KeralaNEWS

ഫെയ്സ്ബുക്കിലൂടെ മകന്റെ മരണവാര്‍ത്തയറിഞ്ഞു; മാതാവ് കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരം: മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ മാതാവാണ് കിണറ്റില്‍ ചാടി മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാംപസില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് പിജി വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം അറഫയില്‍ സുലൈമാന്റെ മകന്‍ സജിന്‍ മുഹമ്മദ് (28) മരിച്ചിരുന്നു. എന്നാല്‍ മാതാവ് ഷീജ ബീഗത്തെ മരണവിവരം അറിയിക്കാതെ ബന്ധുക്കള്‍ ഇന്നലെ വൈകിട്ട് കഴകൂട്ടത്തെ ബന്ധുവീട്ടില്‍ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി.

Signature-ad

രാത്രിയോടെ മകന്റെ മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭര്‍ത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. എംവിഎസ്സി അവസാനവര്‍ഷം വിദ്യാര്‍ഥിയായിരുന്നു സജിന്‍ മുഹമ്മദ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: