KeralaNEWS

നിയന്ത്രണം വിട്ട മണല്‍ ലോറി ട്രാൻസ്‌ഫോര്‍മറിലിടിച്ച്‌ അപകടം: ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

തിരൂര്‍: പൊലീസിനെ കണ്ട് വേഗം കൂട്ടിയ മണല്‍ ലോറി നിയന്ത്രണം വിട്ട് ട്രാൻസ്‌ഫോമറിലിടിച്ചുകയറി.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോമര്‍ റോഡിലേക്കു മറിഞ്ഞു വീണെങ്കിലും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ താഴേപ്പാലം പള്ളിയുടെ മുൻപിലുള്ള ട്രാൻസ്‌ഫോമറിലാണു ലോറിയിടിച്ചത്. ബിപി അങ്ങാടി ഭാഗത്തു നിന്ന് മണലുമായി വരികയായിരുന്നു ലോറി. പൊലീസ് ജീപ്പ് പിന്തുടരുന്നത് കണ്ടതോടെ ഡ്രൈവര്‍ വേഗം കൂട്ടിയതോടെയാണ് അപകടം.

പൂങ്ങോട്ടുകുളത്തിനും താഴേപ്പാലത്തിനും ഇടയിലെ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ട്രാൻസ്‌ഫോമര്‍ റോഡിലേക്കു തെറിച്ചു വീഴുകയും ലോറിയുടെ മുൻ ഭാഗവും തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും തകരുകയും ചെയ്തു. പരുക്കേറ്റെങ്കിലും ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Signature-ad

പിന്നാലെയെത്തിയ പൊലീസ് ഉടൻ കെഎസ്‌ഇബിയില്‍ വിവരമറിയിച്ച്‌ വൈദ്യുതി ബന്ധം വിഛേദിച്ചു.. 5 ലക്ഷം രൂപയോളം നഷ്ടം വന്നെന്നാണു കെഎസ്‌ഇബി അധികൃതര്‍ പറയുന്നത്. ലോറി കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Back to top button
error: