്കുന്ന നിലയിലായിരുന്നു. 50,000 രൂപ നഷ്ടമായി. അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റിൽ നിന്ന് അയ്യായിരം രൂപ നഷ്ടപ്പെട്ടു. ഒരു മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണിത്. പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. കള്ളന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മങ്കിക്യാപ് ധരിച്ച് മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. രണ്ട് ദിവസം മുമ്പ് ഇവിടുത്തെ സപ്ലൈക്കോയിലും മോഷണം നടന്നിരുന്നു. മോഷണം തുടർച്ചയായതോടെ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

    Read More »
  • Local

    കൊതിയൂറും കേക്കുകളും മധുരമിറ്റുന്ന ചോക്ക്‌ലേറ്റുകളും മറ്റു വ്യത്യസ്ത മധുരപലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പി നിപ്മറിലെ കുട്ടികൾ

    തൃശൂർ: കൊതിയൂറും കേക്കുകളും മധുരമിറ്റുന്ന ചോക്ക്‌ലേറ്റുകളും മറ്റു വ്യത്യസ്ത മധുരപലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പി നിപ്മറിലെ കുട്ടികൾ. കല്ലേറ്റുങ്കരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ ഭിന്നശേഷി കുട്ടികളുടെ തൊഴിൽ പരിശീലന പദ്ധതിയായ എം വോക്കിന് കീഴിൽ പരിശീലനം നടത്തുന്ന കുട്ടികളാണ് മധുര രുചിക്കൂട്ടുകളുടെ സൃഷ്ടാക്കൾ. ആറുമാസത്തെ പരിശീലന കാലയളവിൽ വിവിധതരം കേക്കുകൾ, ചോക്ക്‌ലെറ്റുകൾ, ഷേക്കുകൾ, സാലഡുകൾ തുടങ്ങിയവയാണ് കുട്ടികൾ തയാറാക്കാൻ പഠിക്കുന്നത്. ഇതുവഴി സ്വന്തം കഴിവ് കൊണ്ടുതന്നെ ജീവിതം കരുപിടിപ്പിക്കാൻ കുട്ടികൾ പ്രാപ്തരാകുമെന്ന് നിപ്മർ എക്‌സി. ഡയറക്ടർ ഇൻചാർജ് സി. ചന്ദ്രബാബു പറഞ്ഞു. ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ തെരഞ്ഞെടുക്കൽ, അളവ് നിർണയിക്കൽ, ബേക്കിങ്, ഗാർനിഷിങ്, വിളമ്പി നൽകൽ, പാക്കിങ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബേക്കറികളിൽ പ്രായോഗികമായ പരിശീലനം നേടുന്നതിനും അവസരമുണ്ട്. കൂടാതെ പ്രാദേശിക വ്യാപാരമേളകളിൽ പങ്കെടുത്ത് വിപണി ഇടപെടലുകൾ പരിശീലനവും ലഭിക്കുന്നു. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളിൽ കേക്ക്‌മേളകൾ,…

    Read More »
  • Crime

    കുളത്തൂപ്പുഴയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം; മണിക്കൂറുകൾക്കകം കള്ളനെ വീട്ടിലെത്തി പൊക്കി പൊലീസ്

    കൊല്ലം: കുളത്തൂപ്പുഴയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം കാക്കാണിക്കര സ്വദേശി ബൈജുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി വെട്ടിപൊളിച്ച് മോഷണം നടത്തിയത്. പരാതി കിട്ടി മണിക്കൂറുകൾക്കകം കാക്കാണിക്കര വട്ടക്കരിക്കത്തെ പ്രതിയുടെ വീട്ടിലെത്തി കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കവർച്ചയ്ക്കിടെ സിസിടിവി ക്യാമറ തകർത്ത ശേഷമാണ് ബൈജു മടങ്ങിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയുടെ സഞ്ചാരപാത പൊലീസ് മനസിലാക്കിയത്. കവർച്ച നടത്തി കിട്ടിയ പണത്തിൽ കുറച്ചു രൂപ പ്രതി ചെലവാക്കി. ബാക്കി തുക പോലീസ് കണ്ടെത്തി. ബൈജുവിനെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കല്‍പ്പറ്റ ബിവറേജസിന് മുന്നില്‍  സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

