
ന്യൂഡൽഹി:ജി 20 യോഗത്തില്‍ റോളില്ലാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമ്ബോള്‍ വിദേശകാര്യ സഹ മന്ത്രിയായിട്ട് പോലും വി മുരളീധരൻ യോഗത്തില്‍ പങ്കെടുത്തില്ല.
കേന്ദ്ര സര്‍ക്കാര്‍ ഏറെ ആഘോഷിക്കുന്ന ജി 20 യോഗത്തില്‍ ആദ്യ ദിനം വൈകിട്ട് മാത്രമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മുരളീധരൻ യോഗം നടക്കുന്ന പ്രഗതി മൈതാനിലേ ഭാരത് മണ്ഡപത്തിലേക്കു എത്തിയത്.അതാകട്ടെ അത്താഴ വിരുന്നിനായി മാത്രവും.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളെ സ്വീകരിക്കാൻ പോലും വി മുരളീധരന് അവസരം ലഭിച്ചില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ.കേന്ദ്രമന്ത്രിസഭയിലെ ഏകദേശം എല്ലാ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമ്ബോള്‍ വിദേശകാര്യ സഹ മന്ത്രിയായിട്ട് പോലും വി മുരളീധരൻ യോഗത്തില്‍ നിന്ന് വിട്ടുനിന്നതും ഇതിനോടകം ചര്‍ച്ച ആയിട്ടുണ്ട്. ഇതിനു പിന്നാലെ അത്താഴ വിരുന്നിനായി മാത്രം ജി 20 ഉച്ചകോടിയുടെ ആദ്യദിനം വിദേശ കാര്യ സഹമന്ത്രി ഭാരത് മണ്ഡപത്തിലെത്തുകയും ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan