തിങ്കളാഴ്ച രാത്രിയോടെയാണു വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള വനിതാഹോമില്‍ നിന്നു പെണ്‍കുട്ടികളെ കാണാതായത്.
ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തുടര്‍ന്ന് സ്ഥാപന അധികൃതര്‍ ചൊവ്വാഴ്ച രാവിലെ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഇവര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു ട്രെയിനില്‍ കയറിയതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവരെ ഉഡുപ്പി റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നു കണ്ടെത്തിയത്. മുംബൈയിലേക്കു പോകാനാണ് ഇവര്‍ പുറപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
മട്ടന്നൂരില്‍നിന്ന് ഓട്ടോറിക്ഷയിലാണ് ഇവര്‍ രാത്രി കണ്ണൂരിലെത്തിയത്. സ്ഥാപനത്തില്‍ സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന പെണ്‍കുട്ടിയും ഇവരോടൊപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.ഒരു വര്‍ഷം മുമ്ബും ഈ ഹോസ്റ്റലില്‍ നിന്നു രണ്ടു പെണ്‍കുട്ടികളെ കാണാതായിരുന്നു. പുറത്തു കടന്ന ഇവരെ ഹോസ്റ്റലിനു സമീപത്ത് വച്ച് പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.