    കല്‍പ്പറ്റ: ബിവറേജസിന് മുന്നില്‍ മദ്യലഹരിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുത്തൂര്‍വയല്‍ സ്വദേശി നിഷാദ് ബാബുവാണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച നിഷാദ് ബാബുവിൻ്റെ സുഹൃത്തുക്കളായ ചക്കര ശമീര്‍, കൊട്ടാരം ശരീഫ് തുടങ്ങിയവരാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം നടന്നത്. മരിച്ച നിഷാദ് ബാബു സുഹൃത്തുക്കളായ ചക്കര ശമീര്‍, കൊട്ടാരം ശരീഫ് എന്നിവര്‍ക്കൊപ്പമിരുന്നു മദ്യപിച്ചിരുന്നു. ശേഷം കല്‍പ്പറ്റ ബിവറേജസിന് സമീപത്തെത്തി വീണ്ടും മദ്യം വാങ്ങുന്നതിൻ്റെ പേരില്‍ 20 രൂപയെ ചൊല്ലി മൂവരും തമ്മില്‍ തര്‍ക്കമുണ്ടായി.തൊട്ടുപിന്നാലെ, ശമീറും ഷരീഫും ചേര്‍ന്ന് നിഷാദിനെ മര്‍ദിക്കുകയായിരുന്നു. ഇവര്‍ നിഷാദ് ബാബുവിനെ കല്ലുപയോഗിച്ച്‌ മര്‍ദിച്ചതായി പോലീസ് പറഞ്ഞു.കല്ലുകൊണ്ടുള്ള ഇടി തലയ്ക്കേറ്റതാണ് മരണകാരണം.പോലീസെത്തി നിഷാദിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

    Read More »
  • Kerala

    പുതുപ്പള്ളിയിൽ വോട്ടെടുപ്പ് സമയം അവസാനിച്ചു;ആറുമണിക്കുള്ള കണക്കനുസരിച്ച്‌ 73.05 ശതമാനം പോളിംഗ്

    കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍, വോട്ടെടുപ്പ് സമയം അവസാനിച്ചു. ആറ് മണി കഴിഞ്ഞ് ക്യൂവില്‍ ഉണ്ടായിരുന്ന ആളുകള്‍ക്ക് പോളിങ് സ്റ്റേഷന്റെ ഗേറ്റ് അടച്ചശേഷം സ്ലിപ് നല്‍കി വോട്ടവകാശം വിനിയോഗിക്കുന്നതിന് അവസരം നല്‍കി. പ്രാാഥമിക കണക്കുകള്‍ പ്രകാരം 73.05 ശതമാനം പോളിംഗാണ് പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. അന്തിമ പോളിങ് ശതമാനത്തില്‍ മാറ്റം വരും.മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ ഇടയ്ക്ക് മഴ പെയ്‌തെങ്കിലും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിങ് നടന്നു. രാവിലെ ഏഴുമണിക്ക് തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തിന്റെ വേഗത കുറഞ്ഞതിനാല്‍ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും, അവര്‍ക്ക് സമയം നീട്ടി നല്‍കണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു. മൂന്നു മണിക്കൂര്‍ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാള്‍ക്ക് വോട്ടുചെയ്യാൻ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടെയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. നാലുമണിയോടെ പോളിങ് 66.54 ശതമാനം രേഖപ്പെടുത്തിയരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74.84 ശതമാനം പോളിങ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന…

    Read More »
  • Kerala

    ഉമ്മൻ ചാണ്ടിയുടെ കല്ലറയില്‍ ജെയ്ക്കിനായി പ്രാര്‍ഥനാപേക്ഷ; വിവാദം

    കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജെയ്ക്കിനായി പ്രാര്‍ഥനാപേക്ഷ. “പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വി.ചാണ്ടിസാറേ… സഖാവ് ജെയ്ക്കിന്‍റെ വിജയത്തിന് വേണ്ടി പ്രാര്‍ഥിക്കണമേ’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ് വിവാദ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മെല്‍ബിൻ സെബാസ്റ്റ്യൻ എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് കുറിപ്പ് പുറത്തുവന്നത്. അതേസമയം കുറിപ്പ് സ്ഥാപിച്ചത് ഇടതുപക്ഷ പ്രവര്‍ത്തകരാണെന്നും തെരഞ്ഞെടുപ്പ് ദിനത്തിലും ഉമ്മൻ ചാണ്ടിയെ അവഹേളിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു എന്നാൽ എന്ത് തറവേലയും കാണിക്കുന്ന കോൺഗ്രസിൽ നിന്നും ഇതല്ല, ഇതിലപ്പുറം പ്രതീക്ഷിക്കുന്നതായി സിപിഎം പറഞ്ഞു.

    Read More »
  • Kerala

    പീച്ചി ഡാമില്‍ ബോട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

    തൃശൂർ:പീച്ചി ഡാമില്‍ ബോട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം.മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വാണിയമ്ബാറ കൊള്ളിക്കാട് സ്വദേശികളായ അജിത്, ബിബിന്‍, സിറാജ് എന്നിവരുടെ മൃതദേഹങ്ങളാണ് എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വാണിയമ്ബാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ള യുവാക്കളാണ് അപകടത്തില്‍പെട്ടത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാള്‍ നീന്തി രക്ഷപെടുകയായിരുന്നു. പീച്ചി റിസര്‍വോയറിലെ ആനവാരിയിലാണ് ബോട്ട് മറിഞ്ഞത്. അപകടം നടന്നയിടത്തു നിന്നും ഒരു കിലോ മീറ്ററോളം അകലെയാണ് ജനവാസമുണ്ടായിരുന്നത്.ശിവപ്രസാദ് ഇവിടെയെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിൽ വിവരം അറിയിച്ചത്.

    Read More »
  • Kerala

    കെഎസ്ആർടിസിക്ക് ബദൽ; സ്വകാര്യ ബസുകളെ പൂട്ടാൻ ഉന്നതലയോഗം

    കൊച്ചി:നാഷണല്‍ പെര്‍മിറ്റുമായി  ദീർഘദൂര സർവീസുകൾ ആരംഭിച്ച സ്വകാര്യ ബസുകളെ പൂട്ടാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.ഇത്തരത്തിൽ സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തിൽ ചര്‍ച്ചയായതായാണ് വിവരം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിലായിരുന്നു യോഗം.ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, നിയമ വിദഗ്ധര്‍, ഗതാഗത വകുപ്പിലെയും മോട്ടോര്‍ വാഹന വകുപ്പിലെയും കെഎസ്‌ആര്‍ടിസിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച പത്തനംതിട്ട – കോയമ്പത്തൂർ സ്വകാര്യ ബസ് എംവിഡി കസ്റ്റിഡിയിലെടുത്തത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.കെഎസ്ആർടിസി പത്തനംതിട്ട ജില്ലാ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്വകാര്യബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം.റോബിൻ ബസിനെതിരെയാണ് നടപടി.അതേസമയം ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസാണിത്.അതിനാൽ തന്നെ കോയമ്ബത്തൂരിലേക്കുള്ള ബസ് റാന്നിയിൽ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍ പരിശോധിക്കാതെ വാഹനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ മാത്രം ചൂണ്ടിക്കാണിച്ച്‌…

    Read More »
  • Kerala

    മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു

    മലപ്പുറം:മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു.മരുത മത്തളപ്പാറ ആനടിയില്‍ പ്രഭാകരനാണ്(77) മരിച്ചത്. മകളുടെ ഭര്‍ത്താവ് മനോജിന്റെ വെട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ ശേഷം പ്രതി കത്തിയുമായി വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

    Read More »
Back to top button
error: