
തിരുവനന്തപുരം:ശബരിമലയിൽ ഉണ്ണിയപ്പം തയാറാക്കാൻ ടെൻഡർ നേടിയ ദലിത് യുവാവിന് ക്രൂരമർദ്ദനം.യുവാവിന്റെ മുഖത്ത് തുപ്പുകയും മർദിക്കുകയും ചെയ്ത രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.
പള്ളിക്കൽ തെരിക്കാവിള സ്വദേശി സുബിയെയാണ് വട്ടിയൂർക്കാവ് സ്വദേശി ജഗദീഷ്, കരകുളം സ്വദേശി രമേശ് എന്നിവർ മർദിച്ചത്.. സംഭവത്തിൽ രണ്ടുപേർക്കെതിരെയും മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.പ്രതികൾ ഒളിവിലാണ്.
വരുന്ന സീസണിൽ ശബരിമലയിൽ ഉണ്ണിയപ്പം തയാറാക്കുന് നതിനായി കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോർഡ് ടെൻഡർ വിളിച്ചത്.ഇതിൽ ടെൻഡർ നേടി പുറത്തിറങ്ങിയ സുബിയെ നന്ദാവനം ദേവസ്വം ബോർഡ് ആസ്ഥാനത്തെ പാർക്കിങ് ഏരിയയിൽവെച്ച് ആളുകൾ നോക്കി നിൽക്കെ മർദ്ദിക്കുകയായിരുന്നു.താഴെ വീണ സുബിയുടെ മുഖത്ത് തുപ്പി ‘ പുലയനെയൊന്നും ശബരിമലയിൽ കയറ്റില്ലെന്ന് ‘ ആക്രോശിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
സുബിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇരുവരും ഒളിവിലാണെന്നാണ് വിവരം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan