Month: September 2023

  • Kerala

    മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചക്കൂട്ടം ഇളകി; നിരവധി പേര്‍ക്ക് കുത്തേറ്റു

    ഇടുക്കി: മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകള്‍ ഇളകി നിരവധി പേര്‍ക്ക് കുത്തേറ്റു. കുമളി വെള്ളാരംകുന്നിലാണ് സംഭവം. കുത്തേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കലവനാല്‍ കെഎം ജോസഫ് (88) എന്നയാളുടെ സംസ്‌കാരച്ചടങ്ങാണ് പള്ളിയില്‍ നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തില്‍ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടില്‍ പക്ഷി വന്നു ഇടിച്ചതോടെയാണ് ഈച്ചകള്‍ ഇളകിയത്. പരിഭ്രാന്തരായി ജനം ഓടി പള്ളിക്കകത്തും വാഹനങ്ങളിലും അഭയം പ്രാപിച്ചു. കുത്തേറ്റവര്‍ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. പള്ളിയോടു ചേര്‍ന്നുള്ള നഴ്‌സറി സ്‌കൂളില്‍ ഈ സമയത്ത് 50 ഓളം കുട്ടികളുണ്ടായിരുന്നു. അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്നു വലിയ അപകടം ഒഴിവായി. പള്ളി അടച്ചിട്ടു പള്ളിക്കകത്തു വച്ചുതന്നെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം കല്ലറയിലേക്ക് എടുത്തത്.  

    Read More »
  • Crime

    ലഹരി മരുന്ന് കേസ്; പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ. അറസ്റ്റില്‍

    ചണ്ഡീഗഢ്: കോണ്‍ഗ്രസ് എം.എല്‍.എല്‍ സുഖ്പാല്‍ സിങ് ഖൈറയെ ലഹരിക്കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പഴയ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇന്ന് പുലര്‍ച്ചെയോടെ ചണ്ഡീഗഢിലെ വീട്ടില്‍ ജലാല്‍ബാദ് പോലീസ് നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ എംഎല്‍എയുടെ ഫേസ് ബുക്ക് പേജില്‍ ലൈവായി പങ്കുവെച്ചിരുന്നു. അതില്‍ പൊലീസുമായി എംഎല്‍എ തര്‍ക്കിക്കുന്നത് കാണാം. പോലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും അറസ്റ്റ് ചെയ്യാനുള്ള കാരണം ചോദിക്കുന്നതും ദൃശ്യത്തിലുണ്ട്. പഴയ എന്‍ഡിപിഎസ് കേസിലാണ് അറസ്റ്റെന്ന് ജലാലാബാദ് ഡിഎസ്പി, എംഎല്‍എയോട് പറഞ്ഞു. എന്നാല്‍, കേസ് സുപ്രീംകോടതി റദ്ദാക്കിയതാണെന്ന് എംഎല്‍എ മറുപടി നല്‍കി. ലഹരിക്കടത്ത് സംബന്ധിച്ച് എംഎല്‍എക്കെതിരെ തെളിവ് ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് എംഎല്‍എയുടെ ആരോപണം. എംഎല്‍എയുടെയും കുടുംബത്തിന്റെയും എതിര്‍പ്പിനിടയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ദേശീയ തലത്തില്‍ കൈകോര്‍ക്കുമ്പോഴും പഞ്ചാബില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും (എഎപി) കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത അനുദിനം മൂര്‍ഛിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ…

    Read More »
  • Kerala

    ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച സൈനികന് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും

    നാദാപുരം: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ വിമുക്തഭടന് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. മേപ്പയൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപം കട നടത്തുന്ന കല്‍പത്തൂര്‍ സ്വദേശി പൊയിൽ കണ്ണൻ നാരായണ (68) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 2022 നവംബര്‍ എട്ടിനാണ് സംഭവം നടന്നത്. വെള്ളം കുടിക്കാനായി നാരായണന്റെ കടയില്‍ കയറിയ അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മേപ്പയൂര്‍ എസ്.ഐ അതുല്യയാണ് കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

    Read More »
  • Kerala

    നാല് ചക്രവാതച്ചുഴികൾ ; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം  ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

    തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കര്‍ണാടകയ്ക്ക് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിന് മുകളിലും തെക്കന്‍ ഛത്തീസ്ഗഡിന് മുകളിലും പശ്ചിമ ബംഗാളിന് മുകളിലും ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.29ന് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. പിന്നാലെ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • India

    ക്ഷേത്രത്തിന് പ്രധാനമന്ത്രിയുടെ സംഭാവന 21 രൂപ

    ബില്‍വാര: രാജസ്ഥാനിലെ ബില്‍വാരയിലുള്ള ദേവനാരായണ ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടി തുറന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംഭാവനത്തുക കണ്ട് ഞെട്ടി ക്ഷേത്രം അധികൃതര്‍. രാജസ്ഥാനിലെ ഗുര്‍ജാര്‍ സമുദായം ആരാധന നടത്തുന്ന ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രധാനമന്ത്രി സംഭാവനയായി ഒരു കവര്‍ നല്‍കിയിരുന്നു.വളരെ പ്രതീക്ഷയോടെ കവര്‍ തുറന്ന് നോക്കിയപ്പോള്‍ അധികൃതര്‍ കണ്ടത് 21 രൂപയാണ്. കേന്ദ്ര സാംസ്കാരിക വകുപ്പ് നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ജനുവരി 28നാണ് പ്രധാനമന്ത്രി ക്ഷേത്രദര്‍ശനം നടത്തിയത്. പ്രാര്‍ഥന നടത്തിയ ശേഷം അദ്ദേഹം കവര്‍ ഭണ്ഡാരത്തില്‍ ഇട്ടു. പ്രധാനമന്ത്രിയുടെ സംഭാവന എന്താണെന്നറിയാൻ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു എന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. ആചാരപ്രകാരം വര്‍ഷത്തില്‍ ഒരു പ്രത്യേക ദിവസം മാത്രമാണ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുന്നത്. പ്രധാനമന്ത്രിയുടെതുള്‍പ്പെടെ ഇത്തവണ മൂന്ന് കവറുകളാണ് ലഭിച്ചത്. മറ്റുള്ളവയില്‍ 2100, 101 എന്നിങ്ങനെയായിരുന്നു തുക. മൂന്ന് കവറുകളും മൂന്ന് നിറത്തിലുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രിയുടേത് വെള്ളക്കവര്‍ ആയിരുന്നെന്നും അതില്‍ 20ന്‍റെ നോട്ടും ഒരു രൂപയുടെ കോയിനുമാണ് ഉണ്ടായിരുന്നതെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

    Read More »
  • Kerala

    റിലീസിങിനൊരുങ്ങുന്നത് ഒരുപിടി ചിത്രങ്ങൾ; ആറന്മുള തേവര്‍ക്ക് വള്ളസദ്യ അര്‍പ്പിച്ച് ദിലീപ്

    മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്.ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നുവെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി ഇൻഡസ്ട്രിക്കു തന്നെ പുറത്തായിരുന്നു ദിലീപിന്റെ സ്ഥാനം. സ്‌റ്റേജുകളില്‍ മിമിക്രി താരമായി തന്റെ കരിയര്‍ തുടങ്ങിയ ദിലീപ് മലയാളികളുടെ പ്രിയപ്പെട്ട താരമായി, നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് വിവാദങ്ങളിൽ പെടുന്നത്.മഞ്ജു വാര്യരുമായുള്ള വിവാഹത്തോടെ രാശി തെളിഞ്ഞ ദിലീപ് മഞ്ജുവുമായുള്ള വിവാഹമോചനത്തോടെ കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചതും. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നാൽ ദിലീപ് ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്.കഴിഞ്ഞദിവസമാണ് ആറന്മുള തേവര്‍ക്ക് മുന്‍പില്‍ നടന്‍ ദിലീപ് വള്ളസദ്യ വഴിപാട് അര്‍പ്പിച്ചത്. ആറന്മുള പാര്‍ത്ഥസാരഥിയുടെ മുന്നില്‍ അഭീഷ്ട സിദ്ധിക്ക് നടത്തുന്ന ഏറ്റവും വലിയ…

    Read More »
  • Feature

    മതം മാറി കല്യാണം കഴിച്ചതോടെ ലഹരിക്ക് അടിമ; നരസിംഹത്തിൽ മോഹൻലാലിന്റെ നായികയായ ഐശ്വര്യയുടെ ജീവിതം ഇന്നിങ്ങനെ

    പ്രണയ വിവാഹത്തിനായി മതം മാറി, ആ ബന്ധം തകര്‍ന്നതോടെ ലഹരിക്ക് അടിമ; നടി ഐശ്വര്യയുടെ ജീവിതത്തില്‍ സംഭവിച്ചത്… മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഐശ്വര്യ ഭാസ്‌കര്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ നായികയായി ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ ഒളിയമ്ബുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം. അതിനുശേഷം മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചു. സിനിമക്ക് പുറമേ സീരിയലിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ജാക്ക്പോട്ട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചതിലൂടെ ഐശ്വര്യ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഐശ്വര്യയുടെ വ്യക്തിജീവിതം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. 1994 ല്‍ തന്‍വീര്‍ എന്ന യുവാവുമായി ഐശ്വര്യ അടുപ്പത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിനു വേണ്ടി ഐശ്വര്യ മതം മാറുകയും ചെയ്തു.എന്നാല്‍, തന്‍വീറുമായുള്ള ബന്ധം അധികം നീണ്ടുനിന്നില്ല. 1996 ല്‍ തന്‍വീറും ഐശ്വര്യയും വേര്‍പിരിഞ്ഞു. ഡിവോഴ്സ് ഐശ്വര്യയെ മാനസികമായി തളര്‍ത്തി. വിവാഹബന്ധം തകര്‍ന്നതോടെ ഐശ്വര്യ ലഹരിക്കും…

    Read More »
  • Feature

    അനാവശ്യ മെയിലുകള്‍ വേഗത്തില്‍ ഒഴിവാക്കാം; അടിപൊളി ഫീച്ചറുമായി ജിമെയില്‍

    ലോകത്തെ ഏറ്റവും ജനപ്രിയമായ ഇ-മെയില്‍ സേവനങ്ങളില്‍ ഒന്നാണ് ജി-മെയില്‍. ഇപ്പോഴിതാ ഉപഭോക്താക്കള്‍ കാത്തിരുന്ന ഒരു അടിപൊളി ഫീച്ചര്‍ കമ്ബനി അവതരിപ്പിച്ചിരിക്കുകയാണ്. അനാവശ്യ മെയിലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന പ്രസ്തുത ഫീച്ചറിലൂടെ ഇനി ഒറ്റ ക്ലിക്കില്‍ 50 മെയിലുകള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.ജിമെയില്‍ ആന്‍ഡ്രോയിഡ് 2023.08.20.561750975 വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക. സാംസങ് ഗാലക്‌സി, പിക്‌സല്‍ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് 13, 14 വേര്‍ഷനുകളിലുള്ളവര്‍ക്കും ഇത് ലഭ്യമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫോണുകളില്‍ ഇത് ലഭിച്ചേക്കും. ജിമെയിലില്‍ സെലക്റ്റ് ഓള്‍ എന്ന ലേബലില്‍ നിന്നാണ് അനാവശ്യമായ മെയിലുകള്‍ ഡിലീറ്റ് ചെയ്യേണ്ടത്. ഇതിലൂടെ ആവശ്യമില്ലാത്ത മെയിലുകള്‍ ഒഴിവാക്കി ഗൂഗിള്‍ മെമ്മറി ലാഭിക്കാന്‍ സാധിക്കും. ആകെ 15 ജിബി മാത്രം സ്‌റ്റോറേജുള്ള ജിമെയില്‍ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്ന അനാവശ്യ മെയിലുകള്‍ കളയുക എന്ന് പറയുന്നത് വലിയ പണിയാണെന്ന് എടുത്ത് പറയേണ്ടതില്ല.ഇവ ഡിലീറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം പിന്നത്തേക്ക് വച്ച്‌ സ്‌പെയ്‌സ് തീരാറായവരും ഏറെ.എന്നാല്‍ ഒറ്റയടിക്ക് 50 മെയിലുകള്‍…

    Read More »
  • India

    മൈസൂരു-ബംഗളൂരു ദേശീയ പാതയില്‍ അപകടം; നാലു മരണം

    ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ മാണ്ഡ്യയില്‍ കാര്‍ ബസുമായി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീയടക്കം നാലു പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ബി.ജി നഗരക്കടുത്ത് നിര്‍ത്തിയിട്ട കര്‍ണാടക ആര്‍.ടി.സി ബസുമായി ഇടിക്കുകയായിരുന്നു.ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചന്നപട്ടണക്കടുത്താണ് അപകടം. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹാസനില്‍നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് യാത്രക്കാരെ കയറ്റാൻ വേണ്ടി നിര്‍ത്തിയിട്ടതായിരുന്നു.

    Read More »
  • Kerala

    കയ്പമംഗലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു മരണം

    തൃശൂർ:കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കണ്ട് മടങ്ങുകയായിരുന്നു കാറിലുള്ളവര്‍. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അര്‍ജുന്‍, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്.

    Read More »
Back to top button
error: