മുംബൈ: നീണ്ട വർഷങ്ങൾ മുംബൈയുടെ അടയാളമായി മാറിയ ഡബിൾ ഡെക്കർ ബസുകൾ നിരത്തൊഴിയുകയാണ്. ബൃഹാൻ മുംബൈ ഇലക്ട്രിക് സപ്ലെ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്-BEST)അവശേഷിക്കുന്ന അഞ്ച് ഫ്ലീറ്റ് ബസുകൾ കൂടി നിർത്തലാക്കാൻ തീരുമാനിച്ചതോടെ മുംബൈയിലെ ഐക്കണിക് ഡബിൾ ഡെക്കർ ബസുകൾ ചരിത്രമാകും.
1937-ൽ ഡബിൾ ഡെക്കർ ബസുകൾ ആദ്യമായി അവതരിപ്പിച്ചതിന് ശേഷം എംടിഡിസിയുടെ സഹകരണത്തോടെ 1997 ജനുവരി 26-നാണ് അടിസ്ഥാന നോൺ-എസി ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസുകൾ ആദ്യമായി അവതരിപ്പിച്ചത്.
ഡബിൾ ഡെക്കർ ബസുകളുടെ അവസാന യാത്ര സെപ്റ്റംബർ 15 വെള്ളിയാഴ്ച ആയിരിക്കും അതോടൊപ്പം മറൈന്‍ ഡ്രൈവ് വഴി ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് പോകുന്ന ഓപ്പണ്‍ ഡെക്ക് ഡബിൾ ഡെക്കർ ബസുകൾ ഒക്ടോബർ 5നും സർവീസ് അവാസാനിപ്പിക്കും.
ഒരുകാലത്ത് 242 ഡബിൾ ഡെക്കർ ബസുകൾ വരെ മുംബൈയിൽ സർവീസ് നടത്തിയിരുന്നു.ആദ്യകാലത്ത് നഗരത്തിലെ റോഡുകളിൽ ഡബിൾ ഡെക്കർ ബസുകളും പ്രാന്തപ്രദേശങ്ങളിൽ സിംഗിൾ ഡെക്കറുകളാണ് സർവീസ് നടത്തിയിരുന്നത്.