Month: September 2023

  • Kerala

    ആധാരങ്ങള്‍ ഇ.ഡി കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? വിചിത്രവാദവുമായി മന്ത്രി വാസവന്‍

    കോട്ടയം: കരുവന്നൂര്‍ വിഷയത്തില്‍ ഇ.ഡിക്കെതിരെ സഹകരണമന്ത്രി വി.എന്‍ വാസവന്‍. നിക്ഷേപകര്‍ക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി പറഞ്ഞു. 208 കോടിരൂപയില്‍ 76 കോടിരൂപ നിക്ഷേപകര്‍ക്ക് മടക്കിക്കൊടുത്തു. 110 കോടിയുടെ നിക്ഷേപങ്ങള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാങ്കിലെ ആധാരങ്ങള്‍ എല്ലാം ഇ.ഡി. കൊണ്ടു പോയതുകൊണ്ടാണ് പണം തിരികെ നല്‍കാന്‍ കാലതാമസം വരുന്നതെന്ന് പറഞ്ഞ മന്ത്രി, ബാങ്കില്‍ നിന്ന് ആധാരങ്ങള്‍ എടുത്തുകൊണ്ടുപോകാന്‍ ഇ.ഡിക്ക് എന്താണ് അവകാശമെന്നും ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് നിശ്ചയിച്ച് 27 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ട്. ഒരു രൂപ പോലും നഷ്ടപ്പെടാതെ തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ”ഇ.ഡി ബാങ്കിലെ ആധാരങ്ങളെല്ലാം പെറുക്കിക്കൊണ്ട് പോയതുകൊണ്ടാണ് കാലതാമസം വരുന്നത്. 162 ആധാരങ്ങളാണ് ഇ.ഡി എടുത്തുകൊണ്ടുപോയത്. ഏതെങ്കിലും ബാങ്കില്‍നിന്ന് ആധാരം എടുത്തുകൊണ്ടുപോകാന്‍ ഇ.ഡിക്ക് എന്തവകാശം?. രേഖകളുണ്ടെങ്കില്‍ അത് പരിശോധിക്കുകയും വ്യാജ രേഖയുണ്ടെങ്കില്‍ എടുക്കുകയും ചെയ്യുന്നതിന് ആരും എതിരല്ല. എന്നാല്‍, ആധാരങ്ങള്‍ പെറുക്കിക്കൊണ്ട് പോകുകയും പണം അടയ്ക്കാനുള്ളവര്‍ പണം…

    Read More »
  • India

    ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ അന്തരിച്ചു

    ചെന്നൈ: ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭ എം.എസ്.സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ മങ്കൊമ്പില്‍ 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്ന എം.എസ്.സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഭാര്യ: മീന ഭൂതലിംഗം. മക്കള്‍: ഡോ. സൗമ്യ, മധുര, നിത്യ. ടൈം മാഗസിന്‍ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയില്‍നിന്ന് 20 പേരില്‍ ഉള്‍പ്പെട്ടിരുന്നത്. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാര്‍ശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സ്വാമിനാഥന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ അവാര്‍ഡുകള്‍…

    Read More »
  • Kerala

    ആ സൈനികന്‍ വ്യാജനെങ്കിലും ഞാന്‍ പറഞ്ഞത് കാര്യം; വിശദീകരിച്ച് അനില്‍ ആന്റണി

    തിരുവനന്തപുരം: കൊല്ലം കടയ്ക്കലില്‍ സൈനികനെ പിഎഫ്ഐ ചാപ്പകുത്തിയെന്ന വാര്‍ത്തയില്‍ വസ്തുത പുറത്തുവരും മുമ്പ് പ്രതികരിച്ച് ട്രോളിന് ഇരയായ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി വിശദീകരണവുമായി രംഗത്ത്. ഈ സൈനികന്‍ വ്യാജനാണെന്നു തെളിഞ്ഞെങ്കിലും താന്‍ ഉന്നയിച്ച കാര്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് അനില്‍ ആന്റണി എക്സില്‍ പറഞ്ഞു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, ഈ സൈനികന്റെ വിഷയം ഉയര്‍ത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് പലരും ശ്രമിക്കുന്നതെന്നും അനില്‍ ആന്റണി എക്സില്‍ പറഞ്ഞു. ”ഭീകരവാദത്തോട് അനുഭാവം പുലര്‍ത്തുന്ന വലിയൊരു വിഭാഗം രാഷ്ട്രീയക്കരും മാധ്യമങ്ങളും ഫാക്ട് ചെക്ക് നടത്തുന്നവരും രണ്ടു ദിവസം മുന്‍പ് ഞാന്‍ നടത്തിയ ചില പ്രസ്താവനകളില്‍ അസ്വസ്ഥരായിക്കണ്ടു. ഞാന്‍ പരാമര്‍ശിച്ച സൈനികനും അയാളുടെ സുഹൃത്തും വ്യാജന്‍മാരാണെന്നു തെളിഞ്ഞെങ്കിലും തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ല. ഐഎസുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഒന്നിലധികം രഹസ്യ നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ദേശീയ അന്വേഷണ ഏജന്‍സി…

    Read More »
  • Kerala

    മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ ചെയ്യേണ്ടതിത്; മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

    തിരുവനന്തപുരം: വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കേണ്ടിവരാറുണ്ടല്ലോ? പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്മെന്റ് നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ സമര്‍പ്പിക്കണമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. വീട്ടു നമ്പരോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമല്ല. ലൈസന്‍സ്ഡ് വയര്‍മാന്‍/ഇലക്ട്രിഷ്യന്‍ തയ്യാറാക്കിയ ടെസ്റ്റ് കം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപഭോക്താവ് കൈവശം കരുതുകയും കെ എസ് ഇ ബി അധികൃതര്‍ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കുകയും വേണം. ഇത് അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടതില്ലെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ്: വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കേണ്ടിവരാറുണ്ടല്ലോ? നിര്‍മ്മാണാവശ്യങ്ങള്‍ക്കും മറ്റുമായി തുടര്‍ന്നും വൈദ്യുതി കണക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട രീതിയിലുള്ള മീറ്റര്‍ ബോര്‍ഡ് സ്ഥാപിച്ചതിനു ശേഷം വേണം അപേക്ഷ നല്‍കാന്‍. ഈ മീറ്റര്‍ ബോര്‍ഡില്‍ RCCB (Earth leakage protection device) സ്ഥാപിക്കുകയും എര്‍ത്ത് ചെയ്തിരിക്കുകയും വേണം. മഴയും വെയിലുമേല്‍ക്കാത്ത സംവിധാനവും ഉണ്ടായിരിക്കണം. പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി…

    Read More »
  • Crime

    രണ്ടായിരം കോടിയുടെ തട്ടിപ്പ് കേസ്: ബിജെപി നേതാവായ നടന്റെ സ്വത്ത് മരവിപ്പിക്കും

    ചെന്നൈ: ആരുദ്ര തട്ടിപ്പ് കേസില്‍ പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത ബിജെപി നേതാവും നടനുമായ ആര്‍.കെ.സുരേഷിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പൊലീസ് നീക്കം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് വിഭാഗമാണ് ഇതു സംബന്ധിച്ച നിര്‍ദേശം അധികൃതര്‍ക്കു സമര്‍പ്പിച്ചത്. സ്വത്തു മരവിപ്പിക്കാനുള്ള നീക്കത്തിനെതിരെ സുരേഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തമിഴ്നാട് നിക്ഷേപക സംരക്ഷണ നിയമത്തിനായുള്ള (ടിഎന്‍പിഐഡി) പ്രത്യേക കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 30,000 രൂപ വരെ പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിച്ചതിന് ആരുദ്ര ഗോള്‍ഡ് ട്രേഡിങ് കമ്പനിക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം പൊലീസ് കേസെടുത്തത്. ഒരു ലക്ഷത്തോളം പേരെ കബളിപ്പിച്ച് 2438 കോടി രൂപ തട്ടിയെടുത്തതിന് 40 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബിജെപി നേതാവായ ഹരീഷ്, കമ്പനി ഡയറക്ടര്‍ ഭാസ്‌കര്‍, മോഹന്‍ബാബു, സെന്തില്‍ കുമാര്‍, നാഗരാജ്, അയ്യപ്പന്‍, റൂസോ എന്നിവരുള്‍പ്പെടെ 22 പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ നടന്‍ ആര്‍.കെ.സുരേഷ്…

    Read More »
  • NEWS

    ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; മലയാളിക്ക് എട്ടര കോടി സമ്മാനം

    ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് എട്ടര കോടിയോളം രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം. ദുബായ് ജബല്‍ അലിയില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ ചെറുവട്ടന്റവിട (36) എന്നയാളാണ് ഭാഗ്യവാന്‍. സഹോദരനും 9 സുഹൃത്തുക്കളുമൊത്താണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക ഇവരുമായി പങ്കിടും. കഴിഞ്ഞ ഒരു വര്‍ഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്. ഓരോ പ്രാവശ്യവും ഓരോരുത്തരുടെ പേരിലാണ് ടിക്കറ്റെടുക്കുന്നത്. റസ്റ്ററന്റ് സൂപ്പര്‍മാര്‍ക്കറ്റുകളുടെ പിആര്‍ഒയാണ് ഷംസുദ്ദീന്‍. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 216 ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ സമൈര ഗ്രോവര്‍ ബിഎംഡബ്ല്യു എക്‌സ്5 എം50 െഎ കാര്‍ സമ്മാനം നേടി. ദുബായില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ ടിക്കറ്റെടുത്തത്. ദുബായില്‍ താമസിക്കുന്ന തങ്കച്ചന്‍ യോഹന്നാന്‍ (60) ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്സ്റ്റര്‍ എസ് മോട്ടോര്‍ ബൈക്കും സമ്മാനം നേടി. റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ വാച്ച്മാന്‍ ആയ…

    Read More »
  • Kerala

    പുരുഷനെ കൊന്നുതള്ളി ഒരുത്തിയും ഇനി പുറത്തു വിലസണ്ട! ഗ്രീഷ്മയുടെ ജാമ്യത്തിനെതിരേ മെന്‍സ് അസോ.

    തിരുവനന്തപുരം: പാറശാല ഷാരോണ്‍രാജ് വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയ കോടതി വിധിയില്‍ പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. വിധി വന്നതുമുതല്‍ എങ്ങനെ ഷാരോണിന് നീതി നേടിക്കൊടുക്കാമെന്ന ശ്രമത്തിലായിരുന്നു. അതിനുവേണ്ടി ഒരുപാട് ശ്രമിച്ചുവെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷന്‍ മുന്നോട്ടു പോകുമെന്നും മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പറഞ്ഞു. പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട എന്നും വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പറഞ്ഞു. ആളൂരിന്റെ ജൂനിയര്‍ ബബില ഉമര്‍ഖാനെ സംഘടന കേസ് ഏല്‍പ്പിച്ചുവെന്നും ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നാണ് അറിഞ്ഞതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും ഗ്രീഷ്മയ്ക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കി. ”ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്ത വിധിയില്‍ ആദ്യത്തെ കേസായതുകൊണ്ട് എന്ന് കോടതി പറഞ്ഞിട്ടുണ്ട്. താങ്കളെപോലെയുള്ളവര്‍ അവിടെ ഇരുന്നാല്‍ ആര്‍ക്ക്…

    Read More »
  • India

    ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

    ചെന്നൈ: തഞ്ചാവൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. പാപനാശം സ്വദേശി പി കോകില(33) യാണ് മരിച്ചത്. ചാര്‍ജ് ചെയ്യുകയായിരുന്ന ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. കപിസ്ഥലയില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കട നടത്തി വരികയായിരുന്നു ഇവര്‍. ഇന്നലെയാണ് അപടകം നടന്നത്. ചാര്‍ജ് ചെയ്യുകയായിരുന്ന ഫോണില്‍ ഇവര്‍ സംസാരിക്കവെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ കടയില്‍ തീ പിടിക്കുകയും കോകിലയ്ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കടയിലെ തീ അണച്ചത്. കോകിലയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗരുതരമായി പൊള്ളലേറ്റ് യുവതി മരിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഭര്‍ത്താവ് പ്രഭാകരന്‍ നേരത്തെ മരിച്ചിരുന്നു. ഇതിനുശേഷമാണ് കോകില മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ഷോപ്പ് നോക്കി നടത്താന്‍ തുടങ്ങിയത്.    

    Read More »
  • Kerala

    ചെങ്ങന്നൂരിലും തിരുവല്ലയിലും സ്റ്റോപ്പില്ല; വന്ദേ ഭാരത് കണ്ടുനില്‍ക്കാന്‍ മാത്രം പത്തനംതിട്ട ജില്ലക്കാര്‍ക്ക് വിധി

    പത്തനംതിട്ട: വന്ദേ ഭാരത് എക്‌സ്പ്രസ് കടന്നുപോകുന്ന ജില്ലകളിലെല്ലാം സ്റ്റോപ്പ് ഉണ്ടായിട്ടും കണ്ടുനില്‍ക്കാന്‍ മാത്രം പത്തനംതിട്ട ജില്ലക്കാര്‍ക്ക് വിധി. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ല വഴിയാണ് ട്രെയിന്‍ കടന്നുപോകുന്നതെങ്കിലും ഇവിടെ നിര്‍ത്തുന്നില്ല. പത്തനംതിട്ടയില്‍ നിന്നുള്ളവര്‍ക്ക് ആദ്യ വന്ദേ ഭാരതില്‍ കയറണമെങ്കില്‍ കോട്ടയത്തോ കൊല്ലത്തോ പോകണം. രണ്ടാം വന്ദേ ഭാരത്തില്‍ കയറാന്‍ ആലപ്പുഴയില്‍ എത്തണം. പത്തനംതിട്ട ജില്ലക്കാര്‍ക്ക് സൗകര്യപ്രദമായ തൊട്ടടുത്ത സ്റ്റേഷനായ ചെങ്ങന്നൂരും ജങ്ഷനായ കായംകുളത്തും രണ്ടിനും സ്റ്റോപ്പ് ഇല്ല. ഇതോടെ ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാതെ പോകുകയാണ് വന്ദേ ഭാരത്. ട്രെയിനിന് തിരുവല്ലയില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപിയും ചെങ്ങന്നൂരില്‍ നിര്‍ത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും ആവശ്യപ്പെടുന്നുണ്ട്. വിവിധ സംഘടനകളും ഇതേ ആവശ്യം ഉയര്‍ത്തിയെങ്കിലും പുതിയ സമയക്രമത്തിലും ഇത് ഉണ്ടായിട്ടില്ല. ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് പുറമെ കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവരും തിരുവല്ല, ചെങ്ങന്നൂര്‍ സ്റ്റേഷനുകളാണ് പ്രയോജനപ്പെടുത്തുന്നത്. ആലപ്പുഴ വഴി പോകുന്ന ട്രെയിനുകളില്‍ കയറാന്‍ കായംകുളത്ത് എത്തുന്നവരും കുറവല്ല.…

    Read More »
  • Crime

    അഭിഭാഷകനെ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചു; എസ്.പിയടക്കം 3 പൊലീസുകാര്‍ അറസ്റ്റില്‍

    ചണ്ഡീഗഡ്: പഞ്ചാബിലെ മുക്തസറില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍, കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയാണ് ഇവര്‍ക്കെതിരായ ആരോപണം. പൊലീസ് സൂപ്രണ്ടും മറ്റു രണ്ട് പൊലീസുകാരുമാണ് അറസ്റ്റിലായത്. പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍വയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി ഭഗവന്ത് മാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു നടപടിയുണ്ടായത്. മുക്ത്സര്‍ എസ്പി രമണ്‍ദീപ് സിങ് ഭുള്ളര്‍, ഇന്‍സ്‌പെക്ടര്‍ രമണ്‍ കുമാര്‍ കാംബോജ്, കോണ്‍സ്റ്റബിള്‍ ഹര്‍ബന്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ, സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. കേസ് അന്വേഷിക്കാന്‍ ലുധിയാന പൊലീസ് കമ്മിഷണര്‍ മന്‍ദീപ് സിങ് സിദ്ധുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ജസ്‌കരണ്‍ സിങ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കും. സെപ്റ്റംബര്‍ 14നാണ് അഭിഭാഷകനെ പൊലീസ് അറസ്റ്റു െചയ്തത്. പൊലീസ്…

    Read More »
Back to top button
error: