KeralaNEWS

പോക്‌സോ കേസില്‍ ലീഗ് നേതാവ് അറസ്റ്റില്‍

തൃശൂർ: പോക്‌സോ കേസില്‍ മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷരീഫ് ചിറയ്‌ക്കൽ (52)  അറസ്റ്റില്‍. മുല്ലശ്ശേരി ബ്ലോക്ക് തിരുനെല്ലൂര്‍ ഡിവിഷന്‍അംഗമാണ് പുതുവീട്ടില്‍ ഷരീഫ് ചിറയ്‌ക്കൽ. പാവറട്ടി പോലീസാാണ് ഇയാാളെ അറസ്റ്റ് ചെയ്തത്.

മദ്രസ അധ്യാപകന്‍ കൂടിയായ പ്രതിയെക്കുറിച്ച്‌ തൃശ്ശൂര്‍ ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതി പ്രകാരം പാവറട്ടി എസ്‌എച്ച്‌ഒ എം.കെ. രമേശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ അധ്യാപകനായി ജോലി നോക്കുന്ന മദ്രസയിലെ കുട്ടിയെ മാര്‍ക്ക് കുറയ്‌ക്കുമെന്നും തോല്‍പ്പിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു. സ്വഭാവമാറ്റം കണ്ട് പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് ടീച്ചര്‍ കുട്ടിയോട് രഹസ്യമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം കുട്ടി സ്‌കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയത്.

Signature-ad

സ്‌കൂള്‍ അധികൃതര്‍ വിവരം തൃശ്ശൂരിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇക്കാര്യം പാവറട്ടി എസ്‌എച്ച്‌ഒയെ അറിയിക്കുകയുമായിരുന്നു.പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: