Month: September 2023
-
Crime
നിയമന കോഴ ആരോപണം: മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു നിരപരാധിയെന്ന്, അന്നേ ദിവസം തിരുവനന്തപുരത്ത് ഇല്ലായിരുന്നു, പത്തനംതിട്ടയിൽ കല്യാണത്തിന് പോയിരുന്നുവെന്ന് അവകാശവാദം
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തിൽ മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു നിരപരാധിയാണെന്ന് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്നാണ് തോമസ് ചാക്കോവിന്റെ അവകാശവാദം. ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയിൽ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് കല്യാണത്തിനും വൈകിട്ട് റിസപ്ഷനിലും അഖിൽ പങ്കെടുത്തിരുന്നുവെന്ന് തോമസ് ചാക്കോ പറഞ്ഞു. മന്ത്രിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും തോമസ് ചാക്കോ കൂട്ടിച്ചേർക്കുന്നു. അതിനിടെ, മെഡിക്കൽ ഓഫീസർ നിയമന കോഴ ആരോപണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇടനിലക്കാരൻ അഖിൽ സജീവ് രംഗത്തെത്തി. അഖിൽ മാത്യുവിന് ഇടപാടിൽ പങ്കില്ലെന്നാണ് ഒളിവിലുള്ള അഖിൽ സജീവിന്റെ വെളിപ്പെടുത്തൽ. പരാതിക്കാരൻ ഹരിദാസനെ നേരിട്ട് കണ്ടിട്ടില്ലെന്നും അഖിൽ സജീവ് പറഞ്ഞു. എഐഎസ്എഫ് നേതാവ് ബാസിതും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനുമാണ് നിയമനത്തിൽ ഇടപെട്ടതെന്നാണ് അഖിൽ സജീവിൻറെ ആരോപണം. തൻറെ അക്കൗണ്ടിലേക്ക് ഹരിദാസൻ…
Read More » -
Kerala
മെഡിക്കൽ ഓഫീസർ നിയമനക്കോഴ വിവാദം: അഖിൽ മാത്യുവിന് ഇടപാടിൽ പങ്കില്ലെന്ന് ഇടനിലക്കാരൻ അഖിൽ സജീവ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇടനിലക്കാരൻ അഖിൽ സജീവ്. അഖിൽ മാത്യുവിന് ഇടപാടിൽ പങ്കില്ലെന്നാണ് ഒളിവിലുള്ള അഖിൽ സജീവിന്റെ വെളിപ്പെടുത്തൽ. പരാതിക്കാരൻ ഹരിദാസനെ നേരിട്ട് കണ്ടിട്ടില്ലെന്നും അഖിൽ സജീവ് പറഞ്ഞു. എഐഎസ്എഫ് നേതാവ് ബാസിതും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനുമാണ് നിയമനത്തിൽ ഇടപെട്ടതെന്നാണ് അഖിൽ സജീവിൻറെ ആരോപണം. തൻറെ അക്കൗണ്ടിലേക്ക് ഹരിദാസൻ അയച്ചുവെന്ന് പറയുന്ന 25,000 രൂപ ലെനിൻ പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്ക് തിരിച്ചയച്ചുവെന്നും അഖിൽ സജീവൻ പറഞ്ഞു. അതേസമയം, മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് പണം നൽകി എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നാണ് പരാതിക്കാരൻ ഹരിദാസ് പറയുന്നത്. ഏപ്രിൽ പത്താം തീയതി വൈകുന്നേരം നാലിനും ആറിനും ഇടയിലാണ് പണം കൈമാറിയത്. തുടർന്ന് ഏഴരയ്ക്കുള്ള ട്രെയിനിൽ മടങ്ങിയെന്നും ഹരിദാസ് പറയുന്നു. ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഹരിദാസ് സൂചിപ്പിച്ചിരുന്നത് ഏകദേശം 2:30 ന് പണം നൽകി എന്നായിരുന്നു.
Read More » -
NEWS
നിജ്ജറിന്‍റെ കൊലപാതകം: കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക
ദില്ലി: ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവർത്തിച്ച് അമേരിക്ക. വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവർത്തിക്കുന്നത്. അതേസമയം, വിഷയത്തൽ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കുന്നതിനിടെ ദില്ലിയിൽ ഖാലിസ്ഥാനി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. കാനഡ വിഷയം കത്തി നിൽക്കുന്നതിനിടെ ഇന്ത്യൻ സമയം ഇന്ന് രാത്രി 12 മണിക്കാണ് ജയശങ്കർ ആൻറണി ബ്ലിങ്കൻ കൂടിക്കാഴ്ച നടക്കുന്നത്. യുഎൻ ജനറൽ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ കാനഡ നയതന്ത്ര വിഷയം ചർച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാൽ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഒരുവേള ആൻറണി ബ്ലിങ്കൻ തന്നെ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണ്ണായകമാണ്. കൂടിക്കാഴ്ചയുടെ വിഷയം വ്യക്തമാക്കാനാവില്ലെന്നറിയിച്ച യുഎസ് വക്താവ് മാത്യു മില്ലർ, കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന നിലപാട് നേരത്തെ മുമ്പോട്ട് വച്ചിരുന്നതാണെന്ന് പറഞ്ഞു. എന്നാൽ ഒരു തെളിവും കൈമാറാൻ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും,…
Read More » -
Crime
ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റസ്റ്റോറൻറ് ജീവനക്കാരൻ, ഭക്ഷണം കഴിക്കാനായെത്തിയ മൂന്നംഗ കുടുംബത്തിന് നേരെ വെടിയുതിർത്തു
ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റസ്റ്റോറൻറ് ജീവനക്കാരൻ, ഭക്ഷണം കഴിക്കാനായെത്തിയ മൂന്നംഗ കുടുംബത്തിന് നേരെ വെടിയുതിർത്തു. അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറൻറ് ശൃംഖലയായ ‘ജാക്ക് ഇൻ ദി ബോക്‌സ്’ ൻറെ ഹൂസ്റ്റണിലെ ഔട്ട്‌ലെറ്റിൽ ആണ് സംഭവം നടന്നത്. 2021 ലാണ് ഈ സംഭവം നടന്നതെങ്കിലും വെടിവെപ്പിൻറെ ദൃശ്യങ്ങൾ കുടുംബത്തിൻറെ അഭിഭാഷകൻ പുറത്തുവിട്ടതോടെ വീണ്ടും മാധ്യമങ്ങളിൽ ഈ വാർത്ത ഇടം പിടിച്ചിരിക്കുകയാണ്. പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഏഴ് ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. കെളി ഫ്രൈസിനെ ചൊല്ലിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കാലാശിച്ചത്. ജോർജ്ജ് ബുഷ് ഇൻറർകോണ്ടിനെൻറൽ എയർപോർട്ടിൽ ഭാര്യയെയും മകളെയും കൂട്ടാൻ പോയ ആൻറണി റാമോസ് എന്നയാളുടെ കുടുംബത്തിന് നേരെയാണ് ജീവനക്കാരൻ വെടിയുതിർത്തത്. എയർപോർട്ടിൽ നിന്നും ഭാര്യയെയും മകളെയും കൂട്ടി വരുന്നതിനിടയിലാണ് ആൻറണി റാമോസ് റസ്റ്റോറൻറിൽ കയറിയത്. ഓർഡർ ചെയ്ത ഭക്ഷണത്തിൽ ഫ്രൈസ് കാണാതെ വന്നപ്പോൾ റാമോസ് ആ കാര്യം ജീവനക്കാരനോട് സൂചിപ്പിച്ചു. എന്നാൽ, അയാൾ…
Read More » -
Crime
കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു, വാളയാർ കേസില്‍ അഡ്വ. കെപി സതീശനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പെൺകുട്ടികളുടെ അമ്മ; സിബിഐ ഡയറക്ടർക്ക് കത്ത് നൽകി
പാലക്കാട്: വാളയാർ കേസിൽ അഡ്വ. കെ പി സതീശനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പെൺകുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി. പ്രതികളുടെ നുണ പരിശോധന താൻ കോടതിയിൽ എതിർത്തുവെന്നത് അവാസ്തവമാണ്. കേസ് അട്ടിമറിക്കാൻ കെപി സതീശൻ ശ്രമിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസിൻറെ ചുമതലകളിൽ നിന്ന് കെപി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അട്ടപ്പാടി മധു കേസിൽ നിന്ന് സ്പെഷ്യൽ പ്രൊസിക്യൂട്ടർ അഡ്വക്കറ്റ് കെപി സതീശൻ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. 2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് 4 ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2017 മാർച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.…
Read More » -
India
രാജസ്ഥാന്‍ പിടിക്കാന്‍ യുദ്ധസന്നാഹങ്ങളുമായി ബിജെപി; തന്ത്രങ്ങള്‍ മെനഞ്ഞ് പുലരുവോളം നീണ്ട ചര്‍ച്ച
ജയ്പുര്‍: മദ്ധ്യപ്രദേശിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിലും പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വൈകി ജയ്പുരില്‍ യോഗം ചേര്‍ന്നു. ഇന്നലെ വൈകിട്ടോടെ ആരംഭിച്ച യോഗം പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടതായി പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഈ വര്‍ഷം ഡിസംബറോടെ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്ത് സ്ഥിരം തന്ത്രങ്ങള്‍ മാറ്റി വേറിട്ട രീതിയില്‍ മത്സരത്തെ സമീപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കനത്ത വെല്ലുവിളി നേരിടുന്ന സീറ്റുകളില്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് സ്ഥാനാര്‍ത്ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി പ്രചാരണം നടത്താതെ മറ്റ് നേതാക്കള്‍ക്കൊപ്പം കൂട്ടമായി പ്രചാരണം നടത്താനാണ് തീരുമാനം. പാര്‍ട്ടിക്കുള്ളിലെ തന്നെ മത്സരങ്ങളും ശത്രുതയും നിയന്ത്രിക്കുകയും ‘വ്യക്തിയ്ക്ക് മുകളിലാണ് പാര്‍ട്ടി’ എന്ന ആശയം…
Read More » -
India
വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്; മലയാളികള്‍ക്കും സന്തോഷിക്കാന്‍ വക
ന്യൂഡല്‍ഹി: 2024ലെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് പട്ടികയില്‍ ഇത്തവണ ഇടംപിടിച്ചത് 91 ഇന്ത്യന്‍ സര്‍വകലാശാലകള്‍. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (ടിഎച്ച്ഇ) മാഗസിന്‍ ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ബംഗളൂവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യം ഇത്തവണ റാങ്കിംഗ് മെച്ചപ്പെടുത്തി. 75 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമായിരുന്നു കഴിഞ്ഞ തവണ പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ 2024ലെ ലോക സര്‍വകലാശാല റാങ്കിംഗില്‍ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്നു. അണ്ണാ യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, ശൂലിനി യൂണിവേഴ്‌സിറ്റി ഒഫ് ബയോടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് സയന്‍സസ് എന്നിവയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിന് തൊട്ടുപിന്നിലുള്ളത്. അതേസമയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റ് കോട്ടയത്തേത് തന്നെയാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നിരുന്നാലും നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അണ്ണാ യൂണിവേഴ്‌സിറ്റി…
Read More » -
India
ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗേറ്റ് ഫ്‌ലൈഓവറില്‍ ഇന്നലെ രാത്രിയായിരുന്നു ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് ഇടപ്പെട്ട് മായിച്ചുകളഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ മാസമാദ്യം മറ്റൊരു ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ 3,500 ഡോളര്‍ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവര്‍ക്ക് പണം നല്‍കിയത്. ആകെ വാഗ്ദാനം ചെയ്തത് 7,000 ഡോളര്‍ ആയിരുന്നു. അറസ്റ്റിലായ പ്രതികള്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇവരെ ബന്ധപ്പെട്ടതെന്നാണ് വിവരം. ദില്ലിയില്‍ 5 മെട്രോ സ്റ്റേഷനുകളിലാണ് ഖാലിസ്ഥാന്‍ അനൂകൂല ചുവരെഴുത്തുകള്‍ അന്ന് കണ്ടെത്തിയത്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം വഷളായതോടെ കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞാഴ്ച പിന്‍വലിച്ചിരുന്നെങ്കിലും വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ് നിലവില്‍ കാനഡയിലുള്ളത്. ഇന്ത്യയിലെ വിസ സര്‍വ്വീസുകള്‍…
Read More » -
Kerala
വീട്ടില്‍നിന്നു യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്കെത്തണം; പോലീസില്‍ വീണ്ടും സര്‍ക്കുലര്‍ വിവാദം
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്ക് എത്തണമെന്ന സര്‍ക്കുലര്‍ വിവാദത്തില്‍. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എറണാകുളം റൂറല്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകള്‍ക്കാണ് സര്‍ക്കുലര്‍ ലഭിച്ചത്. വിശ്രമമുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുത്. വീട്ടില്‍ നിന്ന് തന്നെ യൂണിഫോം ധരിച്ച് സ്റ്റേഷനില്‍ എത്തണം. ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും യൂണിഫോം ധരിക്കണം. ഒരു സ്റ്റേഷനില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി രണ്ട് വിശ്രമകേന്ദ്രം മാത്രം മതി. ബാക്കിയുള്ളവ ഉടന്‍ മറ്റ് ആവശ്യത്തിനായി മാറ്റണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. വിശ്രമമുറിയെന്ന പേരില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ പകുതിയോളം മുറികള്‍ പൊലീസുകാര്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും യൂണിഫോമും ഷൂസും തൊപ്പിയുമെല്ലാം അലക്കു കേന്ദ്രത്തിലെന്ന പോലെ കൂട്ടിയിടുന്നു. പലരും അടിവസ്ത്രം വരെ അലക്കിയിടുന്ന സ്ഥമായി വിശ്രമമുറികളെ മാറ്റുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടുന്നു. ചില സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ ചിത്രങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിഐജി പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പോലീസ് സേനയില്‍ കടുത്ത അതൃപ്തി…
Read More » -
Crime
അഖില്‍ സജീവിനെതിരേ വീണ്ടും ആരോപണം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിലും പണം തട്ടി
തിരുവനന്തപുരം: ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കോഴവാങ്ങിയെന്ന ആരോപണത്തിലെ ഇടനിലക്കാരനും പത്തനംതിട്ടയിലെ സി.പി.എം. പ്രവര്‍ത്തകനുമായ അഖില്‍ സജീവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. നോര്‍ക്കാ റൂട്സില്‍ നിയമനം വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെന്ന ആരോപണവുമായി അഭിഭാഷകന്‍ രംഗത്തെത്തി. ഭാര്യയ്ക്ക് നോര്‍ക്കാ റൂട്സില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപയാണ് അഖില്‍ സജീവ് ആവശ്യപ്പെട്ടതെന്ന് അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. 2019-ലായിരുന്നു സംഭവം. അഞ്ചുലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. പത്തനംതിട്ട സി.ഐ.ടി.യു. ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് അഖില്‍ സജീവ് പരിചയപ്പെടുത്തിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്നും ശ്രീകാന്ത് പറയുന്നു. ജിക്കു ജേക്കബ് എന്നയാളാണ് അഖിലിനെ പരിചയപ്പെടുത്തുന്നത്. പത്തനംതിട്ടയിലെ പ്രാദേശിക നേതാവായ ജയകുമാര്‍ വള്ളിക്കോട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിടിപാടുള്ള ആളാണെന്നും അദ്ദേഹം വഴി ജോലി ശരിയാക്കാം എന്നായിരുന്നു വാഗ്ദാനം. താന്‍ നല്‍കിയ പണം ജയകുമാറിനാണ് നല്‍കിയതെന്ന് അഖില്‍ പറഞ്ഞുവെന്നും ശ്രീകാന്ത് ആരോപിച്ചു. പാര്‍ട്ടിയില്‍ പരാതിപ്പെട്ടപ്പോള്‍ തനിക്ക് പണം…
Read More »