KeralaNEWS

”കുടുംബത്തിന്റെ മാന്യത കാക്കാന്‍ അച്ഛന്‍ ചിലതൊക്കെ ചെയ്തിട്ടുണ്ട്; വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ തന്നെ സൂത്രധാരന്മാര്‍”

കൊല്ലം: ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ തന്നെയാണു സോളര്‍ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാരെന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരിയും കേരള കോണ്‍ഗ്രസ്ബി (ഉഷ മോഹന്‍ദാസ് വിഭാഗം) ചെയര്‍പഴ്‌സനുമായ ഉഷ മോഹന്‍ദാസ് പറഞ്ഞു. ശരണ്യ മനോജ് ഉള്‍പ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഗണേഷും ചേര്‍ന്ന ഗൂഢാലോചനയാണോയെന്നു ചോദിച്ചപ്പോള്‍ താനായിട്ട് അതു പറയുന്നില്ലെന്നായിരുന്നു മറുപടി.

ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേക്കു വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ അച്ഛന്‍ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ട്. ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛന്‍ വായിച്ചതാണ്.

Signature-ad

ഉമ്മന്‍ ചാണ്ടിക്കെതിരെ അതില്‍ മോശമായ ഒരു വാക്കു പോലുമില്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ പരാതിക്കാരി 3 മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നത് ഉഷ ആരോപിച്ചു.

”ഗണേഷ് എന്നെ 6 മാസം തടവിലിട്ടു; എന്തിനെന്ന് അദ്ദേഹം തന്നെ പറയട്ടെ”

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: