തൃശൂർ:പീച്ചി ഡാമില്‍ ബോട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം.മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
വാണിയമ്ബാറ കൊള്ളിക്കാട് സ്വദേശികളായ അജിത്, ബിബിന്‍, സിറാജ് എന്നിവരുടെ മൃതദേഹങ്ങളാണ് എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
വാണിയമ്ബാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ള യുവാക്കളാണ് അപകടത്തില്‍പെട്ടത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാള്‍ നീന്തി രക്ഷപെടുകയായിരുന്നു.
പീച്ചി റിസര്‍വോയറിലെ ആനവാരിയിലാണ് ബോട്ട് മറിഞ്ഞത്. അപകടം നടന്നയിടത്തു നിന്നും ഒരു കിലോ മീറ്ററോളം അകലെയാണ് ജനവാസമുണ്ടായിരുന്നത്.ശിവപ്രസാദ് ഇവിടെയെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഫയര്‍ഫോഴ്സിൽ വിവരം അറിയിച്ചത്.