KeralaNEWS

വോട്ടര്‍പ്പട്ടികയില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പുതുതായി പേരു ചേര്‍ക്കാം;അവസാന തീയതി ഈ മാസം 23

തിരുവനന്തപുരം: വോട്ടര്‍പ്പട്ടികയില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പുതുതായി പേരു ചേര്‍ക്കാം. പേര് ചേര്‍ക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23നാണ്.

അന്തിമ പട്ടിക ഒക്ടോബര്‍ 16-നാണ് പ്രസിദ്ധീകരിക്കുക.Sec.kerala.gov.in സൈറ്റില്‍ ലോഗിൻ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. ജനുവരി ഒന്നിനോ അതിന് മുമ്ബോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാവുന്നതാണ്. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും.sec.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും.

പട്ടികയിലെ വിവരങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിൻ്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസര്‍ക്ക് നല്‍കണം.

Signature-ad

അക്ഷയകേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം എന്നിവ മുഖേനയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Back to top button
error: