സേലം: തമിഴ്നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തിൽ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര് മരിച്ചു.സേലം ജില്ലയിലെ ശങ്കരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.റോഡരികില്‍
സെല്‍വരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40), ആര് സഞ്ജന (1) എന്നിവരാണ് മരിച്ചത്.അറുമുഖത്തിന്റെ മകന് വിക്കി എന്ന വിഘ്നേഷ് (25) ആണ് വാഹനം ഓടിച്ചത്.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ശങ്കരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.