IndiaNEWS

എന്താണ് സനാതന ധര്‍മ്മം? ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വിവാദമാകുന്നത് എന്തുകൊണ്ട്?

മിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ്മ വിരുദ്ധ പരാമർശം രാജ്യവ്യാപകമായി ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സനാതന ധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിർക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നത്.

ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ മുന്നണിയിലും ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുമെന്നും വേണ്ടി വന്നാൽ അതേ നിലപാട് ഇനിയും പറയുമെന്നുമാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ സനാതന ധർമ്മം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് നമുക്ക് നോക്കാം.

Signature-ad

ശാശ്വതമായതോ അല്ലെങ്കിൽ പൂർണ്ണമായതോ ആയ കർത്തവ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമെന്നോ വർഗമോ ജാതിയോ വിഭാഗമോ പരിഗണിക്കാതെ എല്ലാ ഹിന്ദുക്കൾക്കും ബാധകമായ മതപരമായ ആചാരങ്ങളെന്നോ സനാതന ധർമ്മത്തെ വിശേഷിപ്പിക്കാം എന്നാണ് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ പറഞ്ഞിരിക്കുന്നത്. സനാതനം എന്നാൽ ശാശ്വതമായത് എന്നും ധർമ്മം എന്നാൽ കടമ, ഉത്തരവാദിത്തം അല്ലെങ്കിൽ മതപരമായ കടമ എന്നതിനേയും സൂചിപ്പിക്കുന്നു.

ഏകദേശം 6000 വർഷത്തോളം പഴക്കമുള്ളതാണ് ഹിന്ദുമതം എന്നാണ് പറയപ്പെടുന്നത്. അതേസമയം ബിസി 3000 നും ബിസി 15000 നുമിടയിലാണ് ഹിന്ദുമതം ഉത്ഭവിച്ചത് എന്ന് ചില പണ്ഡിതർ അവകാശപ്പെടുനന്നുണ്ട്. ഹിന്ദുമതം അടിസ്ഥാനപരമായി സനാതന ധർമ്മത്തിന്റെ ആധുനിക രൂപമാണ്. സനാതന ധർമ്മമനുസരിച്ച് എല്ലാ സൃഷ്ടികളും ശാശ്വതമായ കടമ പിന്തുടരാനുള്ള ഉത്തരവാദിത്തം പേറുന്നവരാണ്.

ഈ ഗ്രഹത്തിലെ ഒരാളുടെ പെരുമാറ്റത്തെ നയിക്കുകയും ഒരാളുടെ മതപരമായ കടമകൾ നിർണ്ണയിക്കുകയും ചെയ്യുന്ന ധാർമ്മികവും ആത്മീയവുമായ തത്വങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉപനിഷത്തുകൾ, താന്ത്രിക ഗ്രന്ഥങ്ങൾ, വേദാന്ത സൂത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയെല്ലാം വേദഗ്രന്ഥങ്ങളിൽ സനാതന ധർമത്തെക്കുറിച്ച് പറയുന്നുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും സനാതന ധർമത്തെക്കുറിച്ച് പരാമർശമുണ്ട്.

അതേസമയം സനാതന ധർമം പുനർജന്മത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ് എന്നും ജൈനമതം, ബുദ്ധമതം, ഹിന്ദുമതം എന്നിവയിൽ പുനർജന്മമെന്ന ആശയം ഉള്ളതായും ചില പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധത, ദയ, ക്ഷമ, മഹാമനസ്‌കത തുടങ്ങിയ ഗുണങ്ങൾ സനാതന ധർമത്തിൽ അടങ്ങിയിരിക്കുന്നു എന്നാണ് പണ്ഡിതർ പറയുന്നത്. സനാതന ധർമ്മത്തിലെ സാമൂഹികഘടന ചാതുർവർണ്യത്തിൽ അധിഷ്ഠിതമാണ്.

Back to top button
error: