
ആലപ്പുഴ:വിദ്യാര്‍ത്ഥിയെ കര്‍ണാടകയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരിക്കെയായിരുന്നു സംഭവം.
ചെറിയനാട് സ്വദേശി എം അഖിലേഷാണ് (20) മരിച്ചത്.ജനലിലെ കമ്ബിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.കര്‍ണാടക കോലാര്‍ ശ്രീദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളജിലെ ബിപിടി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഖിലേഷ്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റല്‍ മുറിയിലേക്ക് പോയ അഖിലേഷ് ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ കോലാര്‍ ഗുല്‍പേട്ട് പൊലീസ് കേസെടുത്തു. അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം.
നാട്ടിലെത്താൻ വെള്ളിയാഴ്ച്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തിരുന്നു. മധ്യപ്രദേശില്‍ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എംസി മനുവിന്റെയും വിജെ ശ്രീകലയുടെയും മകനാണ് അഖിലേഷ്. സഹോദരൻ: എം അമലേഷ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan