Month: September 2023

  • India

    സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗെക്കുമെതിരെ യുപിയില്‍ കേസ്

    ലഖ്‌നൗ: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കുമെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ രാംപുര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരുടെ പരാതിയിലാണ് നടപടി. സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തിലാണ് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കാന്‍ കാരണമായത്. ഉദയനിധിയുടെ പരാമര്‍ശത്തെ പിന്തുണച്ചതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാര്‍?ഗെക്കെതിരെ പരാതിക്ക് കാരണം. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ ജഡ്ജിമാര്‍ അടക്കം 260 ലേറെ പ്രമുഖ വ്യക്തികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു.  

    Read More »
  • Kerala

    വീട് നന്നാക്കിയിട്ടു വേണം നാടു നന്നാക്കാന്‍; ഗണേഷിനെ മന്ത്രിയാക്കരുതെന്ന് സഹോദരി ഉഷ

    തിരുവനന്തപുരം: കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് നിലനില്‍ക്കുമ്പോള്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സഹോദരി ഉഷ മോഹന്‍ദാസ്. ഇത്രയും ഗുരുതരമായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ല. ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ടുവേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു. കുടുംബസ്വത്ത് ഗണേഷ് കുമാര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് മുന്‍പ് മുഖ്യമന്ത്രിയോട് പറഞ്ഞത്. തന്നോട് ഗണേഷ് കുമാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അച്ഛന്‍ തയാറാക്കിയ വില്‍പത്രവും മറ്റു രേഖകളും കാണിച്ചു. മന്ത്രിസ്ഥാനത്തേക്ക് ഗണേഷിനെ പരിഗണിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. 2021 മേയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിനു മുന്‍പാണ് ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മുഖ്യമന്ത്രിയെ കണ്ടത്. വില്‍പത്രത്തില്‍ തനിക്ക് അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്നും, ഗണേഷ് കുമാര്‍ കൃത്രിമം നടത്തി സ്വത്ത് തട്ടിയെടുത്തെന്നും ഉഷ ആരോപിച്ചിരുന്നു. ഇരുവരുടെയും പിതാവും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രവുമായി ബന്ധപ്പെട്ടു ഉഷ പരാതി ഉന്നയിച്ചതിനെ…

    Read More »
  • NEWS

    ചൈനയിലെ വന്‍ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ പൊളിച്ച രണ്ടു പേര്‍ അറസ്റ്റില്‍

    ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍ മതിലിന്റെ ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ പൊളിച്ച രണ്ടു പേര്‍ അറസ്റ്റില്‍.38 കാരിയും 55കാരനുമാണ് അറസ്റ്റിലായത്.  ഓഗസ്റ്റ് 24നായിരുന്നു സംഭവം.വഴി എളുപ്പമാക്കുന്നതിനായാണ് വന്‍മതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.ഷാങ്സി പ്രവിശ്യയിലെ 32-ാം നമ്ബര്‍ മതിലാണ് പൊളിച്ചത്.വന്‍മതിലിന്റെ സുരക്ഷിതത്വത്തിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു. മിംഗ് രാജവംശത്തില്‍ നിര്‍മ്മിതമായതാണ് 32-ാം നമ്ബര്‍ മതില്‍. 1987 മുതല്‍ വന്‍മതില്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ആദ്യത്തെ ചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങ് ബിസി 220-ലാണ് വന്‍മതിലിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് വിവിധ കാലഘട്ടങ്ങളില്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

    Read More »
  • Crime

    വീടുകയറി ആക്രമണത്തില്‍ വെട്ടേറ്റ 19 വയസുകാരിയുടെ നില ഗുരുതരം; പ്രതി തൂങ്ങിമരിച്ചു

    എറണാകുളം: പെരുമ്പാവൂര്‍ രായമംഗലത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനു(19)വിനാണ് മാരകമായി വെട്ടേറ്റത്. ഇരിങ്ങോള്‍ സ്വദേശി ബേസില്‍(21) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ അല്‍ക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിട്ടുണ്ട്. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട ബേസിലിനെ പിന്നീട് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റത്. നിലവില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ബന്ധുക്കളും ചികിത്സയിലാണ്. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായ പ്രതി ബേസിലും കോലഞ്ചേരിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ്…

    Read More »
  • Kerala

    നടന്‍ സതീഷ് അമ്ബാടി അന്തരിച്ചു

    കോഴിക്കോട്:ചലച്ചിത്ര നടന്‍ സതീഷ് നായര്‍ (സതീഷ് അമ്ബാടി -58) അന്തരിച്ചു.മാക്ടയുടെ ഷോര്‍ട് ഫിലിം മത്സരത്തില്‍ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സതീഷ് പുള്ള്, ഹലോ ദുബായിക്കാരന്‍, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ദിലീപ് നായകനായ ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിലാണ് സതീഷ് ആദ്യമായി മുഖം കാണിച്ചത്. പിന്നീട് അനേകം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഏറെ സിനിമാമോഹങ്ങള്‍ ബാക്കിയാക്കിയാണ് സതീഷ് ഓര്‍മയാവുന്നത്. ചേവായൂര്‍ അമ്ബാടിയിലാണ് താമസം.സംസ്കാരം ഇന്ന് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തില്‍.

    Read More »
  • NEWS

    ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’; കാത്തിരിക്കാന്‍ വയ്യെന്ന് ഉണ്ണി മുകുന്ദന്‍

    കൊച്ചി: ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവാ?ദങ്ങള്‍ മുറുകുന്നതിനിടയില്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യില്‍ നിന്ന് ‘ഭാരത്’ എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട്, ‘കാത്തിരിക്കാന്‍ വയ്യ’ എന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചു. മറ്റൊരു പോസ്റ്റില്‍ ‘മേരാ ഭാരത്’ എന്ന് താരം കുറിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ എത്തുന്നുണ്ട്. ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതിന് പിന്നാലെയാണ് പേര് മാറ്റല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം സജീവമാണ്. വിവാദത്തില്‍ സിനിമ-കായിക താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരണവുമായി എത്തുകയാണ്. നടന്‍ അമിതാഭ് ബച്ചന്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവര്‍ പേര് മാറ്റുന്നതിനെ അനുകൂലിച്ച് എത്തിയിരുന്നു. ക്രിക്കറ്റ് ലോകകപ്പില്‍ ഭാരത് എന്ന പേരിലാകണം ഇന്ത്യ…

    Read More »
  • Kerala

    ചാണ്ടി ഉമ്മന്‍ ബിജെപി വോട്ടുകള്‍ വാങ്ങിയിട്ടില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും: എം.വി. ഗോവിന്ദന്‍

    തൃശ്ശൂര്‍: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിലേക്ക് പോയോ എന്ന് സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതുപ്പള്ളിയില്‍ ബിജെപിക്ക് 19,000 വോട്ടുണ്ട്. അത് യുഡിഎഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. ബിജെപി വോട്ട് ചാണ്ടി ഉമ്മന്‍ വാങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും.- എംവി ഗോവിന്ദന്‍ പറഞ്ഞു. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ല. വോട്ടിങ് വൈകിപ്പിച്ചെന്ന ആരോപണം വെറുതെയാണെന്ന് കലക്ടര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പോളിങ് മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ആവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. ”രാവിലെ കണ്ട തിരക്ക് എങ്ങനെ തടയപ്പെട്ടു? ഇത്രയും ആള്‍ക്കാര്‍ വന്ന് വോട്ട് ചെയ്യാന്‍ നിന്നിട്ടും എന്തുകൊണ്ട് പോളിങ് ശതമാനം കുറഞ്ഞു? സംഘടിതമായ ശ്രമമുണ്ടായോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം ആലോചിക്കേണ്ടതാണ്”- ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നുവരെ ആളുകള്‍ വോട്ട് ചെയ്യാന്‍ വന്നു. മണിക്കൂറുകള്‍ കാത്തുനിന്നാണ് ആളുകള്‍ മടങ്ങിപ്പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”എന്തുകൊണ്ട് താമസം വന്നു എന്ന്…

    Read More »
  • Kerala

    കേരളത്തിൽ നിന്നും ഇന്റർസ്റ്റേറ്റ് സര്‍വീസിനൊ‌രുങ്ങി 200 സ്വകാര്യബസുകള്‍; തടയിടാൻ കെഎസ്ആർടിസി

    തിരുവനന്തപുരം:കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ നാഷണല്‍ പെര്‍മിറ്റ്‌ വ്യവസ്‌ഥകള്‍ ലഘൂകരിച്ചതുവഴി  സംസ്‌ഥാനത്തുനിന്ന്‌ ഇന്റര്‍സ്‌റ്റേറ്റ്‌ സര്‍വീസിന്‌ ഒരുങ്ങുന്നത് 200 ബസുകൾ. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഈ ബസുകൾ സർവീസ് ആരംഭിക്കുമെന്നാണ്‌ അറിയുന്നത്‌. നിലവില്‍ പത്തനംതിട്ട -കോയമ്ബത്തൂര്‍ റൂട്ടില്‍ ഇന്റര്‍സ്‌റ്റേറ്റ്‌ സര്‍വീസ്‌ ആരംഭിച്ചുകഴിഞ്ഞു. നാഷണല്‍ പെര്‍മിറ്റ്‌ എടുക്കുന്ന ബസുകള്‍ക്ക്‌ റൂട്ട്‌ പെര്‍മിറ്റ്‌ എടുക്കാതെ തന്നെ ദേശീയ പാതകളിലടക്കം സഞ്ചരിക്കാം. ഓരോ മൂന്ന്‌ മാസം കൂടുമ്ബോഴും മൂന്ന്‌ ലക്ഷം രൂപയോളം സര്‍ക്കാരിനു നികുതി ഇനത്തില്‍ ലഭിക്കും. റൂട്ട്‌ ബസുകളെ പോലെ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ഇന്റര്‍സ്‌റ്റേറ്റ്‌ പെര്‍മിറ്റില്‍ അനുമതിയുണ്ടെന്നു പറയുന്നു. എന്നാല്‍, ഈ വാദം  കെഎസ്ആർടിസി അംഗീകരിക്കുന്നില്ല. ദീര്‍ഘദൂര പാതകളില്‍നിന്നു സ്വകാര്യ ബസുകളെ ഒഴിവാക്കിയും ഓര്‍ഡിനറി ബസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററായി ചുരുക്കുകയും ചെയ്‌തുകൊണ്ട്‌ കെ.എസ്‌.ആര്‍.ടി.സിയെ സംസ്‌ഥാന സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തുമ്ബോഴാണു പുതിയ നിയമം വന്നത്‌. കേന്ദ്രനിയമം വന്നതോടെ കെ.എസ്‌.ആര്‍.ടി.സിയുടെ ഈ കുത്തക തകരും. നിലവില്‍ നാഷണല്‍ പെര്‍മിറ്റ്‌ നേടി നിരത്തിലോടിയ ഇന്റര്‍സ്‌റ്റേറ്റ്‌ ബസില്‍ ബോര്‍ഡ്‌ സ്‌ഥാപിച്ചെന്ന…

    Read More »
  • Kerala

    ഇന്ത്യയിലെ നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ്; വാഗമണ്‍ ചില്ലുപാലം ഉദ്ഘാടനം ഇന്ന്

    ഇടുക്കി: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിര്‍മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കുന്ന യോഗത്തില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. ഓണത്തിന് തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 120 അടി നീളത്തില്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടിയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ കയറി നിന്നാല്‍…

    Read More »
  • India

    എസ്പിജി മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു; വിടവാങ്ങിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തരില്‍ പ്രധാനി

    ന്യൂഡല്‍ഹി: സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. 2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ. 1987 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. 2016 മുതല്‍ എസ്.പി.ജി. ഡയറക്ടറായ അദ്ദേഹത്തിന്റെ കലാവധി വിരമിച്ചശേഷവും നീട്ടിനല്‍കിയിരുന്നു. സംസ്ഥാനത്ത് എ.ഡി.ജി.പി. പദവിയില്‍ ഇരിക്കവെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എസ്.പി.ജി. ഡയറക്ടറായി നിയമിച്ചത്. രണ്ടുവര്‍ഷത്തേക്ക് എസ്.പി.ജി. തലവനായി നിയമിച്ച് പിന്നീട് കാലാവധി നീട്ടിനല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു. തിരുവനന്തപുരത്തു ഡിസിപി കമ്മിഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്മിനിസ്‌ട്രേഷന്‍ ഐജി എന്നിങ്ങനെ കേരള പോലീസിലെ പ്രധാന തസ്തികകളിലെല്ലാം അരുണ്‍ കുമാര്‍ സിന്‍ഹ ഇരുന്നിട്ടുണ്ട്. അരുണ്‍ കുമാര്‍ സിന്‍ഹ ക്രമസമാധന ചുമതല വഹിച്ചിരുന്ന കാലത്താണു മാലിദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഗയൂമിനെ വധിക്കാന്‍ ശ്രമിച്ച മുഖ്യ സൂത്രധാരനെ തലസ്ഥാനത്തു നിന്നു പിടികൂടിയത്.…

    Read More »
Back to top button
error: