KeralaNEWS

എം.ഡി.എം.എ വിൽപ്പന; കൊല്ലത്ത് യുവതിയും കൂട്ടാളിയും അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ  എം.ഡി.എം.എയുമായി യുവതിയും കൂട്ടാളിയും അറസ്റ്റിൽ . 728.43 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായ കേസിലെ തുടരന്വേഷണത്തിലാണ് മങ്ങാട് ശിവനഗര്‍ ചാമുണ്ടി പടീറ്റതില്‍ രശ്മിരാജ് (27) കൂട്ടാളിയായ കല്ലുംതാഴം മുതിരകുന്നത്ത് അജിത്ത് (30), എന്നിവർ പിടിയിലായത്.

രശ്മിരാജിന്റെ യു.പി.എ അക്കൗണ്ട് വഴി 50 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തി.കഴിഞ്ഞ മാസം 18 ന് ആദിനാട് തെക്ക് തണല്‍ ജംഗ്ഷനില്‍ നിന്ന് കേസിലെ മുഖ്യ പ്രതി ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണുവിനെ 728.43 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

വിഷ്ണുനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ച്‌ വിവരം ലഭിച്ചത്. കേസില്‍ ആദിനാട് തെക്ക് ദ്വാരകയില്‍ വിഷ്ണുവും (30) നേരത്തെ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: